Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightചെഗുവേരയുടെ മകൾ...

ചെഗുവേരയുടെ മകൾ അലെയ്​ഡയുമൊന്നിച്ചുള്ള മുഹൂർത്തങ്ങൾ ചിന്ത ​ജെറോം ഒാർത്തെടുക്കുന്നു...

text_fields
bookmark_border
ചെഗുവേരയുടെ മകൾ അലെയ്​ഡയുമൊന്നിച്ചുള്ള  മുഹൂർത്തങ്ങൾ  ചിന്ത ​ജെറോം ഒാർത്തെടുക്കുന്നു...
cancel

ലോകത്തി​െൻറ ചുവന്ന നക്ഷത്രം ഏണസ്​റ്റോ ചെഗുവേരയുടെ മകൾ അലെയ്​ഡയുമൊന്നിച്ചുള്ള ആവേശ മുഹൂർത്തങ്ങൾ ഒാർത്തെടുക്കുകയാണ്​ യുവജന കമീഷൻ അധ്യക്ഷ കൂടിയായ ചിന്ത ​ജെറോം...

തിരുവനന്തപുരം വിമാനത്താവളത്തി​െൻറ ആഗമന ടെർമിനലിൽനിന്ന്​ പുറത്തേക്കു​ വരുന്ന ​അലെയ്​ഡ ഗുവേരക്ക്​ കൈകൾ കൊടുക്കു​േമ്പാൾ കണ്ണുകൾ നിറഞ്ഞു. ​ചെഗുവേരയുടെ മകൾ വരുന്നുണ്ടെന്നും സ്വീകരിക്കാൻ പോകണമെന്നും എ.കെ.ജി സെൻററിൽനിന്ന്​ പറഞ്ഞപ്പോൾ മറ്റൊന്നും നോക്കാതെ ഏറെ ആവേശത്തോടെ ഒാടിവന്നതായിരുന്നു ഞാൻ. 2019ൽ ആയിരുന്നു അത്. എം.എ. ബേബി, എം. വിജയകുമാർ അടക്കമുള്ള മുതിർന്ന സഖാക്കളും കൂടെയുണ്ടായിരുന്നു. അ​ലെയ്​ഡയെ കണ്ടപ്പോൾ ഒാർമവെച്ച നാൾ മുതൽ മനസ്സിൽ കൊത്തിവെച്ച സാക്ഷാൽ ഏണസ്​റ്റോ ചെഗുവേര മുന്നിൽനിന്ന്​ ചിരിക്കുന്നത​ുപോലെ തോന്നി. 'ചെ'യുടെ മകളാണെന്ന ബോധ്യത്തോടെ അലെയ്​ഡക്ക്​ സ്വാഗതം ചൊല്ലി. സ്​പാനിഷ്​ ഭാഷയിൽ അലെയ്​ഡ എന്തോ മറുപടി പറഞ്ഞു. സത്യം പറഞ്ഞാൽ എനിക്ക്​ മനസ്സിലായിരുന്നില്ല.

മനസ്സ്​ പിന്നിലേക്കോടി​ ആവേശം നിറഞ്ഞ ഒരുപാട്​ ഒാർമകളെ കൊത്തിയെടുത്തു ​മുന്നിലെത്തിച്ചു. ഞാനടക്കമുള്ള ലോകത്തുള്ള ഒാരോ ഇടതുപക്ഷ അനുഭാവിയുടെയും മനസ്സിൽ മങ്ങാത്ത വസന്തമായി 'ചെ' ചുവന്നുതുടുത്തിരിക്കുന്ന​ുണ്ട്​​. വിദ്യാർഥി രാഷ്​ട്രീയം മുതലേ ഒരാദർശമായും പ്രതീകമായും മനസ്സിൽ 'ചെ'യുണ്ട്. കോളജ്​ പഠനകാലത്തും തുടർന്നുള്ള സംഘടന പ്രവർത്തന കാലത്തുമെല്ലാം 'ചെ'യുടെ ചിത്രത്തിനു​ താഴെ എത്രയോ തവണ മുദ്രാവാക്യം വിളിച്ചിരിക്കുന്നു. പൊരിവെയിലിലും കോരിച്ചൊരിയുന്ന മഴയിലും തൊണ്ടപൊട്ടി മുദ്രാവാക്യങ്ങൾ മുഴക്കു​േമ്പാഴും മനസ്സിന്​ ഉൗർജമേകിയിരുന്നത്​ 'ചെ'യുടെ ഛായാചിത്രങ്ങളായിരുന്നു. പഠനകാലത്ത്​ തിരുവനന്തപുരം എസ്​.എഫ്​.​െഎ ഒാഫീസിൽ നിന്നും ലഭിച്ച 'ചെ'യുടെ വലിയ ഛായാചിത്രം വീട്ടിൽ ഇപ്പോഴുമിരിക്കുന്നുണ്ട്​. പുസ്​തകങ്ങളിലും ബെഞ്ചിലും ചുമരിലും മേശയിലുമെല്ലാം ചെയുടെ മുദ്രാവാക്യങ്ങളും ചിത്രങ്ങളും കൊത്തിവെക്കുന്നത്​ ഇഷ്​ടവിനോദമായിരുന്നു .

അലെയ്​ഡയുടെ കേരള സന്ദർശനത്തിൽ മുഴുവൻ സമയവും കൂടെയുണ്ടാകണമെന്ന നിർദേശം എനിക്ക്​ തന്നിരുന്നു. അലെയ്​ഡക്ക്​ ഇംഗ്ലീഷ്​ അറിയുമെന്ന ധാരണയിൽ കുറെ ചോദ്യങ്ങൾ കരുതിയിരുന്നെങ്കിലും അവർക്ക്​ സ്​പാനിഷ്​ മാത്രമേ അറിയൂവെന്നത്​ എന്നെ കുഴക്കി. മുഖ്യമന്ത്രിയോടൊപ്പം ക്ലിഫ്​ ഹൗസിൽ, ഇ.എം.എസ്​ അക്കാദമിയിൽ, കണ്ണൂരിലെ ചടങ്ങിൽ, ഡോക്​ടർമാരുടെ ചടങ്ങിൽ എല്ലായിടത്തും അലെയ്​ഡക്കൊപ്പം ഞാനുമുണ്ടായിരുന്നു. ഭാഷ പ്രശ്​നമായതിനാൽ ക്യൂബയിൽ ഫുട്​ബാൾ അക്കാദമി നടത്തി പരിചയമുള്ള കേരളത്തെ സന്തോഷ്​ ട്രോഫി ജേതാക്കളാക്കിയ പരിശീലകൻ സതീവൻ​ ബാല​ൻ സഹായത്തിനെത്തി. എ​െൻറ പ​ല ചോദ്യങ്ങളെയും സ്​പാനിഷ്​ ഭാഷയിൽ അലെയ്​ഡക്ക്​ മുന്നിലെത്തിച്ചത്​ അദ്ദേഹമായിരുന്നു.

അലെയ്​ഡ ചെഗവേരക്കും ഫിദൽ കാസ്​ട്രോക്കുമൊപ്പം

കാർയാത്രകളിൽ വഴിയോരങ്ങളിൽ ചെഗുവേരയുടെ ചിത്രം കാണു​േമ്പാഴെല്ലാം ആവേശത്തോടെ അവർ മീപപ്പാ...മീ പപ്പാ എന്നു വിളിച്ചു. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും കോളജുകളി​ലുമെല്ലാം 'ചെ'യുടെ ചിത്രങ്ങൾ നിറഞ്ഞുനിൽക്കുന്നതുകണ്ട്​ അവർ അത്ഭുതം കൂറി. ഇടക്ക്​ ടെക്​സ്​റ്റൈൽ ഷോപ്പിൽ കുറച്ചു വസ്​ത്രങ്ങൾ വാങ്ങാൻ കയറിയ​​പ്പോൾ ചെഗുവേരയുടെ മകളാണെന്നറിഞ്ഞപ്പോൾ അവർക്കും അത്ഭുതം. പലരും സെൽഫിയെടുക്കാനായി ചേർന്നുനിന്നു. ഭാഷ പ്രശ്​നമായിരുന്നെങ്കിലും പറ്റാവുന്ന രൂപത്തിൽ കുറെ വിവരങ്ങൾ ഞാൻ ചോദിച്ചറിഞ്ഞു. ജീവിതം മുഴുവൻ പോരാട്ടങ്ങൾക്കായി മാറ്റിവെച്ച പിതാവി​നൊപ്പം കുഞ്ഞിലേയുള്ള കുറച്ച്​ ഒാർമകൾ മാത്രമാണ്​ അവർക്കുണ്ടായിരുന്നത്​. നിരന്തര യാത്രകൾക്കിടയിലും പോസ്​റ്റ്​കാർഡിൽ പപ്പ അയച്ചിരുന്ന കുഞ്ഞുകഥകളു​ം പെയിൻറിങ്ങുകളും അവരുടെ ഒാർമയിലുണ്ട്​. 'ചെ'യുടെ മരണശേഷം ഫിദൽ കാസ്​ട്രോയായിരുന്നു അലെയ്​ഡയുടെ എല്ലാം.

ക്യൂബയിലെ മെഡിക്കൽ മേഖലയിൽ പ്രവർത്തന പരിചയമുള്ള അലെയ്​ഡ പീഡിയാട്രീഷ്യൻ കൂടിയാണ്. കാണുന്ന എല്ലാ കുട്ടികളോടും വളരെ അലിവോടെയാണ്​ അവർ പെരുമാറിയിരുന്നത്​​. കോവിഡ്​ കാലത്ത്​ ഏറെ ശ്രദ്ധ​യോ​െട കേരളത്തിലെ ഒാരോ കാര്യങ്ങളും ചോദിച്ചറിഞ്ഞു. മെസേജുകളായും ഇടക്കുള്ള ഫോൺവിളികളായും അലെയ്​ഡയോടൊപ്പമുള്ള ഒാർമകൾ നിലനിർത്തുന്നുണ്ട്. ഹൃദയത്തി​െൻറ ഭാഷയിൽ ഞങ്ങളിപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam kudumbamChintha JeromeAleida Guevara
News Summary - Chintha Jerome remembering Aleida Guevara
Next Story