Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFoodchevron_rightഫോക്കസ് ഫീച്ചർ: K.K...

ഫോക്കസ് ഫീച്ചർ: K.K ഫുഡ്സ് ആണേൽ മലയാളി OK ആണ്

text_fields
bookmark_border
ഫോക്കസ് ഫീച്ചർ: K.K ഫുഡ്സ് ആണേൽ മലയാളി OK ആണ്
cancel

തലമുറകൾ കൈമാറിവന്ന് മലയാളിയെ സ്നേഹരുചിയൂട്ടിയ K.K ഫുഡ്​സിന്‍റെ പര്യായം തന്നെ കലർപ്പില്ലാത്ത രുചിയും ഗുണമേന്മയുമാണ്. 2001ൽ കേവലം നാല് തൊഴിലാളികൾ മാത്രമായി ആരംഭിച്ച ചെറുസംരംഭം കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ഗൾഫ് നാടുകളിലെയും മറ്റ് വിദേശരാജ്യങ്ങളിലെയും മലയാളികളുടെയും തദ്ദേശീയരുടെയും ഏറെ പ്രിയപ്പെട്ട ഫുഡ് പ്രൊഡക്ടുകളിലൊന്നാണ്.

കേരളത്തിൽ ആദ്യമായി ‘ഫുഡ് ഓൺ വീൽസ്’ എന്ന ആശയത്തിലൂടെ ഏവർക്കും സൗജന്യ ഭക്ഷണം നൽകിക്കൊണ്ടിരിക്കുന്ന ഫുഡ് ട്രക്ക് K.Kയുടെ വിവിധ സംരംഭങ്ങളിലൊന്നാണ്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വിറങ്ങലിച്ചുനിന്ന വയനാട്ടിലെ അതിജീവിതർക്ക് ഫുഡ് ട്രക്ക് വലിയ ആശ്വാസമാണേകിയത്.

ഏകദേശം ആറുലക്ഷത്തിലധികം ആളുകളാണ് ദിവസവും കെ.കെയുടെ പ്രോഡക്ട്​ ഉപയോഗിച്ച് പ്രഭാതഭക്ഷണം തയാറാക്കുന്നത്.

കെ.കെ. അബ്ദുൽ ജബ്ബാർ


തനിനാടൻ സ്വാദിന്‍റെ നാൾവഴികൾ ഇങ്ങനെ:

മധ്യകേരളത്തിലെ പ്രമുഖ തടിവ്യാപാരിയായിരുന്ന K.K അബ്ദുൽ ജബ്ബാർ 21ാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ ഏറ്റവും മികച്ച ധാന്യപ്പൊടികൾ സ്വീകാര്യമായ വിലയിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച പ്രസ്ഥാനമാണ് K.K ഫുഡ്സ്. അദ്ദേഹം തന്‍റെ പുത്രന്മാരായ യാസർ, സാബിർ എന്നിവരെ ചേർത്തുപിടിച്ചു കൊണ്ടായിരുന്നു K.K എന്ന വിജയഗാഥക്ക് തുടക്കം കുറിച്ചത്.

ഒരു ഡെലിവറി ജീപ്പിൽനിന്നും വളരെ കുറച്ച് കടകളിൽ മാത്രം ലഭ്യമായിത്തുടങ്ങിയ സംരംഭം ഇന്ന് 100ലേറെ വിതരണ വാഹനങ്ങളിലായി പതിനായിരത്തിലധികം കടകളിലും പ്രമുഖ സൂപ്പർ മാർക്കറ്റുകളിലുമായി വിപണന ശൃംഖല പടുത്തുയർത്തി.

2001 ഒക്ടോബർ രണ്ടിന് തന്‍റെ കുടുംബക്കാരുടെയും ഏറെ പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിലായിരുന്നു K.K എന്ന സംരംഭത്തിന്‍റെ ജനനം. ആദ്യ സെയിൽസ് റൂട്ടായി തിരഞ്ഞെടുത്തത് സ്വന്തം നാടായ ഈരാറ്റുപേട്ടയും തുടർന്ന് അയൽമേഖലകളായ തൊടുപുഴ, കാഞ്ഞിരപ്പള്ളി, പാലാ, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളുമാണ്. ഗുണനിലവാരത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതിരുന്നതിനാൽ ബിസിനസ് രംഗത്ത് അതിവേഗം തന്നെ നിലയുറപ്പിച്ചു.

യാസർ, സാബിർ


കാലത്തോടൊപ്പം സഞ്ചരിച്ച് K.Kയുടെ മുഖമുദ്രയായ ലോഗോ റീ ഡിസൈൻ ചെയ്തത് 2005ൽ വന്ന വലിയൊരു മാറ്റമായിരുന്നു. കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന പാക്കറ്റ് എച്ച്.എം പാക്കറ്റിൽനിന്ന് ഗ്രേവിയർ പാക്കറ്റിലേക്ക് മാറ്റി. ഇതോടൊപ്പമാണ് പുട്ടിൽ പുതിയ വിപ്ലവം സൃഷ്ടിച്ച്കൊണ്ട് സ്റ്റീം പുട്ടുപൊടി അവതരിപ്പിക്കുകയും മലയാളികൾ ഒന്നടങ്കം അതിനെ നെഞ്ചിലേറ്റുകയും ചെയ്തത്.

അങ്ങനെ ചുരുങ്ങിയ കാലയളവിൽ K.K എന്ന ബ്രാൻഡ് മധ്യകേരളത്തിൽ പ്രസിദ്ധമായി.

2010ഓടെ ആയിരുന്നു K.K യുടെ പുതിയ ഉൽപന്നമായ ചെമ്പ പുട്ടുപൊടി വിപണിയിൽ വന്നത്. തുടക്കകാലത്ത് ദിവസവും 500 കിലോ പൊടി ഉൽപാദിപ്പിച്ചുകൊണ്ടിരുന്നിടത്തുനിന്നും മാസത്തിൽ 100 ടൺ എന്ന വലിയ സംഖ്യയിലേക്ക് ഉയർന്നതും ഈ കാലയളവിലാണ്.

2016 ഓടെയാണ് വിപണിയിൽ ഡബിൾ റോസ്റ്റഡ് റവ അവതരിപ്പിക്കുന്നത്. അതിനും മാർക്കറ്റിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. K.K യുടെ ചരിത്രത്തിലെതന്നെ സുവർണ വർഷമായിരുന്നു 2017. നിലവിലുള്ള ലോഗോ ഡിസൈൻ ചെയ്യുന്നതും K.K യുടെ ആദ്യത്തെ എക്സ്പോർട്ടിങ് ഖത്തറിലേക്ക്​ ആരംഭിക്കുന്നതും പിന്നീടത് യു.എ.ഇ, സൗദി, ബഹ്റൈൻ, കാനഡ, യു.കെ, കുവൈത്ത്, ന്യൂസിലൻഡ്, ഒമാൻ എന്നിവിടങ്ങളിലേക്കുമായി വിപുലീകരിക്കുന്നതും.

2018 ആയതോടെ ‘K.K ആണേൽ ഓക്കെയാണ്’ എന്നതായി ജനങ്ങളുടെ പ്രതികരണം. കേരളം കടന്ന് അയൽസംസ്ഥാനങ്ങളിലേക്കും K.Kയുടെ വേരോട്ടം തുടർന്നുകൊണ്ടിരുന്നു.

2019 മേയ് 25നാണ് K.K കുടുംബത്തെ കണ്ണീരിലാഴ്ത്തി സ്ഥാപകനായ ഹാജി K.K അബ്ദുൽ ജബ്ബാർ സാഹിബ് മൺമറഞ്ഞത്. തങ്ങളുടെ പിതാവിന്‍റെ അഭാവത്തിൽ പതറാതെ ഡയറക്ടർമാരായ മുഹമ്മദ് യാസിറും മുഹമ്മദ് സാബിറും ഏറ്റവും മികച്ച രീതിയിൽ ഇന്ന് സ്ഥാപനത്തെ നയിക്കുന്നു.

K.K എന്ന സ്ഥാപനത്തെ പ്രൈവറ്റ് ലിമിറ്റഡായി വിപുലീകരിക്കുകയും ചെയ്തു.

ലോകം വിറങ്ങലിച്ചുനിന്ന കോവിഡ് മഹാമാരിയിൽ എല്ലാം സംരംഭകരും പതറി നിന്നപ്പോൾ KKയുടെ ജൈത്രയാത്രയുടെ മറ്റൊരു അധ്യായം തുടങ്ങുകയായിരുന്നു. കമ്പനി കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിനുവേണ്ടി K.K യിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് ജോലി ലഭിച്ച വർഷവും 2020 തന്നെയായിരുന്നു. 14 വീൽ ഭാരത് ബെൻസ് ക്ലോസ്ഡ് ബോഡി ആക്കി മാറ്റുകയും 'പുട്ടുവണ്ടി' എന്ന പേരിൽ ട്രേഡ്മാർക്കോടു കൂടി ബ്രാൻഡ് ചെയ്യപ്പെട്ടതും ഇതേ വർഷമാണ്.

2021-22 വർഷത്തോടെ ഗോതമ്പ് പുട്ടുപൊടി, സ്പെഷൽ പത്തിരിപ്പൊടി, സ്പെഷൽ അപ്പംപൊടി തുടങ്ങിയ പ്രൊഡക്ടുകൾ വിപണിയിൽ അവതരിപ്പിച്ചു. 2023ൽ ജീരകശാല അരി, മട്ട അരി, വടിയരി എന്നിവയും വിപണിയിൽ അവതരിപ്പിച്ചു.

ഏറെനാളത്തെ ക്വാളിറ്റി ടെസ്റ്റിനു ശേഷം 2024ന്‍റെ തുടക്കത്തിലാണ് മലയാളിയുടെ ബ്രേക്ഫാസ്റ്റ് സങ്കൽപ്ത്തിലെ ഏറ്റവും ജനപ്രിയമായ ഈസി പാലപ്പം പൊടി വിപണിയിൽ ഇറക്കുന്നത്.

കാലാകാലങ്ങളിൽ മലയാളിയുടെ രുചി മാഹാത്മ്യം മനസ്സിലാക്കി പുതിയ പുതിയ പ്രൊഡക്ടുകൾ വിപണിയിലെത്തിച്ച് KK അതിന്റെ രുചിയാത്ര തുടരുകയാണ്.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foods
News Summary - Malayali is OK if it is K.K Foods
Next Story