Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightfitnesschevron_rightജിമ്മിൽ പോകാൻ മടിയാണോ?...

ജിമ്മിൽ പോകാൻ മടിയാണോ? സ്വീകരണമുറിയിൽ തന്നെ ചെയ്യാവുന്ന കിടിലൻ വ്യായാമങ്ങൾ ഇതാ...

text_fields
bookmark_border
Choose your at-home workout space.
cancel

ഫിറ്റ്നസ് വേണം പക്ഷേ, വർക്കൗട്ടിന്​ ഇറങ്ങാനുള്ള മടി മാറ്റാനും പറ്റുന്നില്ല. മിക്കവരും നേരിടുന്നുണ്ട്​ ദൈനംദിന ജീവിതത്തിൽ ഇത്തരം ഒരു അവസ്ഥ. എപ്പോഴും ഒരു ഒഴികഴിവ്​ മനസ്സിനെ പിടികൂടും. പുലർച്ച പുറത്ത്​ ഓടാൻ കഴിയാത്തത്ര തണുപ്പ് അല്ലെങ്കിൽ ചൂട്. ഇനി ഇതൊന്നും ഇല്ലെങ്കിൽ കാറ്റ്​. അല്ലെങ്കിൽ ജിമ്മിലെ അംഗത്വ ഫീസ്​ താങ്ങാൻ കഴിയുന്നില്ല.


ഇങ്ങനെയുള്ള അവസ്ഥകളെ മറികടക്കാൻ ചില ടിപ്സുകളുണ്ട്​. നമ്മൾ ഫിറ്റ്​നസിലേക്ക്​ പരിശ്രമം ആരംഭിക്കുമ്പോൾ, നമ്മുടെ സ്റ്റാമിന അത്ര ടോപ്പിൽ എത്തിയിട്ടുണ്ടാകില്ല. സ്റ്റാമിന കൂട്ടാൻ കുറച്ച് സമയമെടുക്കും. അതിനാൽ, ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായി വർക്കൗട്ടിനെ കണക്കാക്കാതെ അത്​ ചെയ്യാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.


-ദിവസവും 20 മിനിറ്റെങ്കിലും നടക്കുക. വീട്ടിൽനിന്ന്​ പുറത്തിറങ്ങണമെങ്കിൽ ടൂവീലർ വേണമെന്നതാണ്​ സ്ഥിതി. അല്ലെങ്കിൽ പോകുന്നിടത്തെല്ലാം പൊതുഗതാഗതമുണ്ട്. അങ്ങനെയാകുമ്പോൾ നമ്മുടെ കാലുകൾ എന്തിനാണ്​. അത്​ ഉപയോഗിക്കണ്ടേ. ഒരു ദിവസം 20 മിനിറ്റ് നടക്കുന്നതു പോലും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഇത് നിങ്ങളുടെ ദൈനംദിന ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് എളുപ്പമാണ്. ഒരു മാസത്തേക്ക് പ്രതിദിനം 20 മിനിറ്റ് നടക്കുമെന്ന ചലഞ്ച്​ സ്വയം ഏറ്റെടുക്കൂ.

-കുറഞ്ഞത് ഓരോ മണിക്കൂറിലും എഴുന്നേറ്റുനിൽക്കുക. ദിവസം മുഴുവൻ ഇരിക്കുന്നതും കമ്പ്യൂട്ടർ കീബോർഡിനു മുകളിൽ കുനിഞ്ഞിരിക്കുന്നതും ഉച്ചഭക്ഷണത്തിനുപോലും പുറത്തിറങ്ങാത്തതും നമുക്ക്​ ദോഷകരമാണെന്നത്​ അറിയാം. എന്നാൽ, മണിക്കൂറിൽ ഒരിക്കലെങ്കിലും എഴുന്നേൽക്കാൻ ബോധപൂർവമായി ശ്രമിക്കുക. ടോയ്‌ലറ്റിൽ പോകുക, ചായ കുടിക്കുക, അല്ലെങ്കിൽ ഒരു സഹപ്രവർത്തകനോട് ഹലോ പറയുക.


-Tabata ഫോളോ ചെയ്യാം. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കാൻ ലക്ഷ്യമിടുന്ന ഒരു തരം HIIT (high-intensity interval training) വർക്കൗട്ടാണ് Tabata. നിങ്ങൾ എട്ടു റൗണ്ടുകളായി 20 സെക്കൻഡ് വീതം കഠിനമായ വ്യായാമം ചെയ്യുന്നു, തുടർന്ന് 10 സെക്കൻഡ് വിശ്രമം. ദിവസത്തിൽ നിങ്ങൾക്ക് അഞ്ചു മിനിറ്റ് മാത്രമേ ഉള്ളൂവെങ്കിൽ​േപാലും വർക്കൗട്ട്​ ചെയ്യാം. 20 സെക്കൻഡ് ഓടുക, തുടർന്ന് 10 സെക്കൻഡ്​ നടക്കുക എന്നിങ്ങനെ. ടബാറ്റ പരിശീലനം നിങ്ങളുടെ മെറ്റബോളിസവും ഹൃദയമിടിപ്പും ഉടൻ വർധിപ്പിക്കും. അതിലൂടെ ശരീരത്തിൽ കലോറി ബേണിങ്​ ശക്തമാകും.

-വീട്ടിൽനിന്ന് പുറത്തിറങ്ങാൻ മടിയാണോ. കഠിനമായ വ്യായാമം ചെയ്യാൻ നിങ്ങളുടെ വീടോ ഇരിപ്പിടമോ പോലും വിട്ടിറങ്ങേണ്ട ആവശ്യമില്ല. സ്വീകരണമുറിയിൽനിന്ന് തന്നെ ചെയ്യാൻ കഴിയുന്ന നിരവധി വ്യായാമങ്ങളും ഹോം വർക്കൗട്ടുകളും ഉണ്ട്. കുറച്ച് ട്രൈസെപ് ഡിപ്പുകളും കുറച്ച് ലുഞ്ചുകളും ചെയ്യുക.

-10 മിനിറ്റിനായി മനസ്സ്​ ഒരുക്കുക. എല്ലാ ദിവസവും 10 പുഷ് അപ്പുകളും 10 സിറ്റ് അപ്പുകളും ചെയ്യാൻ ശ്രമിക്കുക. കാരണം, ഒന്നും ചെയ്യാതെ ഇരിക്കുന്നതിനെക്കാൾ മികച്ചതാണ് അൽപം എങ്കിലും ചെയ്യുന്നത്​. പത്തെണ്ണം വരുന്ന സെറ്റുകൾ എളുപ്പത്തിൽ ചെയ്യാനാകുന്നുണ്ടെന്ന് നമുക്ക് തോന്നുമ്പോൾ പിന്നെ വർക്കൗട്ടിന്‍റെ തോത്​ ഉയർത്താനാകും.


-സ്ക്രീനുകളുടെ സ്വിച്ച് ഓഫ്. നമ്മുടെ ദൈനംദിന ജീവിതം ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. മതിയായ ഉറക്കം ഫിറ്റ്​നസിന്​ നിർണായകമാണ്. അതിനാൽ ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും നിങ്ങളെ ബാധിക്കുന്ന എല്ലാ സാങ്കേതികവിദ്യകളും പവർ ഡൗൺ ചെയ്യുക.

-വർക്കൗട്ട് എത്രത്തോളം ഗുണം ചെയ്യുമെന്ന് ഓർത്ത്​ വിഷമിക്കേണ്ട. ഏത് വ്യായാമവും മികച്ചതാണ്. വ്യായാമം തുടങ്ങുക എന്നതാണ്​ പ്രധാനപ്പെട്ട കാര്യം. നടക്കാൻ കഴിയുന്നതിനു മുമ്പ് ഒരു മല കയറാൻ ശ്രമിക്കരുത്. ഒരു മണിക്കൂർ മുഴുവൻ ചെയ്യാൻ ലക്ഷ്യമിട്ടിട്ടും അത്ര വന്നില്ലെങ്കിലും പ്രശ്‌നമില്ല. നമ്മൾ എന്തെങ്കിലും ചെയ്യുന്നു എന്നതാണ് പ്രധാനം.

-ഒരു പാട്ടു ദൂരം ഓടുക. ആദ്യം ഒരു പാട്ടിന്റെ ദൈർഘ്യം മാത്രം ഓടാമെന്ന്​ സ്വയം പറയുക. അത് മികച്ച നിലയിൽപൂർത്തിയാക്കുക. പാട്ടിന്‍റെ മൂന്നര മിനിറ്റ് കഴിയുന്നത്​ നമ്മൾ ശ്രദ്ധിക്കില്ല. അതിനാൽ പതുക്കപ്പതുക്കെ മാരത്തൺ ഓടാൻ മാത്രം ശക്തരായി നമ്മൾ സ്വയം മാറും.

-പരസ്യങ്ങൾക്കിടയിൽ വർക്കൗട്ട് ചെയ്യുക. ടി.വി കണ്ടിരിക്കുമ്പോൾ അതിൽ വരുന്ന പരസ്യങ്ങളുടെ ഇടവേള മിനി വർക്കൗട്ട് സമയമാക്കാം. പരസ്യങ്ങൾക്കിടയിൽ ജോഗിങ്, സ്‌കിപ്പിങ്​, സ്ക്വാട്ടുകൾ എന്നിവയുടെ ഒരു അഞ്ചു മിനിറ്റ് സർക്യൂട്ട് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam kudumbamkudumbamhome workout
News Summary - Choose your at-home workout space.
Next Story