Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightMoney Matterschevron_rightഇതര സംസ്ഥാനങ്ങളിൽ...

ഇതര സംസ്ഥാനങ്ങളിൽ വെച്ച് നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ...

text_fields
bookmark_border
vehicle insurence
cancel
നമ്മുടെ ജീവിത തിരക്കും റോഡുകളിലെ തിരക്കും കൂടിവരുകയാണ്. ഈ തിരക്കുകളിൽ അപകടങ്ങൾ സർവസാധാരണം. അപകടങ്ങളിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ആളുകൾക്ക് പരിക്കും ജീവഹാനിയും സംഭവിക്കുന്നു. അപകടങ്ങൾ മൂലം സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് നമ്മൾ ഇന്ന് പൊതുവെ ആശ്രയിക്കുന്നത് ഇൻഷുറൻസ് തുകകളെയാണ്.

പ്രത്യേകിച്ചും വളരെ അരക്ഷിതമായി ജീവിക്കുന്ന സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം. എന്നാൽ, സാക്ഷരതയിൽ ഏറ്റവും മുന്നിലുള്ള മലയാളികൾ ഇൻഷുറൻസ് എടുക്കുന്നതിൽ ഏറെ പിന്നിലാ​െണന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. കേരളത്തിൽ 19 ശതമാനം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇ​െല്ലന്നാണ് മാഗ്മ എച്ച്.ഡി.ഐ ഇൻഷുറൻസ് കമ്പനിയുടെ റിപ്പോർട്ട്.

എന്താണ് വാഹന ഇൻഷുറൻസ്

അപകടങ്ങൾ, മോഷണം, പ്രകൃതിദുരന്തങ്ങൾ പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ഇൻഷുററും വാഹന ഉടമയും തമ്മിലുണ്ടാക്കുന്ന കരാറാണ് വാഹന ഇൻഷുറൻസ്. എല്ലാ വാഹന ഉടമകളും ഇൻഷുറൻസ് എടുക്കൽ നിർബന്ധമാണ്.

നിയമപരമായ ആവശ്യകത

സർക്കാറിന്‍റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുക എന്നത് ഇൻഷുറൻസ് പോളിസിയുടെ ഭാഗമാണ്. ഇന്ത്യൻ മോട്ടോർ വെഹിക്ൾസ് ആക്ട് 1988 പ്രകാരം വാഹനം നിരത്തിൽ ഇറക്കുന്നതിന് മുമ്പ് മിനിമം കവറേജ് ഉള്ള മോട്ടോർ ഇൻഷുറൻസ് പോളിസി വാങ്ങാൻ വാഹനയുടമ ബാധ്യസ്ഥനാണ്.

ഇൻഷുറൻസ് ​െക്ലയിം

ഒരാളുടെ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ വരുന്ന നഷ്ടങ്ങൾക്കുള്ള റീഇംബേഴ്സ്മെന്റിനായി ഇൻഷുറൻസ് ദാതാവിനോടുള്ള ഔപചാരികമായ അഭ്യർഥനയാണ് ഇൻഷുറൻസ് ​െക്ലയിം. അപകടത്തിൽപെട്ടയാളോ കുടുംബാംഗളോ ആണ് ​െക്ലയിം ചെയ്യേണ്ടത്.


തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷ

മോട്ടോർ ഇൻഷുറൻസ് ഇല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ അപകടം സംഭവിക്കുകയാണെങ്കിൽ നാശനഷ്ടങ്ങൾക്ക് സ്വന്തം കീശയിൽനിന്ന് പണമടക്കേണ്ടി വരും. എന്നാൽ, ഒരു മൂന്നാം കക്ഷിക്ക് സംഭവിച്ച പരിക്കുകൾക്കോ നാശ നഷ്ടങ്ങൾക്കോ ഇൻഷുർ ചെയ്ത വ്യക്തികൾക്കെതിരെ കേസെടുക്കുകയോ നിയമപരമായി ബാധ്യസ്ഥനാവുകയോ ചെയ്താൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാൻ സമ്മതിക്കുന്ന പോളിസിയാണ് തേർഡ് പാർട്ടി ഇൻഷുറൻസ്. ചിലപ്പോൾ ആക്ട് ഓൺലി കവർ എന്നും ഇതറിയപ്പെടുന്നു. മൂന്നാം കക്ഷി ഇൻഷുറൻസിന്‍റെ ഗുണഭോക്താവ് അപകടത്തിൽ പരിക്കേറ്റ വഴിയാത്രക്കാരും മറ്റു വാഹനയാത്രക്കാരും വാഹനങ്ങളുമാണ്.

കോംപ്രിഹൻസിവ് പോളിസി

തേർഡ് പാർട്ടി പരിരക്ഷയും വാഹനങ്ങൾക്കുള്ള ഓൺ ഡാമേജ് പരിരക്ഷയും കൂടി ചേർന്ന് കിട്ടുന്നതാണ് കോംപ്രിഹൻസിവ് പരിരക്ഷ.

ആഡ് ഓൺ കവർ അല്ലെങ്കിൽ ബംബർ ടു ബംബർ പോളിസി

അഞ്ചു വർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്ക് അപകടത്തിൽ ഭാഗികമായി നഷ്ടം സംഭവിക്കുകയാ​െണങ്കിൽ ഡി പ്രിസിയേഷൻ ഇല്ലാതെ കവറേജ് നൽകുന്നതാണ് ബംബർ ടു ബംബർ കവറേജ്.

റിട്ടേൺ ടു ഇൻവോയിസ് കവർ ഇൻഷുറൻസ്

ഈആനുകൂല്യം എടുത്തിട്ടുള്ളവർക്ക് അപകടം നടന്നാലോ വാഹനം മോഷണം പോയി വീണ്ടെടുക്കാൻ കഴിയാതിരുന്നാലോ പോളിസി ഉടമക്ക് വാഹനത്തിന്‍റെ ഇൻവോയിസ് തുക ലഭ്യമാവും. ടോട്ടൽ ലോസ് ആയ വാഹനത്തിനു മാത്രമേ റിട്ടേൺ ടു ഇൻവോയിസ് ലഭിക്കുകയുള്ളൂ.


സീറോ ഡി.ഇ.പി. ഇൻഷുറൻസ്

വാഹനങ്ങളുടെ ഡിപ്രിസീയേഷൻ കണക്കാക്കാതെ ഇൻഷുറൻസ് തുക നൽകുന്ന സ്കീമാണിത്.

രണ്ടു തരം ഇൻഷുറൻസ് ​െക്ലയിം

അപകടങ്ങളിൽ ആളുകൾക്ക് പരിക്കില്ലാതെ വാഹനങ്ങൾക്ക് മാത്രമാണ് കേടുപാടുകൾ സംഭവിച്ചതെങ്കിൽ ക്യാഷ് ലെസ് ​െക്ലയിം, റീ ഇപേഴ്സ്മെൻ്റ് ​െക്ലയിം എന്നിവയിലൂടെ വാഹനങ്ങളുടെ കേടുപാടുകൾ തീർക്കാവുന്നതാണ്. ക്യാഷ് ലെസ് ​െക്ലയിം പ്രകാരം കേടായ വാഹനം ഇൻഷുറർ ലിസ്റ്റ് ചെയ്തിരിക്കുന്ന വർക് ഷോപ്പിൽ നിന്നും കിഴിവുകൾ കൂടാതെയും പണം നൽകാതെയും അറ്റകുറ്റപ്പണികൾ ചെയ്തു കിട്ടുമെന്നുള്ളതാണ്.

റീ ഇംപേഴ്സ്മെൻ്റ് പ്രകാരം ഏതു വർക്​ഷോപ്പിലും നമ്മൾക്ക് കേടായ വാഹനത്തിന്‍റെ അറ്റകുറ്റ പണികൾ നടത്താവുന്നതാണ്. എന്നാൽ, അറ്റകുറ്റപ്പണികൾക്കായുള്ള മുഴുവൻ തുകയും തുടക്കത്തിൽ പോളിസി ഉടമ നൽകേണ്ടതും പിന്നീട് ബില്ലുകളും രസീതികളും സമർപ്പിക്കുന്ന മുറക്ക് പണം വാഹനയുടമക്ക് നൽകുന്നതുമാണ്.

ആർ.സി. ഓണറുടെ ഇൻഷുറൻസ് പരിരക്ഷ.

സാധാരണ നിലയിൽ വാഹനയുടമ ഡ്രൈവറാവുകയും അദ്ദേഹത്തിന്‍റെ അശ്രദ്ധമൂലം അപകടം സംഭവിക്കുകയും വാഹനയുടമക്കെതിരെ പൊലീസ് ചാർജ് ഷീറ്റ് നൽകുകയും ചെയ്താൽ വാഹനയുടമക്ക് സംഭവിക്കുന്ന പരിക്കുകൾക്കോ ജീവഹാനിക്കോ മോട്ടോർ ആക്സിഡൻ്റ് ​െക്ലയിം നൽകാൻ കഴിയില്ല. അത്തരം സാഹചര്യത്തിലാണ് പോളിസിക്കൊപ്പം വ്യക്തിഗത അപകട ഇൻഷുറൻസ് നിർബന്ധമായും എടുക്കേണ്ടത്. വ്യക്തിഗത പരിരക്ഷാ പോളിസികൾ ഒരു വർഷ കാലാവധിയുള്ളതിനാൽ കൃത്യമായി പുതുക്കേണ്ടതുണ്ട്.


വാഹനം വിൽക്കുമ്പോൾ ഇൻഷുറൻസ് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടോ?

ഒരു വാഹനത്തിന്‍റെ ഉടമസ്ഥൻ വാഹനത്തിന്‍റെ ഉടമസ്ഥാവകാശം കൈമാറുമ്പോൾ ഇൻഷുറൻസ് പോളിസിയും ഇൻഷുറൻസ് സർട്ടിഫിക്കറ്റും വാഹനം വാങ്ങുന്നയാൾക്ക് അനുകൂലമായി കൈമാറ്റം ചെയ്യപ്പെട്ടതായി നിയമപരമായി കണക്കാക്കപ്പെടുന്നു. എന്നാൽ, വാഹനം ട്രാൻസ്ഫർ ചെയ്യുമ്പോൾ സർട്ടിഫിക്കറ്റിലും ഇൻഷുറൻസ് പോളിസിയിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ഇൻഷുറർക്ക് ട്രാൻസ്ഫർ ചെയ്ത തീയതി മുതൽ 14 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം.

ഇൻഷുറൻസ് സർട്ടിഫിക്കറ്റും പോളിസിയും കൈമാറ്റം ചെയ്യപ്പെടുന്നില്ലെങ്കിൽ വാഹനം കൈമാറ്റം ചെയ്യപ്പെട്ടിട്ടും ഇൻഷുറർ ബാധ്യസ്ഥനാകില്ല. വാഹനത്തിന്‍റെ പോളിസിയുടമ മരണപ്പെട്ടാൽ 90 ദിവസത്തിനകം ഓൺ ഡാമേജ് പോളിസി അസാധുവാകും. അതുകൊണ്ട് 90 ദിവസത്തിനുള്ളിൽ നോമിനി വാഹനവും പോളിസിയും സ്വന്തം പേരിലേക്ക് മാറ്റണം.

ഇൻഷുറൻസ് ഉള്ള വാഹനങ്ങൾക്ക് അപകടം സംഭവിച്ചാൽ എന്തു ചെയ്യണം

1. വാഹനങ്ങൾക്ക് അപകടം പറ്റിയാൽ നിർബന്ധമായും ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം നൽകണം.

2. അപകടം ഗുരുതരമാണങ്കിൽ മോട്ടോർ വെഹിക്ക്ൾ ഇൻസ്പെക്ടർ വാഹനം പരിശോധിച്ച് റിപ്പോർട്ട് നൽകണം.

3. മോട്ടോർ വാഹന അപകട കേസുകൾ ഉണ്ടാവാനിടയുള്ള എല്ലാ അപകടങ്ങളിന്മേലും പൊലീസ് സ്റ്റേഷനിൽ നിന്നും എഫ്.ഐ.ആർ വാങ്ങിയിരിക്കണം

4. എല്ലാ തരം അപകടങ്ങൾക്കും ഇൻഷുറൻസ് ​െക്ലയിം ചെയ്യുന്നതിന് എഫ്.ഐ.ആർ. ആവശ്യമില്ല. ഗുരുതരമല്ലാത്ത അപകടങ്ങളിൽ ജി.ഡി.ആർ.(ജനറൽ ഡയറി റിപ്പോർട്ട് മാത്രം മതി). എൻട്രി ഉണ്ടാവേണ്ടതാണ്.

5. അപകടത്തിലകപ്പെട്ട വാഹനത്തിന്‍റെ ചിത്രങ്ങളും വിഡിയോകളും സൂക്ഷിക്കുന്നതും നല്ലതാണ്.


ആരാണ് ഇൻഷുറൻസ് സർ​​േവയർ

വാഹനങ്ങൾക്ക് പറ്റിയ കേടുപാടുകളും അതിന് എത്ര രൂപയാണ് ​െക്ലയിം നൽകേണ്ടതെന്നും വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്ന ഉദ്യോഗസ്ഥനാണ് സർ​​േവയർ. അ​േദ്ദഹം നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് കമ്പനി തുക നിശ്ചയിക്കുന്നത്. ​െക്ലയിമിന്‍റെ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് വാഹനയുടമയും സർ​​േവയറും തമ്മിൽ ആശയ വിനിമയം നിർബന്ധമായും നടത്തണം.

എന്താണ് എം.എ.സി.ടി? എങ്ങനെയാണ് നഷ്ട്ടപരിഹാരത്തിന് കേസ് കൊടുക്കേണ്ടത്?

മോട്ടോർ വാഹന അപകട നഷ്ടപരിഹാര കേസുകളുടെ ബാഹുല്യം മൂലം ഇത്തരം കേസുകൾ തീർപ്പാക്കാൻ രൂപവത്കരിച്ചിട്ടുള്ള പ്രത്യേക കോടതിയാണ് മോട്ടോർ ആക്സി ഡൻ്റ് ​ൈട്രബ്യൂണൽ. ആറു മാസത്തിനുള്ളിൽ അപകടം പറ്റിയ ആൾ ​ൈട്രബ്യൂണലിൽ കേസ് ഫയൽ ചെയ്യണം.അതിനുശേഷം ഫയൽ ചെയ്യുന്ന കേസുകൾക്ക് വൈകിയതിനുള്ള മതിയായ കാരണം ബോധിപ്പിക്കണം.

ഏതൊക്കെ രേഖകളാണ് ൈട്രബ്യൂണലിൽ ഹാജരാക്കേണ്ടത്?

എഫ്.ഐ.ആർ, ചാർജ് ഷീറ്റ്, എ.എം.വി.ഐ റിപ്പോർട്ട്, ആശുപത്രിയിൽനിന്നും കിട്ടുന്ന വൂണ്ട് സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്. വരുമാനം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ്, ഒറിജിനൽ ബില്ലുകൾ, മരണം സംഭവിച്ച കേസാണങ്കിൽ പോസ്റ്റ് മോർട്ടം സർട്ടിഫിക്കറ്റ്, ഫാമിലി മെംബർഷിപ് സർട്ടിഫിക്കറ്റ് എന്നിവ കോടതിക്ക് മുമ്പാകെ ഹാജരാക്കണം.

മോട്ടോർ ആക്സിഡന്റ് ക്ലെയിം കിട്ടാൻ അഭിഭാഷകനെ നിയമിക്കേണ്ടതുണ്ടോ?

ഇൻഷുറൻസ് കമ്പനിയുമായി പരാതിക്കാരനുവേണ്ടി ആശയവിനിമയം നടത്തുക, മെഡിക്കൽ റെക്കോഡുകളും ബില്ലുകളും ഹാജരാക്കുക, ആവശ്യമായ തെളിവുകൾ ​ൈട്രബ്യൂണലിൽ ഹാജരാക്കുക, മെഡിക്കൽ രേഖകളിൽ പരാമർശിക്കപ്പെട്ട വിഷയങ്ങൾ കോടതിയിൽ അവതരിപ്പിക്കുക. ഭാവിജീവിതം മുന്നോട്ടുപോവാൻ പ്രയാസമുള്ള കേസുകളിൽ കക്ഷിക്കുവേണ്ടി പെർമനൻ്റ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ പരാതിക്കാരനുവേണ്ടി നിർവഹിക്കേണ്ടത് അഭിഭാഷകനാണ്. കൂടാതെ, മെഡിക്കൽ ബില്ലുകൾ , അപകടം മൂലം ദീർഘനാൾ അനുഭവിച്ച വിഷമതകൾ, തൊഴിൽ നഷ്ടം, മാനസിക പ്രശ്നങ്ങൾ എന്നിവയും കോടതിയിൽ അവതരിപ്പിക്കേണ്ടതുണ്ട്.

കോടതി നഷ്ടപരിഹാരം വിധിച്ചാൽ ഇൻഷുറൻസ് കമ്പനി 60 ദിവസത്തിനുള്ളിൽ തുക കെട്ടിവെക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും അഭിഭാഷകരാണ്.ഇ​േപ്പാൾ കമ്പനി അക്കൗണ്ടിൽ നിന്നും പരാതിക്കാരന്‍റെ അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക കൈമാറുന്നത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകേണ്ട കേസുകളിൽ ഉപദേശങ്ങൾ നൽകുന്നതും അഭിഭാഷകരാണ്.


ഇൻഷുറൻസ് അദാലത്ത്

ഇൻഷുറർ കമ്പനിയും പരാതിക്കാരനും, പരാതിക്കാരന്‍റെ അഭിഭാഷകനും കോടതിയിലെ മീഡിയേറ്ററുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് നഷ്ട്ടപരിഹാര തുക തീരുമാനിക്കുന്നതാണ് അദാലത്ത്. കേസ് രേഖകൾ സംബന്ധിച്ചോ ബാധ്യതകൾ സംബന്ധിച്ചോ അവ്യക്ത ഉണ്ടെങ്കിൽ അത്തരം ഫയലുകൾ അദാലത്തിൽ തീർപ്പാക്കാനാവില്ല. കോടതി ആവശ്യമായ തെളിവെടുപ്പുകൾ നടത്തിയാണ് ഇത്തരം കേസുകളിൽ നഷ്ടപരിഹാരം നൽകുന്നതും ചില ഘട്ടങ്ങളിൽ കേസ് തള്ളുകയും ചെയ്യുന്നത്. അദാലത്തിൽ ഒത്തുതീർപ്പായ കേസുകളിൽ പിന്നീട് അപ്പീൽ നൽകാൻ കഴിയില്ലെന്നത് ശ്രദ്ധേയമാണ്.

ഡെത്ത് ​െക്ലയിം

മരിച്ച വ്യക്തിയുടെ വരുമാനവും പ്രായവും കണക്കിലെടുത്തും കൂടാതെ ആശ്രിതരുടെ അവസ്ഥ, കുട്ടികൾ, ജോലിയില്ലാത്ത പങ്കാളി തുടങ്ങിയ കുടുംബപശ്ചാത്തലവും പരിഗണിച്ചാണ് മരിച്ചയാളുടെ കുടുംബത്തിന് ഇൻഷുറൻസ് തുക നൽകുന്നത്.

എന്താണ് സ്ഥിര വൈകല്യം

ആക്സിഡൻറിൽ ഒരു വ്യക്തിയുടെ തുടർ ജീവിതം ദുസ്സഹമാവുന്ന രീതിയിൽ പരിക്കു പറ്റുകയും ആ പരിക്ക് കാരണം ഇനിയൊരിക്കലും പൂർവസ്ഥിതിയിൽ ജോലി ചെയ്യാനോ ശാരീരികമായി പൂർണാരോഗ്യം വീണ്ടെടുക്കാനോ കഴിയാത്ത സാഹചര്യത്തിൽ മെഡിക്കൽ ബോർഡിന്‍റെ പരിശോധനയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റാണ് പെർമനൻ്റ് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്.

വാഹനമോടിക്കുമ്പോൾ സൂക്ഷിക്കേണ്ട രേഖകൾ എന്തൊക്കെയാണ്?

ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ആർ.സി, ഡ്രൈവിങ് ലൈസൻസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് എന്നിവയും ട്രാൻസ്പോർട്ട് വാഹനങ്ങൾ ഇതിനു പുറമെ വാഹന പെർമിറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയും സൂക്ഷിക്കേണ്ടതാണ്.


ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ പുതിയ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആദ്യമായി പിടിക്കപ്പെടുമ്പോൾ 2000 രൂപ പിഴയും അല്ലെങ്കിൽ മൂന്നു മാസം തടവും ലഭിക്കുന്നതാണ്. രണ്ടാമത്തെ തവണയും പിടിക്കപ്പെട്ടാൽ 4000 രൂപ പിഴയും അല്ലെങ്കിൽ മൂന്നു മാസത്തെ തടവും ലഭിക്കുന്നതാണ്. ഇതിനൊക്കെ പുറമെ ഏറ്റവും ഗൗരവമായ വിഷയം ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽ പെട്ട് ഏതെങ്കിലും വിധത്തിൽ നാശനഷ്ടമുണ്ടാവുകയാ​െണങ്കിൽ മുഴുവൻ തുകയും ആർ.സി ഓണറിൽ നിന്ന് ഈടാക്കുന്നതാണ്. ഇതിനായി അദ്ദേഹത്തിന്‍റെ സ്വത്തുക്കൾ കോടതി കണ്ടു കെട്ടുന്നതുമാണ്.

കുട്ടികൾ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടാൽ

ഇന്ന് പല രക്ഷിതാക്കളും അനുഭവിക്കുന്ന വലിയ ഒരു പ്രതിസന്ധിയാണ് ലൈസൻസില്ലാതെ കുട്ടികൾ വാഹനങ്ങൾ എടുത്തു കൊണ്ടുപോവുകയും ചില ഘട്ടങ്ങളിൽ അപകടം സംഭവിക്കുകയും ചെയ്യുന്നത്. അത്തരം സാഹചര്യങ്ങളിൽ വാഹനത്തിന് പോളിസി കവറേജ് ഉണ്ടെങ്കിൽപോലും ഡയറക്ട് ഇൻഷുറൻസ് നിഷേധിക്കുകയാണ് കമ്പനികൾ. എന്നാൽ, കോടതികൾ അപകടം പറ്റിയ ആൾക്ക് ​െക്ലയിം നൽകുകയും ആ തുക വാഹനയുടമയിൽ നിന്ന് പിന്നീട് തിരിച്ചുപിടിക്കുകയുമാണ് ചെയ്യുന്നത്.

ഇതര സംസ്ഥാനങ്ങളിൽനിന്ന് അപകടം സംഭവിച്ചാൽ

നമ്മുടെ വാഹനങ്ങൾ മറ്റ് സംസ്ഥാനത്തുവെച്ച് അപകടത്തിൽപെട്ടാൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. തുടർന്ന് വാഹനങ്ങൾക്ക് മാത്രമാണ് കേടുപാടെങ്കിൽ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുകയും കമ്പനി ആവശ്യപ്പെടുന്ന പ്രകാരം അവരുമായി അസോസിയേറ്റ് ചെയ്യുന്ന വർക് ഷോപ്പുകളിൽ വെച്ച് അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കും. എന്നാൽ, ആളുകൾക്ക് പരിക്കു പറ്റുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്താൽ എഫ്.ഐ.ആർ, ചാർജ് ഷീറ്റ് തുടങ്ങിയ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷം നമ്മൾ താമസിക്കുന്ന പ്രദേശത്ത് മോട്ടോർ ആക്സിഡൻ്റ് കേസ് ഫയൽ ചെയ്യാനാവും. അവിടെ നിന്നുള്ള രേഖകളൊക്കെ ഹാജരാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ദൗത്യം.

വിന്‍റേജ് കാറുകൾക്ക് ഇൻഷുറൻസ് ബാധകമാണോ

വിന്‍റേജ് കാറുൾപ്പെടെ റോഡിലിറക്കുന്ന ഏതു വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ് .


അപകടത്തിൽ പെട്ട വാഹനങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ വരുന്നതിന് മുമ്പ് മാറ്റാൻ പറ്റുമോ?

അപകടത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുണ്ടെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെങ്കിലും ട്രാഫിക് പൊലീസ് എത്തിയതിനുശേഷം മാത്രമേ വാഹനങ്ങൾ ആക്സിഡന്‍റ് സ്പോട്ടിൽ നിന്ന് മാറ്റാവൂ. അപകടം പറ്റിയ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിനിർത്തേണ്ട അടിയന്തര സാഹചര്യങ്ങൾ വരുമ്പോൾ പരമാവധി ചിത്രങ്ങൾ/വിഡിയോകൾ പകർത്തുന്നത് നന്നായിരിക്കും.

ഇൻഷുറൻസ് പോളിസി കാലാവധി തീരാതെ ശ്രദ്ധിക്കേണ്ടതും പുതുക്കാൻ സമയമാവുമ്പോൾ ശ്രദ്ധയോടു കൂടി പുതുക്കേണ്ടതുമാണ്. ഒരു വാഹനത്തിന്‍റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് തൊട്ടടുത്ത മിനിറ്റിൽ ഉണ്ടാകുന്ന അപകടത്തിനുപോലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് നാം തിരിച്ചറിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Motor InsuranceVehicle Insurance in India
News Summary - What is Motor Insurance: Types of Vehicle Insurance in India
Next Story