Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHome Makingchevron_rightവൈ​ദ്യു​തി വീട്ടിൽ...

വൈ​ദ്യു​തി വീട്ടിൽ തന്നെ ഉ​ൽ​പാ​ദി​പ്പി​ക്കാം, മിച്ചമുള്ളത്​ വിറ്റ് കാശാക്കാം; സർക്കാറി​െൻറ സൗരോർജപദ്ധതി അറിയാം

text_fields
bookmark_border
solar
cancel
വൈദ്യുതി ഉപയോഗം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ് എല്ലാ വീടുകളിലും. കറൻറ് ബിൽ കണ്ട് അടിക്കടി ഞെട്ടുന്നവർക്ക് വീട്ടിൽ തന്നെ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാനും വേണമെങ്കിൽ മിച്ചമുള്ള വൈദ്യുതി വിറ്റ് കാശാക്കാനുമള്ള വഴിയാണ് സർക്കാറി​െൻറ സൗരോർജപദ്ധതി...

​ന്നു ന​മു​ക്ക് ഭൂ​മി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ക​നി​ഞ്ഞു​ന​ൽ​കി​യി​ട്ടു​ണ്ട്. മനുഷ്യ െൻറ ആ​വ​ശ്യ​ത്തി​ല​ധി​കം വി​ഭ​വ​ങ്ങ​ൾ ഈ ​ഭൂ​മി​യി​ൽ ​ത​ന്നെ​യു​ണ്ട്. അ​തി​െൻ​റ അ​ഹ​ങ്കാ​രം നാം ​കാ​ണി​ക്കു​ന്നു​മു​ണ്ട്. പ​ക്ഷേ, അ​ടു​ത്ത ത​ല​മു​റ​ക്ക് അ​നു​ഭ​വി​ക്കാ​ൻ വി​ഭ​വ​ങ്ങ​ളെ​ല്ലാം എ​ത്ര​ത്തോ​ളം ബാ​ക്കി​യു​ണ്ടാ​കു​മെ​ന്ന് നാം ​എ​പ്പോ​ഴെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ? നാം ​അ​മി​ത​മാ​യ രീ​തി​യി​ൽ കാ​ടും മ​ര​ങ്ങ​ളും വെ​ട്ടി​ന​ശി​പ്പി​ക്കു​ക​യാ​ണ് ഒ​രു ഭാ​ഗ​ത്ത്. മ​റു​ഭാ​ഗ​ത്താ​ക​ട്ടെ, പെ​രു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും അ​ത് പു​റ​പ്പെ​ടു​വി​ക്കു​ന്ന മ​ലി​ന​വാ​ത​ക​ങ്ങ​ളു​മെ​ല്ലാം ഭൂ​മി​യെ ഓ​രോ നി​മി​ഷ​വും ഇ​ല്ലാ​താ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പാ​ര​മ്പ​ര്യ ഊ​ർ​ജ സ്രോ​ത​സ്സു​ക​ളെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​തി​ലൂ​ടെ പ്ര​കൃ​തി​യു​ടെ സ​ന്തു​ല​നാ​വ​സ്ഥയും ത​കി​ടം​മ​റി​യു​ന്നു.

കേ​ര​ള​ത്തി​ലും വ​ൻ​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ മു​ത​ൽ ഗാ​ർ​ഹി​ക രം​ഗ​ത്തു​വ​രെ ഊ​ർ​ജവി​നി​യോ​ഗം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ള​ട​ക്ക​ം നാം സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് പാ​രി​സ്ഥി​തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​ശ്ന​ങ്ങ​ൾ ധാ​രാ​ളം സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. ഇ​ല​ക്ട്രി​സി​റ്റി വ​ള​രെ ചെ​ല​വേ​റി​യ, മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ഊ​ർ​ജ​മാ​ണ്. ന​മ്മ​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്നി​ല്ലെ​ങ്കി​ലും ഉ​ൽ​പാ​ദ​ന വേ​ള​യി​ൽ വ​ലി​യ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​കുന്നു​ണ്ട്.

താപവൈദ്യുതി നിലയങ്ങൾ വ​ലി​യരീ​തി​യി​ൽ കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡു​ക​ൾ പു​റ​ത്തേ​ക്ക് വി​ടു​ന്നു​ണ്ട്. തെ​ർ​മ​ൽ പ​വ​ർ പ്ലാ​ൻ​റു​ക​ൾ, ക​ൽ​ക്ക​രി, നാ​ഫ്ത തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​ൻ​റു​ക​ളും പ​രി​സ്ഥി​തി​ക്ക് വ​ലി​യരീ​തി​യി​ൽ ആ​പ​ത്താ​ണ്. ന്യൂ​ക്ലി​യ​ർ പ​വ​ർ പ്ലാ​ൻ​റു​ക​ൾ കാ​ർ​ബ​ൺ​ഡൈ ഓ​ക്സൈ​ഡ് പു​റ​ന്ത​ള്ളി​ല്ലെ​ങ്കി​ലും ഇ​വ​യു​ടെ കൂ​ളി​ങ്​ ട​വ​റു​ക​ൾ വ​ലി​യരീ​തി​യി​ൽ ചൂ​ടി​നെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് പു​റ​ന്ത​ള്ളു​ന്നു​ണ്ട്.

ഇ​ങ്ങ​നെ പ​ലരീ​തി​യി​ൽ ഭൂ​മി​യി​ലെ താ​പ​നി​ല വ​ർ​ധി​ക്കു​ന്ന​തു​മൂ​ലം കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ൾ പ​തി​വാ​കു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യ പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ സ്രോ​ത​സ്സു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് ഏ​റ്റ​വും മി​ക​ച്ച മാ​ർ​ഗം. പ​രി​സ്ഥി​തി​ക്ക് അ​ധി​കം കോ​ട്ടം വ​രാ​ത്ത സൗ​രോ​ർ​ജം ശേ​ഖ​രി​ക്കു​ന്ന സോ​ളാ​ർ​ പാ​ന​ലു​ക​ൾ, തി​ര​മാ​ല​ക​ളി​ൽ​നി​ന്ന്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ടൈ​ഡ​ൽ എ​ന​ർ​ജി, കാ​റ്റാ​ടി​ക​ൾ ഇ​വ​യെ​ല്ലാം പ​രി​ഹാ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ ഉ​റ​വി​ട​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള​താ​ണ് സൗ​രോ​ർ​ജം. ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ട സോ​ളാ​ർ പാ​ന​ല​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ​ക്ക് അ​ൽ​പം ചെ​ല​വ് കൂ​ടു​ത​ലാ​ണ് എ​ന്ന​തു കൊ​ണ്ടാ​ണ് ന​മ്മ​ളി​ൽ പ​ല​രും അ​തു വേ​ണ്ട എ​ന്നു​വെ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മു​ള്ള വൈ​ദ്യു​തി​യു​ടെ 30 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. പു​റ​ത്തു​നി​ന്ന്​ വ​ൻ​വി​ല കൊ​ടു​ത്ത്​ വൈ​ദ്യു​തി വാ​ങ്ങി​യാ​ണ്​ ക്ഷാ​മ​മി​ല്ലാ​തെ പോ​കു​ന്ന​ത്. വൈ​ദ്യു​തി മേ​ഖ​ല​യി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ ഈ ​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കൂ. ഭാ​വി​യി​ലെ ഊ​ർ​ജ പ്ര​തി​സ​ന്ധി മു​ൻ​കൂ​ട്ടി കാ​ണു​മ്പോ​ൾ സൗ​രോ​ർ​ജ​ത്തോ​ടു മു​ഖംതി​രി​ക്കാ​നാ​വി​ല്ല.

കേ​ര​ള​ത്തിെ​ൻ​റ വ​ർ​ധി​ച്ചു​വ​രു​ന്ന വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ക​ര​ക​യ​റാ​ൻ സൗ​രോ​ർ​ജ​ത്തെ ആ​ശ്ര​യി​ക്കാ​തെ നി​വൃ​ത്തി​യി​ല്ല. ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ക്ക​പ്പെ​ടു​ന്നപോ​ലെ വ​ള​രെ ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള മെ​ഗാ സൗ​രോ​ർ​ജ പ​വ​ർ പ്ലാ​ൻ​റു​ക​ളേ​ക്കാ​ൾ കേ​ര​ള​ത്തി​ന് അ​നു​യോ​ജ്യ​മാ​യ​ത് മേ​ൽ​ക്കൂ​ര​യി​ൽ സ്ഥാ​പി​ക്കു​ന്ന സോ​ളാ​ർ റൂ​ഫ് ടോ​പ് പ്ലാ​ൻ​റു​ക​ളാ​ണ്.

സൗ​രോ​ർ​ജം എ​ന്ന വ​ലി​യ അ​നു​ഗ്ര​ഹം

തു​ട​ക്ക​ത്തി​ലെ മു​ട​ക്കു​മു​ത​ൽ ഒ​ഴി​ച്ചാ​ൽ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ് സൗ​രോ​ർ​ജം. മേ​ൽ​ക്കൂ​ര​യി​ൽ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം പ​തി​യു​ന്ന സ്ഥ​ല​ത്താ​ണ് പാ​ന​ലു​ക​ൾ പി​ടി​പ്പി​ക്കേ​ണ്ട​ത്. പാ​ന​ലു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന സൗ​രോ​ർ​ജം ഡി.​സി ക​റ​ൻ​റാ​യി ബാ​റ്റ​റി​യി​ൽ സൂ​ക്ഷി​ക്കു​ക​യും പി​ന്നീ​ട് ഇ​ൻ​​വർ​ട്ട​റി​ലൂ​ടെ വീ​ട്ടി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്യാം. ഒ​രു കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള സോ​ളാ​ർ പ​വ​ർ സി​സ്​​റ്റം ​െവ​ച്ചാ​ൽ മാ​സം 100 യൂ​നി​റ്റോ​ളം വൈ​ദ്യു​തി ല​ഭി​ക്കും. വീ​ട്ടി​ലെ സ​ക​ല ഉ​പ​ക​ര​ണ​ങ്ങ​ളും സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​പ്പിക്കാ​നു​ള്ള സൗ​ക​ര്യം ഇ​ന്നു​ണ്ട്.

പു​ര​പ്പു​റ​ത്ത്​ 10 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ലം പാ​ന​ൽ പി​ടി​പ്പി​ക്കാ​ൻ മാ​റ്റി​വെ​ക്ക​ണം. ച​രി​ഞ്ഞ മേ​ൽ​ക്കൂ​ര​യി​ലും പാ​ന​ൽ പി​ടി​പ്പി​ക്കാം. സൂ​ര്യ​ന്റെ ച​ല​ന​പാ​ത, മ​ര​ങ്ങ​ളു​ടെ​യും മ​റ്റു കെ​ട്ടി​ട​ങ്ങ​ളു​ടെ​യും നി​ഴ​ൽ വീ​ഴാ​നു​ള്ള സാ​ധ്യ​ത എ​ന്നി​വ​ പാ​ന​ൽ സ്ഥാ​പി​ക്കു​മ്പോ​ൾ ക​ണ​ക്കി​ലെ​ടു​ക്ക​ണം. കൃ​ത്യ​മാ​യ രീ​തി​യി​ൽ സോ​ളാ​ർ​ പാ​ന​ൽ വെ​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ല​വി​ലെ ക​റ​ൻ​റ് ബി​ല്ലി​ലെ 60 ശ​ത​മാ​ന​മെ​ങ്കി​ലും കു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് അ​നു​ഭ​വ​സ്ഥ​ർ പ​റ​യു​ന്ന​ത്.

പു​ര​പ്പു​റ സൗ​രോ​ര്‍ജ പ​ദ്ധ​തി

പാ​ര​മ്പ​ര്യ ഊ​ർ​ജ സ്രോത​സ്സു​ക​ളെ ലോ​ക​മെ​മ്പാ​ടും ഇന്ന് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നുണ്ട്. വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കാ​വു​ന്ന സ്രോ​ത​സ്സാ​ണ് സൂ​ര്യ​ൻ. സൗ​രോ​ർ​ജ​ത്തി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തുവ​ഴി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വൈ​ദ്യു​തി കി​ട്ടു​ന്ന​തോ​ടൊ​പ്പം അ​തൊ​രു വ​രു​മാ​ന​മാ​ർ​ഗ​വു​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ങ്കി​ലോ? അ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി ന​മ്മു​ടെ സ്വ​ന്തം കെ.​എ​സ്.​ഇ.​ബി ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

വ​ലി​യ മു​ത​ൽ​മു​ട​ക്ക് ഇ​ല്ലാ​തെ​ത​ന്നെ ഈ ​പ​ദ്ധ​തി​യി​ൽ ഭാ​ഗ​മാ​കാ​ൻ സാ​ധി​ക്കും. ഒ​രു വീ​ടി​ന് ആ​വ​ശ്യ​മു​ള്ള വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം ആ​വ​ശ്യം ക​ഴി​ഞ്ഞ് ബാ​ക്കിവ​രു​ന്ന വൈ​ദ്യു​തി കെ.​എ​സ്.​ഇ.​ബി​ക്ക് ത​ന്നെ വി​ൽ​ക്കാ​നും ക​ഴി​യു​ന്നു എ​ന്ന​താ​ണ് പു​ര​പ്പു​റ സൗ​രോ​ർ​ജ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഒ​രു കി​ലോ​വാ​ട്ടി​ന് പ​ര​മാ​വ​ധി 10 സ്ക്വ​യ​ർ മീ​റ്റ​ർ/ 100 സ്ക്വ​യ​ർ അ​ടി റൂ​ഫ് വി​സ്തീ​ർ​ണം മ​തി​യാ​വും.

ഉ​പ​ഭോ​ക്താ​ക്ക​ൾ അ​പേ​ക്ഷ ന​ൽ​കി അ​ത് അം​ഗീ​ക​രി​ച്ചാ​ൽ​ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കേ​ണ്ട​ത് കെ.​എ​സ്.​ഇ.​ബി ചു​മ​ത​ല​പ്പെ​ടു​ത്തി​യ എം ​പാ​ന​ൽ​ഡ് ഏ​ജ​ൻ​സി​യാ​ണ്. സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കു​ന്ന​തിെ​ൻ​റ​യും അ​വ​യു​ടെ എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​രം കെ.​എ​സ്.​ഇ.​ബി ഉ​റ​പ്പുവ​രു​ത്തും. സ​ബ്സി​ഡി ഒ​ഴി​വാ​ക്കി ബാ​ക്കി​യു​ള്ള തു​ക കെ.​എ​സ്.​ഇ.​ബി​യി​ൽ അ​ട​ക്ക​ണം. ഇ​ത​ട​ച്ചാ​ൽ മാ​ത്ര​മേ ജോ​ലി ആ​രം​ഭി​ക്കു​ക​യു​ള്ളൂ. ടാ​റ്റ ഏ​ജ​ൻ​സി വ​ഴി കേ​ര​ള​ത്തി​ലെ ആ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ളി​ൽ സൗ​ര പ​ദ്ധ​തി ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞു.



ചെ​ല​വു​ക​ൾ

മോഡൽ 1 എ: പ്രതിമാസ ശരാശരി ഉപയോഗം 120 യൂനിറ്റ് വരെയുള്ള ഉപഭോക്താക്കൾക്ക് മാത്രം.

●കപ്പാസിറ്റി 2 കി. വാട്ട് അല്ലെങ്കിൽ 3 കി. വാട്ട്

●പ്ലാൻറിെൻറ വിലയുടെ 12 ശതമാനം മാത്രമാണ് ഉപഭോക്താവ് മുടക്കേണ്ടി വരുന്നത്.

●ഉൽപാദനത്തിെൻറ 25 ശതമാനം യൂനിറ്റ് ഉപഭോക്താവിന് ലഭിക്കുന്നു.

ഉദാഹരണം: പ്ലാൻറ് കപ്പാസിറ്റി -3 കി. വാട്ട്

. ഉപ‍ഭോക്താവ് അടക്കേണ്ട തുക-15,120 രൂപ. പ്രതിമാസ ഉൽപാദനം- 3 കി.വാട്ട്X 4 യൂനിറ്റ്X 30 ദിവസം= 360 യൂനിറ്റ്. ഉപഭോക്താവിനുള്ള വിഹിതം- 90 യൂനിറ്റ് (360 യൂനിറ്റിെൻറ 25 ശതമാനം). 200 യൂനിറ്റ് രണ്ടുമാസം ഉപയോഗിക്കുന്ന, 730 രൂപ രണ്ടുമാസ ബില്ല് വരുന്ന ഉപഭോക്താവിെൻറ വൈദ്യുതി ബില്ല് 154 രൂപയായി കുറയുന്നു.

മോഡൽ 1 ബി

●പ്രതിമാസ ശരാശരി ഉപയോഗം 150 യൂനിറ്റ് വരെയുള്ള ഉപഭോക്താക്കൾക്ക് മാത്രം.

●കപ്പാസിറ്റി 2 കി.വാട്ട് അല്ലെങ്കിൽ 3 കി. വാട്ട്

●പ്ലാൻറിെൻറ വിലയുടെ 20 ശതമാനം മാത്രമാണ് ഉപഭോക്താവ് മുടക്കേണ്ടി വരുന്നത്.

●ഉൽപാദനത്തിെൻറ 40 ശതമാനം യൂനിറ്റ് ഉപഭോക്താവിന് ലഭിക്കുന്നു.

●25 വർഷത്തേക്ക് പ്ലാൻറിെൻറ മെയിൻറനൻസ് കെ.എസ്.ഇ.ബി നിർവഹിക്കും.

ഉദാഹരണം:

പ്ലാൻറ് കപ്പാസിറ്റി -3 കി. വാട്ട്

ഉപ‍ഭോക്താവ് അടക്കേണ്ട തുക- 25,200 രൂപ

പ്രതിമാസ ഉൽപാദനം- 3 കി. വാട്ട്X4 യൂനിറ്റ്X 30 ദിവസം= 360 യൂനിറ്റ്

ഉപഭോക്താവിനുള്ള വിഹിതം- 144 യൂനിറ്റ് (360 യൂനിറ്റി

െൻറ 40 ശതമാനം)

300 യൂനിറ്റ് രണ്ടുമാസം ഉപയോഗിക്കുന്ന, 1494 രൂപ രണ്ടുമാസ ബില്ല് വരുന്ന ഉപഭോക്താവിെൻറ വൈദ്യുതി ബില്ല് 126 രൂപയായി കുറയുന്നു.

മോഡൽ 1 സി

പ്രതിമാസ ശരാശരി ഉപയോഗം 200 യൂനിറ്റ് വരെയുള്ള ഉപഭോക്താക്കൾക്ക് മാത്രം.

കപ്പാസിറ്റി 2 കി.വാട്ട് അല്ലെങ്കിൽ 3 കി.വാട്ട്

പ്ലാൻറിെൻറ വിലയുടെ 25 ശതമാനം മാത്രമാണ് ഉപഭോക്താവ് മുതൽ മുടക്കേണ്ടിവരുന്നത്.

ഉൽപാദനത്തിെൻറ 50 ശതമാനം യൂനിറ്റ് ഉപഭോക്താവിന് ലഭിക്കുന്നു.

25 വർഷത്തേക്ക് പ്ലാൻറിെൻറ മെയിൻറനൻസ് കെ.എസ്.ഇ.ബി നിർവഹിക്കും.

ഉദാഹരണം:

പ്ലാൻറ് കപ്പാസിറ്റി -3 കി. വാട്ട്

ഉപ‍ഭോക്താവ് അടക്കേണ്ട തുക- 31,500 രൂപ

പ്രതിമാസ ഉൽപാദനം- 3 കി.വാട്ട്X4 യൂനിറ്റ്X30 ദിവസം= 360 യൂനിറ്റ്

ഉപഭോക്താവിനുള്ള വിഹിതം- 180 യൂനിറ്റ് (360 യൂനിറ്റി

െൻറ 50 ശതമാനം)

400 യൂനിറ്റ് രണ്ടുമാസം ഉപയോഗിക്കുന്ന, 2140 രൂപ രണ്ടുമാസ ബില്ല് വരുന്ന ഉപഭോക്താവിെൻറ വൈദ്യുതി ബില്ല് 183 രൂപയായി കുറയുന്നു.

മോഡൽ 2: മിനിമം കപ്പാസിറ്റി 2കി. വാട്ട്

ഉൽപാദിപ്പിക്കുന്നതിൽനിന്നും ഉപഭോക്താവിെൻറ ആവശ്യകത കഴിഞ്ഞുള്ളത് റെഗുലേറ്ററി കമീഷൻ നിശ്ചയിക്കുന്ന തുകക്ക് കെ.എസ്.ഇ.ബിക്ക് നൽകാം.

3 കി. വാട്ട് വരെയുള്ള മുടക്കുമുതലിെൻറ 40 ശതമാനവും അതിനു മുകളിൽ വരുന്ന ഓരോ കി. വാട്ടിനും 20 ശതമാനവും സബ്സിഡി ലഭിക്കും.

പ്ലാൻറിെൻറ മെയിൻറനൻസ് അഞ്ചു വർഷത്തേക്ക് കെ.എസ്.എ.ബി നിർവഹിക്കും.

ഓ​ൺ​ ഗ്രി​ഡ് സം​വി​ധാ​നം

ഓ​ൺ ഗ്രി​ഡ്, ഓ​ഫ് ​ഗ്രി​ഡ് എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​രം സോ​ളാ​ർ ഇ​ൻ​വ​ർ​ട്ട​റു​ക​ളു​ണ്ട്. ന​മ്മു​ടെ ആ​വ​ശ്യം ക​ഴി​ഞ്ഞു​ള്ള വൈ​ദ്യു​തി സ​ർ​ക്കാ​റി​നു ന​ൽ​കാ​നു​ള്ള സം​വി​ധാ​നം ഓ​ൺ ഗ്രി​ഡ് ഇ​ൻ​വ​ർ​ട്ട​ർ വ​ഴി​യാ​ണ് സാ​ധ്യ​മാ​കു​ന്ന​ത്. കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി തൃ​പ്തി​ക​ര​മെ​ങ്കി​ൽ മാ​ത്ര​മാ​ണ് ഇ​ത് അ​നു​വ​ദി​ക്കു​ന്ന​ത്. സ​ർ​ക്കാ​റി​നു ന​ൽ​കു​ന്ന വൈ​ദ്യു​തി​യു​ടെ ത​ത്തു​ല്യ​മാ​യ തു​ക വൈ​ദ്യു​തി ബി​ല്ലി​ൽ​നി​ന്ന് ഇ​ള​വ് ചെ​യ്യും.

പാ​ന​ൽ, ഇ​ൻ​വ​ർ​ട്ട​ർ, സ​ർ​ജ് പ്രൊ​ട്ട​ക്​​ഷ​ൻ യൂ​നി​റ്റ് എ​ന്നി​വ​യാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ഓ​ൺ ​ഗ്രി​ഡി​നു വേ​ണ്ടി ചെ​ല​വാ​ക്കു​ന്ന തു​ക അ​ഞ്ചു വ​ർ​ഷ​ത്തെ വൈ​ദ്യു​തി ലാ​ഭ​ത്തി​ലൂ​ടെ തി​രി​ച്ചു​പി​ടി​ക്കാ​വു​ന്ന​താ​ണ്. ഓ​ഫ് ഗ്രി​ഡ് സം​വി​ധാ​ന​ത്തി​ൽ ഇ​ട​ക്കി​ട​ക്ക് ബാ​റ്റ​റി മാ​റ്റേ​ണ്ടിവ​രും. ഈ ​ബാ​റ്റ​റി​യു​ടെ ചെ​ല​വ് ലാ​ഭ​മാ​ണെ​ന്ന​താ​ണ് ഓ​ൺ​ ഗ്രി​ഡ് സം​വി​ധാ​ന​ത്തിെ​ൻ​റ മേ​ന്മ.

ഒ​രു ചെ​റി​യ വീ​ടി​നു ശ​രാ​ശ​രി ര​ണ്ട് കി​ലോ​വാ​ട്ടും വ​ലി​യ വീ​ടി​ന് അ​ഞ്ച് കി​ലോ​വാ​ട്ടും വൈ​ദ്യു​തി പ്ര​തി​ദി​നം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്. രാ​വി​ലെ 9.30 മു​ത​ൽ വൈ​കീ​ട്ട് 4.30 വ​രെ​യാ​ണ് സൗ​രോ​ർ​ജ വൈ​ദ്യു​തി ല​ഭി​ക്കു​ക. ഓ​ൺ​ ഗ്രി​ഡാ​യ​തി​നാ​ൽ ബാ​റ്റ​റി-​ഇ​ൻ​വ​ർ​ട്ട​ർ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കേ​ണ്ട​തു​മി​ല്ല. കെ.​എ​സ്​.ഇ.​ബി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പ​ദ്ധ​തി​യാ​യ​തി​നാ​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി നേ​രി​ട്ട് പ​വ​ർ ഗ്രി​ഡി​ലേ​ക്കാ​ണ് പോ​വു​ക. ഉ​പ​ഭോ​ക്താ​വി​ന് ബോ​ർ​ഡി​ൽ​നി​ന്ന് വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​തി​നാ​ൽ സ​മ​യ​ത്തിെ​ൻ​റ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​നും സാ​ധ്യ​ത കു​റ​വാ​ണ്.


പ​രി​ച​ര​ണം വേ​ണം

സോ​ളാ​ർ പ്ലാ​ൻ​റ് സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞാ​ൽ പി​ന്നെ​യ​ങ്ങോ​ട്ട് തി​രി​ഞ്ഞു​നോ​ക്കേ​ണ്ട എ​ന്ന ധാ​ര​ണ തെ​റ്റാ​ണ്. കൃ​ത്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ അ​തും നാ​ശ​മാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഒ​ന്നോ ര​ണ്ടോ മാ​സ​ത്തി​ലൊ​രി​ക്ക​ൽ പ്ലാ​ൻ​റ് ന​ന്നാ​യി വൃ​ത്തി​യാ​ക്ക​ണം. പൊ​ടി​യും മ​റ്റും അ​ടി​ഞ്ഞു​കൂ​ടി​ക്കി​ട​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. എ​ർ​ത്തി​ങ് ന​ല്ലരീ​തി​യി​ലാ​ണ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത് എ​ന്ന് ഉ​റ​പ്പാ​ക്ക​ണം. കൂ​ടാ​തെ മി​ന്ന​ൽ ര​ക്ഷാ​ക​വ​ച​വും സ്ഥാ​പി​ക്കു​ന്ന​ത് കൂ​ടു​ത​ൽ സു​ര​ക്ഷ ന​ൽ​കും.

ര​ജി​സ്ട്രേ​ഷ​ൻ

www.kseb.in വ​ഴി​യോ സ​ർ​വി​സ് പോ​ർ​ട്ട​ലാ​യ www.kseb.in വ​ഴി​യോ ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ ര​ജി​സ്ട്രേ​ഷ​ൻ പോ​ർ​ട്ട​ലി​ലേ​ക്ക് ക​യ​റാം. എ​ല്ലാ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും പ​ദ്ധ​തി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. വൈ​ദ്യു​തി​യു​ടെ ശ​രാ​ശ​രി ഉ​പ​ഭോ​ഗം അ​നു​സ​രി​ച്ച് ഉ​പ​ഭോ​ക്താ​വി​ന് ല​ഭ്യ​മാ​കു​ന്ന വി​വി​ധ മോ​ഡ​ലു​ക​ളി​ൽ​നി​ന്ന് താ​ൽ​പ​ര്യ​മു​ള്ള​ത് തിര​ഞ്ഞെ​ടു​ക്കാം. ഫോ​റ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​കൂ​ടി ന​ൽ​കി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ഈ ​അ​പേ​ക്ഷ കെ.​എ​സ്.​ഇ.​ബി പ​രി​ശോ​ധി​ക്കും. ശേ​ഷം അ​വ​ർ നി​ങ്ങ​ളു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച്​ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ട​മാ​ണോ എ​ന്ന്​ പ​രി​ശോ​ധി​ക്കും. ഇ​തി​നു​ശേ​ഷം മാ​ത്ര​മാ​ണ് ഫീ​സ​ട​ക്കേ​ണ്ട​ത്. 1000 രൂ​പ + ജി.​എ​സ്.​ടി​യാ​ണ് ഫീ​സ് വ​രു​ന്ന​ത്. മു​മ്പ്​ അ​പേ​ക്ഷ​യോ​ടൊ​പ്പം​ത​ന്നെ ഫീ​സ​ട​ക്ക​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​പേ​ക്ഷി​ച്ച​വ​രു​ടെ വീ​ട് സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കാ​ൻ അ​നു​യോ​ജ്യ​മ​ല്ലാ​തെ വ​ന്നാ​ൽ ഈ ​പ​ണം തി​രി​കെ കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ല​താ​മ​സ​വും മ​റ്റും വ​ന്ന​തി​നാ​ലാ​ണ് മു​ൻ​കൂ​റാ​യി ഫീ​സ​ട​ക്കേ​ണ്ട​ത് ഒ​ഴി​വാ​ക്കി​യ​ത്. ഫീ​സ​ട​ച്ചു ക​ഴി​ഞ്ഞാ​ൽ ബാ​ക്കി​യു​ള്ള ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കും. ഇ​പ്പോ​ൾ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ച​തി​ന് ശേ​ഷ​മു​ള്ള സ​ർ​വേ​യാ​ണ് കൂ​ടു​ത​ലാ​യും ന​ട​ക്കു​ന്ന​ത്.

ശ്ര​ദ്ധി​ക്കു​ക

●മൂ​ന്ന് കി​ലോ​വാ​ട്ട് ശേ​ഷി​ക്ക് മു​ക​ളി​ൽ പ​ത്ത് കി​ലോ​വാ​ട്ട് ശേ​ഷി വ​രെ​യു​ള്ള നി​ല​യം സ്ഥാ​പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണന ന​ൽ​കു​ന്ന​ത്.

●പ​ക​ൽ സ​മ​യം ന​ല്ല സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന​തും നി​ഴ​ൽ വീ​ഴാ​ത്ത​തു​മാ​യ 400 ച​തു​ര​ശ്ര അ​ടി സ്ഥ​ല​മെ​ങ്കി​ലും പു​ര​പ്പു​റ​ത്ത് ഉ​ണ്ടാ​യി​രി​ക്ക​ണം.

●മീ​റ്റ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും കെ.​എ​സ്.​ഇ.​ബി ഘ​ടി​പ്പി​ക്കും. സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ എ​ല്ലാ മു​ൻ​ക​രു​ത​ലും കെ.​എ​സ്.​ഇ.​ബി എ​ടു​ത്തി​രി​ക്കും.

●പു​ര​പ്പു​റ​ത്തി​ന് സോ​ളാ​ർ പാ​ന​ൽ ഭാ​രം വ​ഹി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് ആ​ദ്യം​ത​ന്നെ ഉ​റ​പ്പു​വ​രു​ത്ത​ണം. ഏ​ത് രീ​തി​യി​ലു​ള്ള സോ​ളാ​ർ പാ​ന​ലാ​ണ് വെ​ക്കേ​ണ്ട​തെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ഉ​പ​ഭോ​ക്താ​വും അ​വ​ർ തി​ര​ഞ്ഞെ​ടു​ക്കു​ന്ന കെ.​എ​സ്.​ഇ.​ബി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഏ​ജ​ൻ​സി​യും കൂ​ടി​യാ​ണ്. പാ​ന​ൽ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞാ​ൽ കെ.​എ​സ്.​ഇ.​ബി​യു​ടെ അ​വ​സാ​ന​ഘ​ട്ട പ​രി​ശോ​ധ​ന​യു​മു​ണ്ടാ​കും.

ഏ​തു​ത​രം റൂ​ഫി​ലും സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കാ​നാ​വും. എ​ന്നാ​ൽ, റൂ​ഫി​െ​ൻ​റ രീ​തി​ക്ക​നു​സ​രി​ച്ച് മൗ​ണ്ടി​ങ്​ സ്ട്ര​ക്ച​റു​ക​ളു​ടെ രീ​തി മാ​റു​മെ​ന്നു മാ​ത്രം.


ഫോ​ൺ ന​മ്പ​റു​ക​ൾ

●തി​രു​വ​ന​ന്ത​പു​രം, കാ​സ​ർ​കോ​ട്, കൊ​ട്ടാ​ര​ക്ക​ര, നി​ല​മ്പൂ​ർ, പാ​ലാ-9496003594

●എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, ഷൊ​ർ​ണൂ​ർ, പ​ത്ത​നം​തി​ട്ട, ക​ൽ​പ​റ്റ- 9496003591

●തൃ​ശൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ല്ലം, കോ​ട്ട​യം, ഹ​രി​പ്പാ​ട്- 9496003590

●കോ​ഴി​ക്കോ​ട്, പെ​രു​മ്പാ​വൂ​ർ, മ​ഞ്ചേ​രി, ആ​ല​പ്പു​ഴ, ശ്രീ​ക​ണ്ഠ​പു​രം-9496003592

●തി​രൂ​ർ, കാ​ട്ട​ാക്ക​ട, ക​ണ്ണൂ​ർ, തൊ​ടു​പു​ഴ, വ​ട​ക​ര- 9496003593.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam kudumbamSolar System
News Summary - Solar System for Home
Next Story