വീടിന് ഇണങ്ങുന്ന അളവിലും ഡിസൈനിലും നിർമിക്കുന്നതാണ് കസ്റ്റമൈസ്ഡ് ഫർണിച്ചർ... ഇവയാണ്, ന്യൂ ജനറേഷൻ കസ്റ്റമൈസ്ഡ് ഫർണിച്ചർ മെറ്റീരിയലുകൾ
text_fieldsവീടുപോലെ തന്നെ, ഉപയോഗിക്കുന്ന ഫർണിച്ചറുകളുടെ കാര്യത്തിലും ശ്രദ്ധയും സൂക്ഷ്മതയും വേണം. വീടിന്‍റെ ഡിസൈനിങ് പോലെ ചിന്തിച്ച് ചെയ്യേണ്ടതാണ് അതിനിണങ്ങുന്ന ഫർണിച്ചറുകളും.
റീസൈക്കിളും റീഫർബീഷും
പ്രധാനമായും രണ്ട് രീതിയിലാണ് ഫർണിച്ചറുകൾ പുനർനിർമിക്കുന്നത്. റീസൈക്കിൾ ഫർണിച്ചറുകളും റീഫർബീഷ് ഫർണിച്ചറുകളും. നിലവിലുള്ള വീട് പൊളിച്ച് അതിലെ വാതിൽ കട്ടിള, അലമാര, ജനൽ തുടങ്ങിയ ഫർണിച്ചർ ഉരുപ്പടികൾ പുതിയ വീട്ടിലേക്ക് പുതുക്കി ഉപയോഗിക്കുന്നതാണ് റീസൈക്കിൾ ഫർണിച്ചറുകൾ.
കുറേക്കാലം ഉപയോഗിക്കാതിരിക്കുകയും കാലപ്പഴക്കം കൊണ്ട് നശിക്കുകയും ചെയ്തവയുടെ കേടുപാടുകൾ ശരിയാക്കി ഉപയോഗിക്കുന്നതാണ് റീഫർബീഷ് ഫർണിച്ചറുകൾ.
ഈ രീതികൾ അവലംബിക്കുമ്പോൾ കൈയിലുള്ള പഴയ തടികൾ നല്ലതാണോ ചീത്തയാണോ എന്നതും ആയുസ്സും ആദ്യം തിരിച്ചറിയണം. പുനർനിർമിച്ചെടുക്കുന്ന മര ഉരുപ്പടികൾ കേടുകൂടാതെ സൂക്ഷിക്കണം.
ടർപന്‍റൈനും തേനീച്ച മെഴുകും കലർത്തിയ മിശ്രിതം, ഒലിവ് ഓയിൽ, പെട്രോൾ ജെല്ലി തുടങ്ങിയവ ഉപയോഗിച്ച് കാലപ്പഴക്കത്തിൽനിന്നും ചിതല് പോലുള്ള കീടങ്ങളിൽനിന്നും തടികളെ സംരക്ഷിക്കാം.
വീടിന്‍റെ വലുപ്പമറിഞ്ഞ് ഫര്‍ണിച്ചര്‍ വാങ്ങാം
വീടുപണി പൂര്‍ത്തിയായ ശേഷം മാത്രം ഫര്‍ണിച്ചറുകള്‍ വാങ്ങാം. മുറികളുടെ വലുപ്പം കൃത്യമായി കണക്കുകൂട്ടിയിട്ട് വാങ്ങുന്നതാണ് ഉത്തമം.
കസ്റ്റമൈസ്ഡ് ഫർണിച്ചർ
പഴയകാലത്ത് വീട്ടിലിരുന്ന് മരപ്പണിക്കാർ പണിയുന്ന മേശയും കസേരയും കട്ടിലുമെല്ലാം കസ്റ്റമൈസ്ഡ് ഫർണിച്ചറിന്‍റെ ഗണത്തിൽ വരും. എന്നാൽ, വീടിന് ഇണങ്ങുന്ന പ്രത്യേക അളവിലും ഡിസൈനിലും നിർമിക്കുന്നതാണ് ന്യൂ ജനറേഷൻ കസ്റ്റമൈസ്ഡ് ഫർണിച്ചർ.
മെറ്റീരിയൽ, ടെക്സ്ചർ, നിറം എന്നിവയിലെല്ലാം വീടിന്‍റെ ഡിസൈനിന് അനുസൃതമായിരിക്കും. തടി, മെറ്റൽ, ഗ്ലാസ്, ഫൈബർ തുടങ്ങിയ മെറ്റീരിയലുകളാൽ ഇവ നിർമിക്കാം.
● ഇപോക്സി: പുതിയ ലുക്ക് ലഭിക്കാൻ ഇപോക്സി രീതിയിൽ ഫർണിച്ചർ നിർമിക്കാം. ഇഷ്ടമുള്ള നിറത്തിലും ഡിസൈനിലും നിർമിക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഡൈനിങ് ടേബിളും ടീപോയിയുമാണ് സാധാരണ ഇങ്ങനെ നിർമിക്കുന്നത്.
● ഫ്യൂഷൻ സ്റ്റൈൽ: ഇന്‍റീരിയറിന് കിടിലൻ ലുക്ക് നൽകുന്നതാണ് ഫ്യൂഷൻ സ്റ്റൈലിന്‍റെ പ്രത്യേകത. വീടിന്‍റെ ഡിസൈനിനോട് ചേർന്നുനിൽക്കുന്നതാണ് ഇത്. തടി, വെനീർ, ലാമിനേറ്റ്, ലാക്വർ തുടങ്ങിയ മെറ്റീരിയലുകൾകൊണ്ടാണ് നിർമിക്കുക.
● അലൂമിനിയം: പ്രീമിയം ലുക്ക്, ഭാരക്കുറവ്, ഈട് തുടങ്ങിയവയാണ് അലൂമിനിയം ഫർണിച്ചറിന്‍റെ പ്രത്യേകത. വെയിലും മഴയും കൊണ്ടാൽ നിറം മങ്ങില്ല എന്നതിനാൽ ഔട്ട്ഡോർ ഫർണിച്ചറായി ഉപയോഗിക്കാം. ഗാർഡൻ ചെയർ, ബെഞ്ച്, ടീപോയ് എന്നിവ നിർമിക്കാം.
● മെറ്റൽ: ജി.ഐ, മൈൽഡ് സ്റ്റീൽ, കോർട്ടൻ സ്റ്റീൽ, പോളിഷ്ഡ് മെറ്റൽ റോഡ് തുടങ്ങിയവ കൊണ്ടും ഫർണിച്ചർ നിർമിക്കാം. ഗ്ലാസ്, തടി, പ്ലൈവുഡ് എന്നിവ ഇതിനൊപ്പം കൂട്ടിച്ചേർക്കാം. ഡൈനിങ് ടേബിൾ, സോഫ, കട്ടിൽ, കസേര തുടങ്ങി എല്ലാ ഫർണിച്ചറും ഇങ്ങനെ നിർമിക്കാം.
● സിമന്‍റ്: ഔട്ട്ഡോറിലെ ഗാർഡനിലാണ് സിമന്‍റ് ഫർണിച്ചർ കൂടുതലായി ഉപയോഗിക്കുന്നത്. ഗാർഡൻ ചെയർ, ബെഞ്ച് തുടങ്ങിയവ ഇങ്ങനെ നിർമിക്കാം.
● അടുക്കള കാബിനറ്റ്: മള്‍ട്ടിഫങ്ഷനൽ ഫര്‍ണിച്ചര്‍, ഹിഡന്‍ സ്റ്റോറേജ് എന്നിവ ഉപയോഗപ്പെടുത്താം. ചെറിയ മുറികളില്‍ ഫോള്‍ഡബിള്‍ ബെഡുകള്‍ ഉപയോഗിക്കാം. ചെറിയ സ്‌പേസില്‍ സോഫ കം ബെഡ് ഉപയോഗിക്കാം. വാള്‍ മൗണ്ടഡ് ടേബിളുകള്‍ ഉപയോഗിക്കാം.
വിവരങ്ങൾക്ക് കടപ്പാട്:
നിഷാൻ
Architect
De earth, Calicut

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.