മോഡുലാര്‍ കിച്ചൻ നിർമാണം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
text_fieldsതന്‍റെ 15 വര്‍ഷം പഴക്കമുള്ള അടുക്കള അടിമുടി മാറ്റി മോഡുലാര്‍ കിച്ചനാക്കണമെന്ന ആവശ്യവുമായാണ് കായംകുളം നൂറനാട് സ്വദേശി സജയനും ഭാര്യ സുമി സജയനും കിച്ചനോസ്‌കോപ്പിനെ (Kitchenoscope) സമീപിക്കുന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന ഗൃഹനാഥന്‍റെ മനസ്സില്‍ തന്‍റെ അടുക്കളയെ ക്കുറിച്ച് നിരവധി ആശയങ്ങളുമുണ്ടായിരുന്നു. സജയന്‍റെയും സുമിയുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലമാക്കാന്‍ കഴിയുന്ന രീതിയില്‍ അടുക്കള ചിട്ടപ്പെടുത്താമെന്ന് സീനിയര്‍ ഡിസൈനര്‍ ഷനില്‍ ഉറപ്പുനല്‍കി.
സജയനും സുമിയും ശനി, ഞായര്‍ ദിവസങ്ങളില്‍ കിച്ചന്‍ സ്പെഷലിസ്റ്റുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. ഓരോ പ്രാവശ്യവും നാലു മണിക്കൂറോളമെടുത്ത് മൂന്നു ഘട്ടങ്ങളിലായാണ് ഇരുവരുടെയും ആവശ്യങ്ങള്‍ മനസ്സിലാക്കിയത്. ഇതിനു ശേഷം പ്ലാന്‍ തയാറാക്കാന്‍ ആരംഭിച്ചു.
ആഗ്രഹത്തിനൊത്ത ഡിസൈന്‍
ഓരോ കാര്യവും സസൂക്ഷ്മം പഠിക്കുന്ന സജയന്‍റെ ആവശ്യങ്ങള്‍ ക്രോഡീകരിച്ച് ആഗ്രഹത്തിനൊത്ത രീതിയില്‍ കിച്ചന്‍ സജ്ജീകരിക്കുക എന്നതായിരുന്നു ആദ്യ ഘട്ടം.
അഡ്മിറല്‍ ബ്ലൂവാണ് കിച്ചനായി തിരഞ്ഞെടുത്തത്. ആദ്യഘട്ടമായ ഡിസൈനിങ്ങിനായിരുന്നു ഏറെ സമയവും അധ്വാനവുമെന്ന് ഷനില്‍ പറയുന്നു.
വ്യത്യാസം ജനല്‍ മുതല്‍ ലൈറ്റ് വരെ
വീട് പണിത എൻജിനീയര്‍ നിരവധി കാബിനറ്റുകള്‍കൊണ്ട് നിറച്ച രീതിയിലായിരുന്നു അടുക്കള സജ്ജീകരിച്ചിരുന്നത്. സജയനും സുമയും പാചകം ചെയ്യും എന്നതിനാല്‍ ഇരുവരുടെയും ഉയരത്തിന് അനുസൃതമായി അടുക്കളയിലെ കാബിനറ്റുകളുടെ രൂപവും ഉയരവും ക്രമീകരിച്ചു.
പഴയ ട്യൂബ് ലൈറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന അടുക്കളയിലേക്ക് കൂടുതല്‍ പ്രകാശം സജ്ജീകരിച്ചു. അരിപ്പൊടിക്കും പലചരക്കിനും ഫ്രിഡ്ജിനും സ്ഥാനം പ്രത്യേകം കണ്ടെത്തി. അടുക്കളയിലെ ജനലിന്‍റെ നീളവും വീതിയും കുറച്ച് അളവ് ക്രമീകരിച്ചു. ട്രാക്ക് ലൈറ്റുകള്‍ സജ്ജീകരിച്ചു.
ചുരുങ്ങിയ സമയം
താമസമുള്ള വീടായിരുന്നതിനാല്‍ പൊളിക്കുന്നതിനു മുമ്പ് പ്ലാനിങ്ങില്‍ നൂറുശതമാനം ഉറപ്പുവരുത്തി. ഓരോ ഘട്ടത്തിലും വിവരങ്ങള്‍ പങ്കുവെച്ചു.
ത്രീഡി ഡിസൈന്‍ തയാറാക്കിയപ്പോള്‍ ഫ്രിഡ്ജിന് അധികം സ്ഥലം വേണ്ടിയിരുന്നില്ലെങ്കിലും പ്ലാന്‍ നടപ്പാക്കുമ്പോള്‍ അങ്ങനെയായിരിക്കില്ലെന്ന് കിച്ചന്‍ ഡിസൈനര്‍ സ്പെഷലിസ്റ്റ് മനസ്സിലാക്കിയത് ഗുണകരമായി.
മോഡുലാര്‍ ബോക്സുകള്‍ ആയിരുന്നതിനാല്‍ ഓരോ ഭാഗങ്ങളും കൊണ്ടുവന്ന് വളരെ വേഗം പണി തീര്‍ക്കാമെന്ന് ഉറപ്പിച്ചു. സ്ലാബുകളും വാതിലും ജനലും ടൈലുകളുമെല്ലാം പൊളിച്ച് നീക്കി പൊടിയുണ്ടാക്കുന്ന പണികള്‍ ആദ്യം തീര്‍ത്തു. അതിനു ശേഷം അവ പുനർനിര്‍മിച്ചു.
ചുമരിൽ ടൈല്‍ ഒട്ടിക്കുകയും കൗണ്ടര്‍ ടോപ്പിന് വെള്ള നിറം നല്‍കുകയും ചെയ്തു. ലൈറ്റിങ്ങിന് ശേഷം വാതിലും ഫ്രിഡ്ജും ഹോബും ചിമ്മിനിയും അപ്ലൈന്‍സസുമെല്ലാം ഘടിപ്പിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചു. ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികള്‍ക്കിടയിലെല്ലാം സൂപ്പര്‍വൈസര്‍ ജോലിക്കാര്‍ക്കൊപ്പംനിന്ന് പിഴവുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് മോഡുലാര്‍ കിച്ചന്‍ അതിവേഗം പൂര്‍ത്തിയാക്കിയത്.
പ്രത്യേകമൊരു ബജറ്റ് നിബന്ധന വെക്കാതെ ഗുണമേന്മയുള്ള ഉൽപന്നങ്ങള്‍ ഉപയോഗിച്ച് മനോഹരമായ മോഡുലാര്‍ കിച്ചനാണ് സജയനും കുടുംബവും ആഗ്രഹിച്ചിരുന്നത്. അതിനാല്‍ പല വസ്തുക്കള്‍ക്കും 15 വര്‍ഷത്തെ വാറന്റിയും നല്‍കാനായി.
വാറന്‍റിയും ഇറക്കുമതിയും
കിച്ചന്‍ കാബിനറ്റിന് മനോഹരവും ഫിനിഷിങ്ങുള്ളതുമായ ഗ്ലാസ് ഡോര്‍ വേണമെന്ന് സജയന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍, കളര്‍ ചെയ്ത മികച്ച ടഫ് എന്‍ഡ് ഗ്ലാസുകള്‍ കേരളത്തിൽ ലഭ്യമായിരുന്നില്ല. ഒരു പ്രമുഖ ബ്രാന്‍ഡിന്‍റെ കളര്‍ ഗ്ലാസ് ലഭ്യമായിരുന്നെങ്കിലും അത് ടഫ് എന്‍ഡ് ആയിരുന്നില്ല.
അതുകൊണ്ട് പുണെയിലെ സ്ഥാപനത്തില്‍നിന്ന് ഗ്ലാസ് വാങ്ങി അവിടെതന്നെ ടഫ് എന്‍ഡാക്കി മാറ്റി. മനുഷ്യര്‍ പെയിന്‍റ് ചെയ്യുമ്പോള്‍ ഓരോ ഭാഗത്തെയും പെയിന്‍റിന്‍റെ അളവ് വ്യത്യാസം വരുമെന്നതിനാല്‍ റോബോട്ടിക് ആം ഉപയോഗിച്ച് പെയിന്‍റ് ചെയ്‌തെടുക്കുകയാണ് ചെയ്തത്.
ഇറക്കുമതി ചെയ്ത ഉയർന്ന ഗുണമേന്മയുള്ള യന്ത്രങ്ങളും പശയുമുപയോഗിച്ച് ഹോട്ട് പ്രസ് ചെയ്ത് കിച്ചന്‍ കാബിനറ്റുകള്‍ നിര്‍മിക്കുന്ന പുണെയിലെ സ്ഥാപനത്തിലാണ് പാനലുകളും നിര്‍മിച്ചത്. അങ്ങനെ 15 വര്‍ഷം വാതിലിനും പ്ലൈവുഡിനുമെല്ലാം വാറന്റിയും നല്‍കി. കിച്ചനില്‍ വെച്ച ഹോബ് ദുബൈയില്‍നിന്ന് എത്തിച്ചതാണ്.
ആഗ്രഹത്തിനൊത്ത ഗ്യാസ് സ്റ്റൗവ് താന്‍ വാങ്ങാമെന്ന് സജയന്‍ പറഞ്ഞു. കൃത്യമായ അളവ് പങ്കിട്ട ശേഷം അവക്കുള്ള സ്ഥാനം ഒഴിച്ചിട്ടു. ഫ്രിഡ്ജ് സ്ഥലം കൂടുതല്‍ കവരുമെന്നായതോടെ ഇന്‍ ബില്‍ഡ് ഫ്രിഡ്ജ് എന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. ഇണങ്ങുന്ന മികച്ച ഫ്രിഡ്ജും വാങ്ങി.
ബേസ് കാബിനറ്റുകള്‍ക്ക് ഒരു കാരണവശാലും ഭൂമിയുമായി സമ്പര്‍ക്കമുണ്ടാകരുതെന്ന നിര്‍ദേശവും കുടുംബം മുന്നോട്ടുവെച്ചിരുന്നു. അത് ചിതല്‍ കയറാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ ഗുണമേന്മയേറിയ പി.വി.സി ലെഗ്ഗുകള്‍ ഉപയോഗിച്ച് നിര്‍മിച്ച മോഡുലാര്‍ ലെഗ്ഗുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ഏതെങ്കിലും ഭാഗത്തിന് കേടുപാട് സംഭവിച്ചാല്‍ പ്രസ്തുത കാബിന്‍ മാത്രം അഴിച്ചെടുക്കാവുന്ന രീതിയിലാണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.