Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHome Makingchevron_rightമുറ്റത്തിന് ഭംഗിയേകാൻ...

മുറ്റത്തിന് ഭംഗിയേകാൻ വിരിക്കുന്ന ഇൻറർലോക് വി​ല്ലനാണോ?; അവക്ക് പകരക്കാരനുണ്ടോ?

text_fields
bookmark_border
മുറ്റത്തിന് ഭംഗിയേകാൻ വിരിക്കുന്ന ഇൻറർലോക് വി​ല്ലനാണോ?;  അവക്ക് പകരക്കാരനുണ്ടോ?
cancel

കു​റെ​യ​ധി​കം പ​ണം ചെ​ല​വാ​ക്കി മ​ല​യാ​ളി​ക​ള്‍ വീ​ടുപ​ണി​യും. പ​ക്ഷേ, മു​റ്റം കാ​ര്യ​പ്പെ​ട്ട ച​മ​യ​ങ്ങ​ളി​ല്ലാ​തെ അ​ങ്ങ​നെ നി​ല്‍ക്കും. കാ​ലം മാ​റി​യ​പ്പോ​ള്‍ ക​ഥ​യും മാ​റി​ത്തു​ട​ങ്ങു​ന്നു​ണ്ട്. വീ​ടു മാ​ത്ര​മ​ല്ല, അ​നു​ബ​ന്ധ​മാ​യി നി​ല്‍ക്കു​ന്ന മു​റ്റ​വും മ​നോ​ഹ​ര​മാ​ക്ക​ണ​മെ​ന്ന ചി​ന്ത ഇ​ന്ന് വ്യാ​പ​ക​മാ​ണ്. മു​റ്റം മി​നു​ക്കാ​ന്‍ പ​ല പ​ണി​ക​ളും ചെ​യ്തുനോ​ക്കി. ഇ​ൻറ​ര്‍ലോ​ക്കുകൊ​ണ്ട് മു​റ്റം അ​ല​ങ്ക​രി​ക്കാ​ന്‍ തു​ട​ങ്ങി. മ​ണ്ണു​മാ​ഞ്ഞ് കോ​ണ്‍ക്രീ​റ്റ് ക​ട്ട​ക​ള്‍ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ല്‍ സ്ഥാ​ന​മു​റ​പ്പി​ച്ചു. ഇ​ന്ന് ചെ​റി​യ വീ​ടുകളിൽ പോലും കോ​ണ്‍ക്രീ​റ്റ് ക​ട്ട​ക​ള്‍ വി​രി​ച്ച മു​റ്റ​മു​ണ്ട്.

എ​ന്നാ​ല്‍, ഇ​ൻറര്‍ലോ​ക് ക​ട്ട​ക​ള്‍ പ​ല​പ്പോ​ഴും വി​ല്ല​ന്മാ​രു​മാ​കുന്നുണ്ട്. കാ​ലാ​വ​സ്ഥ പ​ല​പ്പോ​ഴും ച​തി​ക്കു​ന്ന നാ​ടാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു കേ​ര​ളം. ചൂ​ടു കൂ​ടു​ത​ലും മ​ഴ കൂ​ടു​ത​ലു​മൊ​ക്കെ​യാ​യി ആ​കെ കൈ​വി​ട്ട സാ​ഹ​ച​ര്യ​മാ​ണി​ന്ന്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ണ്‍ക്രീ​റ്റ് ക​ട്ട​ക​ള്‍ക്ക് നി​ര​വ​ധി വി​മ​ര്‍ശ​ന​ങ്ങ​ളും വ​ന്നു. കോ​ണ്‍ക്രീ​റ്റ് ക​ട്ട​ക​ള്‍ മു​റ്റ​ത്തു വി​രി​ക്ക​ണോ? അ​തോ മ​റ്റു മാ​ർ​ഗ​ങ്ങ​ളു​ണ്ടോ? ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സംശയങ്ങൾ അകറ്റാം..

മു​റ്റ​ത്തി​​െൻറ ഭം​ഗി​ക്ക് കോ​ണ്‍ക്രീ​റ്റ് ക​ട്ട​ക​ള്‍ത​ന്നെ വേ​ണ​മെ​ന്നി​ല്ല. മ​റ്റു പ​ല വ​ഴി​ക​ളും തേ​ടാം അ​തി​ന്. ഭം​ഗി​ക്കു വേ​ണ്ടി മാ​ത്ര​മ​ല്ല മുറ്റത്ത് ക​ട്ട വി​രി​ക്കു​ന്ന​തും. അ​ത് ആ​ളു​ക​ള്‍ക്കു​ള്ള ഉ​പ​യോ​ഗ​ത്തി​നും കൂ​ടി​യാ​ണ്. കോ​ണ്‍ക്രീ​റ്റ് ക​ട്ട​ക​ള്‍ മു​റ്റ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ​തി​ക്കാ​റു​ണ്ടെ​ങ്കി​ലും അ​തി​ല്‍നി​ന്നെ​ല്ലാം വ്യ​ത്യ​സ്​​ത​മാ​യ വ​ഴി​ക​ളി​ലേ​ക്ക് ഇന്ന് ആ​ളു​ക​ള്‍ നീ​ങ്ങി. സാ​ധാ​ര​ണ ഇ​ൻറര്‍ലോ​ക് ക​ട്ട​ക​ള്‍ പ​തി​ക്കു​ന്ന​ത് ആ​ളു​ക​ള്‍ ബജ​റ്റ് നോ​ക്കി​യാ​ണ്. ഇ​ൻറര്‍ലോ​ക് കോ​ണ്‍ക്രീ​റ്റ് ക​ട്ട​ക​ള്‍ക്ക് താ​ര​ത​മ്യേ​ന ചെ​ല​വ് കു​റ​വാ​ണ്. എ​ന്നാ​ല്‍, അ​തി​ല്‍നി​ന്ന്​ മാ​റി ഇ​ൻറര്‍ലോ​ക് ക​ട്ട​ക​ളി​ല്‍ത​ന്നെ നാ​ച്വ​റ​ല്‍ സ്‌​റ്റോ​ണു​ക​ളു​ണ്ട്. താ​ന്തൂ​ര്‍ സ്​​റ്റോ​ണ്‍, ക​ട​പ്പ, ക​രി​ങ്ക​ല്ല്, വെ​ട്ടു​ക​ല്ല് എ​ന്നി​വ ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ചൂ​ട് കൂ​ടും, ജ​ലം നഷ്​ട​മാ​വും

മു​റ്റ​ത്ത് കോ​ണ്‍ക്രീ​റ്റ് ക​ട്ട​ക​ള്‍ പ​തി​ക്കു​ന്ന​തു​കൊ​ണ്ട് നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ളു​മു​ണ്ട്. ക​ട്ട​ക​ള്‍ നാച്വ​റ​ല്‍ അ​ല്ലാ​ത്ത​തു​കൊ​ണ്ട് അ​വ പ​തി​ച്ചാ​ല്‍ വീ​ട്ടി​ല്‍ ചൂ​ട് കൂ​ടും. ഇ​ൻറര്‍ലോ​ക്​ ക​ട്ട​ക​ള്‍ക്കൊ​പ്പം സി​മ​ൻറുകൂ​ടി ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് വീ​ടി​നു​ള്ളി​ല്‍ ചൂ​ടു കൂ​ടു​ന്ന​തെ​ന്നാ​ണ് ആ​ര്‍ക്കി​ടെ​ക്​ടു​ക​ളു​ടെ അ​ഭി​പ്രാ​യം. കൂ​ടാ​തെ, ചെ​റി​യ ഗ്യാപ്പി​ട്ടു മാ​ത്രം ചെ​യ്യു​ന്ന​തു​കൊ​ണ്ട് വെ​ള്ളം കു​റ​ച്ചു​മാ​ത്ര​മേ മ​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങൂ. ബാ​ക്കി​യെ​ല്ലാം പു​റ​ത്തേ​ക്കാ​ണ് ഒ​ഴു​കി​പ്പോ​കു​ന്ന​ത്. ക​ട്ട​ക​ളി​ല്‍ വ​ഴു​ക്ക​ല്‍ വ​രു​ന്ന​തും ഒ​രു പ്ര​ശ്‌​ന​മാ​ണ്. ക​ട്ട വി​രി​ച്ച് കു​റ​ച്ചു​കാ​ലം ക​ഴി​ഞ്ഞാ​ല്‍ ക​ട്ട​യു​ടെ മു​ക​ള്‍ഭാ​ഗം നീ​ങ്ങു​ക​യും വ​ഴു​ക്ക​ല്‍ വ​രു​ക​യും ചെ​യ്യും. ഇ​ത് അ​പ​ക​ട​ങ്ങ​ള്‍ ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യും ചെ​യ്യും.

അ​തു​കൊ​ണ്ടു​ത​ന്നെ സാ​ധാ​ര​ണ ഇ​ൻറര്‍ലോ​ക്കു​ക​ളി​ല്‍നി​ന്ന് വൈ​വി​ധ്യ​ങ്ങ​ള്‍ തേ​ടു​മ്പോ​ള്‍ ആ​ര്‍ക്കി​ടെ​ക്​ടു​ക​ള്‍ നി​ർ​ദേ​ശി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​ത് നാ​ച്വറ​ല്‍ സ്​​റ്റോ​ണു​ക​ളാ​ണ്. മു​റ്റ​ത്ത് വി​രി​ക്കു​ന്ന​തി​ന് ഉ​ത്ത​മ​വും നാ​ച്വറ​ല്‍ സ്‌​റ്റോ​ണു​ക​ളാ​ണ്. ഇ​തിന് സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ന് ഏ​ക​ദേ​ശം 110 രൂ​പ​യൊ​ക്കെ ചെലവ് വ​രു​ന്നു​ണ്ട്. എന്നാൽ ഇ​ൻറര്‍ലോ​ക്കി​ന് 60-65 രൂ​പ മാ​ത്ര​മേ വ​രു​ന്നു​ള്ളൂ. പക്ഷേ, നാ​ച്വറ​ല്‍ സ്​​റ്റോ​ണു​ക​ളു​ടെ വ​ലി​യ ഗു​ണം വീ​ടി​നു​ള്ളി​ല്‍ അവ ചൂ​ട് കു​റ​ക്കു​മെ​ന്ന​താ​ണ്.

ക​ട​പ്പ​യും താ​ന്തൂ​രു​മൊ​ക്കെ ആ​ന്ധ്ര​യി​ല്‍നി​ന്നും കോ​ട്ട രാ​ജ​സ്ഥാ​നി​ല്‍നി​ന്നും വ​രു​ന്ന​വ​യാ​ണ്. ഇ​ന്ന​ത്തെ കാ​ല​ത്ത്, കോ​വി​ഡൊ​ക്കെ പി​ടി​മു​റു​ക്കി എ​ല്ലാ മേ​ഖ​ല​യി​ലും ന​ഷ്​​ടം വി​ത​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​ത്ത​രം സ്​​റ്റോ​ണു​ക​ള്‍ നാ​ട്ടി​ലെ​ത്തിച്ച്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഭീ​മ​മാ​യ തു​ക ആ​വ​ശ്യ​മാ​യി​വ​രും. സാ​ധാ​ര​ണ​ക്കാ​ര​നെ സം​ബ​ന്ധി​ച്ച് ഇ​ത് അ​പ്രാ​പ്യ​വു​മാ​ണ്. കോ​വി​ഡിനു മു​മ്പു​ള്ള വി​ല​യും ഇ​പ്പോ​ഴു​ള്ള വി​ല​യും തമ്മിൽ ഏറെ അന്തരവുമുണ്ട്.

കോ​ണ്‍ക്രീ​റ്റ് ചെ​യ്തി​ട്ട് മു​റ്റ​ത്ത് ടൈ​ലി​ടു​ക​യും ചെ​യ്യാം. പ​ക്ഷേ, ഇ​ന്നി​ത് അ​ധി​ക​മാ​രും ചെ​യ്യു​ന്നി​ല്ല. വെ​ള്ളം തീ​രെ ഇ​റ​ങ്ങില്ല എ​ന്ന​ത് തന്നെ കാ​ര​ണം. വ​ള​രെ ക​ട്ടി​കൂ​ടി​യ ടൈ​ലു​ക​ളാ​ണ് ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ടൈ​ലി​ന് 60 രൂ​പ​യാ​ണ് വ​രു​ന്ന​ത്, പി​ന്നെ അ​ഡീ​ഷ​ന​ലാ​യി കോ​ണ്‍ക്രീ​റ്റ് ചാ​ർ​ജും ആ​വ​ശ്യ​മാ​യി വ​രു​ന്നു​ണ്ട്.


ക​രി​ങ്ക​ല്ലുക​ട്ട​ക​ൾ

ക​രി​ങ്ക​ല്ലുക​ട്ട​ക​ള്‍ കു​റ​ച്ചു​കൂ​ടി നാച്വ​റ​ലാ​ണ്. ക​രി​ങ്ക​ല്ല് വി​രി​ച്ചാ​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് മു​റ്റ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​തി​നും പ്ര​യാ​സ​മു​ണ്ടാ​വി​ല്ല. അവ പൊ​ട്ടു​മെ​ന്ന് പേ​ടി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. പ​ക്ഷേ, വി​ലക്കൂടു​ത​ല്‍ പ്ര​ശ്‌​ന​മാ​ണ്. 150 രൂ​പ​യോ​ളം വ​രു​ന്നു​ണ്ട് സ്‌​ക്വ​യ​ര്‍ഫീ​റ്റി​ന്. സാ​ധാ​ര​ണ ഇ​ൻറ​ര്‍ലോ​ക്കി​നേ​ക്കാ​ള്‍ മൂ​ന്നി​ര​ട്ടി വി​ല വ​രു​ന്ന​തു​കൊ​ണ്ടു​ത​ന്നെ ആ​ളു​ക​ള്‍ക്കി​ത് എ​ത്ര​ത്തോ​ളം താ​ങ്ങാ​നാ​വും എ​ന്ന​തൊ​രു വി​ഷ​യ​മാ​ണ്. എ​ങ്കി​ലും കോ​ണ്‍ക്രീ​റ്റ് ഇ​ൻറര്‍ലോ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ലും നാച്വ​റ​ല്‍ സ്‌​റ്റോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ കൊ​ള്ളാ​മെ​ന്ന നി​ല​യി​ലേ​ക്ക് ആ​ളു​ക​ള്‍ വ​ന്നി​ട്ടു​ണ്ട്. ക​രി​ങ്ക​ല്ലി​നു പു​റ​മെ ഇന്ന് വെ​ട്ടു​ക​ല്ലു​ക​ളും മു​റ്റ​ത്ത് വി​രി​ക്കു​ന്നു​ണ്ട്. വെ​ട്ടു​ക​ല്ലു​പ​യോ​ഗി​ക്കു​മ്പോ​ള്‍ ചൂ​ടു​ണ്ടാ​വി​ല്ല. ഇ​തി​നൊ​ക്കെ പു​റ​മെ വീ​ടു​ക​ളി​ലെ വേ​സ്​​റ്റി​ല്‍നി​ന്ന്​ ഇ​ൻറര്‍ലോ​ക് ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. വേ​സ്​​റ്റ്​ വ​ലി​ച്ചെ​റി​യാ​തെ അ​തി​ല്‍നി​ന്ന്​ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​ന്ന മ​റ്റൊ​രു മെ​റ്റീ​രി​യ​ല്‍ ഉ​ണ്ടാ​ക്കു​ന്ന​ത് ന​ല്ല​താ​ണ്. അ​തി​ലൊ​രു ന​ന്മ​യു​ണ്ട്. ഇ​ങ്ങ​നെ വേ​സ്​​റ്റ്​ മെ​റ്റീ​രി​യ​ലു​ക​ള്‍കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന​താ​ണ് സി​ന്ത​റ്റി​ക് ഇ​ൻറര്‍ലോ​ക്കു​ക​ള്‍.

പു​ല്ല് പി​ടി​പ്പി​ക്കാം

മു​റ്റ​ങ്ങ​ളി​ൽ പു​ല്ലുപി​ടി​പ്പി​ച്ച് മോ​ടിപി​ടി​പ്പി​ക്കു​ന്ന​തും ഇന്ന് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. നാച്വ​റ​ൽ ഗ്രാ​സു​ക​ളാ​യ മെ​ക്സി​ക്ക​ൻ, ബ​ഫ​ല്ലോ, കൊ​റി​യ​ൻ, ബ​ർ​മു​ഡ തു​ട​ങ്ങി​യ​വ​യാ​ണ് കൂ​ടു​ത​ലാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വെ​യി​ലു​ള്ള​യി​ട​ത്താ​ണ് സാ​ധാ​ര​ണ ഇ​ത്ത​രം പു​ല്ലു​ക​ൾ പി​ടി​പ്പി​ക്കു​ന്ന​ത്. മ​ണ്ണ് ന​ല്ല ചു​വ​ന്ന മ​ണ്ണാ​വ​ണം. പ​ശ​ിമ​യും വേ​ണം. ച​ര​ൽ​പ്പൊ​ടി​യു​ള്ള മ​ണ്ണി​ൽ മാ​ത്ര​മാ​ണ് പു​ല്ല് ദീ​ർ​ഘ​കാ​ലം നി​ൽ​ക്കു​ന്ന​ത്. അ​പ്പോ​ൾ വ​ളം ന​ൽ​കി​യി​ല്ലെ​ങ്കി​ലും പു​ല്ല് ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കും. ഒ​രു സ്​​ക്വ​യ​ർ ഫീ​റ്റി​ന് 40-45 രൂ​പ​യാ​ണ് വ​രു​ന്ന​ത്. കൂ​ടാ​തെ, ലേ​ബ​ർ ചാ​ർജും വ​രും. ബംഗളൂ​രുവി​ൽനി​ന്നാ​ണ് കേരളത്തിലേക്ക് പു​ല്ലു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത്. ഈ ​പു​ല്ലു​ക​ൾ മ​ണ്ണി​ൽ പി​ടി​പ്പി​ച്ച് ഒ​രാ​ഴ്ചക്ക​കം മുറ്റത്ത് പച്ചപ്പ് നിറയുമെന്നതാണ് പ്ര​ത്യേ​ക​ത. മ​ണ്ണിെ​ൻറ ഗു​ണ​ത്തി​ന​ും പരിചരണത്തിനും അനു​സ​രി​ച്ചാ​ണ് പുല്ലിെൻറ നി​ല​നി​ൽപ്​.

വെ​ള്ളം കെ​ട്ടിനി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​വ​രു​ത്. ഇ​ട​ക്കിടെ വെട്ടിയൊതുക്കണം. കൊ​റി​യ​ൻ ഗ്രാ​സി​ന് ന​ല്ല വെ​യി​ലു​വേ​ണം. അ​ല്ലെ​ങ്കി​ൽ ചി​ത​ലുവ​ന്ന് ന​ശി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​പ്പോ​ഴ​ത്തെ കാ​ലാ​വ​സ്​​ഥ​യി​ൽ മെ​ക്സി​ക്കൻ ഗ്രാ​സാ​ണ് അ​നു​യോ​ജ്യ​മാ​യി​ട്ടു​ള്ള​ത്. ഗ്രൗ​ണ്ടു​ക​ളി​ലൊ​ക്കെ ബ​ർ​മു​ഡ ഗ്രാ​സാ​ണ് വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്. ക​ളി​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഗ്രാ​സു​ക​ളും പി​ടി​പ്പി​ക്കാ​റു​ണ്ട്. സി​മ​ൻറി​ൽ പി​ടി​പ്പി​ച്ചി​ട്ടാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്. താ​ര​ത​മ്യേ​ന വി​ല കൂ​ടു​ത​ലാ​ണി​തി​ന്. സ്​​ക്വ​യ​ർ​ഫീ​റ്റി​ന് 200 രൂ​പ​യൊ​ക്കെ വ​രും. കൂ​ടാ​തെ, നര​ച്ചു​പോ​വു​ക​യും അ​ട​ർ​ന്നു​പോ​വുക​യും ചെ​യ്യും. സ്​​ഥി​ര​മാ​യി കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ബ​ർ​മു​ഡ​യും ബ​ഫ​ല്ലോ​യും ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

നേ​ര​​േത്ത സിംഗ​പ്പൂ​ർ ഗ്രാ​സാ​ണ് ആ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. വ​ലി​യ ലീ​ഫാ​യി​രു​ന്നു അ​തി​ന്. പി​ന്നെ പ​തി​യപ്പ​തി​യെ​യാ​ണ് ലീ​ഫ് വീ​തി കു​റ​ഞ്ഞ ഗ്രാ​സു​ക​ൾ വ​ന്നുതു​ട​ങ്ങി​യ​ത്.

ബേ​ബി മെ​റ്റ​ൽ

അ​തേ​സ​മ​യം, ഇപ്പോൾ ഇ​ൻറര്‍ലോ​ക് ക​ട്ട​ക​ള്‍ വീ​ടി​​െൻറ പി​റ​കു​വ​ശ​ത്തേ​ക്ക് സ്ഥാ​നം മാ​റി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് ആ​ര്‍ക്കി​ടെ​ക്​ടു​ക​ള്‍ പ​റ​യു​ന്ന​ത്. വീ​ടി​െൻറ മു​ന്‍ഭാ​ഗ​ത്ത് നാച്വ​റ​ല്‍ സ്​​റ്റോ​ണും പി​ന്‍ഭാ​ഗ​ത്ത് ഇ​ൻറര്‍ലോ​ക് ക​ട്ട​ക​ളും എ​ന്ന നി​ല​യി​ലേ​ക്ക് വ​ന്നി​ട്ടു​ണ്ട്. നാച്വ​റ​ല്‍ സ്‌​റ്റോ​ണു​ക​ള്‍ക്കി​ട​യി​ല്‍ പു​ല്ലു​കൂ​ടി വ​ള​ര്‍ത്തു​ന്ന​തോ​ടെ വീ​ടി​നൊ​രു ഭം​ഗി​കൂ​ടി ല​ഭി​ക്കും. പ​ച്ച​പ്പി​​െൻറ മ​നോ​ഹാ​രി​ത ല​ഭി​ക്കും. ഇ​തി​നൊ​ക്കെ പു​റ​മെ ബേ​ബി​മെ​റ്റ​ല്‍ മു​റ്റ​ത്ത് വി​രി​ക്കു​ന്ന​വ​രു​ണ്ട്. ഇ​ത് പ​രി​സ്ഥി​തി​ക്ക് പ്ര​ത്യേ​കി​ച്ചൊ​രു പ്ര​ശ്‌​ന​വും വ​രു​ത്തു​ന്നി​ല്ല. കൂ​ടാ​തെ, ഏ​റ്റ​വും ചെ​റി​യ തു​ക​യി​ല്‍ പ്രാ​ദേ​ശി​ക​മാ​യി​ത്ത​ന്നെ കി​ട്ടു​ക​യും ചെ​യ്യും. മു​റ്റം വൃ​ത്തി​യാ​യി​രി​ക്കു​മെ​ന്ന​തും ഗു​ണ​മാ​ണ്.


നിങ്ങളുടെ മുറ്റത്ത് എന്ത് വേണം

അയൽപക്കത്തുള്ളവരും മറ്റുള്ളവരും ചെയ്യുന്നത് കണ്ട് അനുകരിക്കുകയും അങ്ങിനെ ഉ​പ​ഭോ​ഗസം​സ്‌​കാ​ര​ത്തിെൻറ ഭാ​ഗ​മാ​വുകയും ചെയ്യാ​തെ എ​ന്താ​ണ് അ​വ​ന​വ​ന് വേ​ണ്ട​തെ​ന്ന് ചി​ന്തി​ക്ക​ണ​മെ​ന്ന​താ​ണ് ഏ​റ്റ​വും അ​ടി​സ്ഥാ​ന​പ​ര​മാ​യ കാ​ര്യം. മു​റ്റ​ത്ത് ഇ​ൻറര്‍ലോ​ക് വേ​ണോ, ടൈ​ല്‍ വേ​ണോ? പകരം പുല്ല് വെച്ച് പിടിപ്പിച്ചാൽ മതിയോ, വെള്ളം ഒഴുക്കി പാഴാക്കിക്കളയണോ എ​ന്നൊ​ക്കെ​യു​ള്ള ചി​ന്ത​ക​ള്‍ എല്ലാവരുടെ മനസ്സിലും ഉ​യ​ര്‍ന്നു​വ​ര​ണം. ഒ​രു​ ഭാ​ഗ​ത്ത് ആ​ധു​നി​ക​ത​യു​ടെ ഭാ​ഗ​മാ​യി പ​ല​തി​നെ​യും വ​ര​വേ​ല്‍ക്കു​മ്പോ​ള്‍ മ​റു​ഭാ​ഗ​ത്ത് അ​തി​െൻറ ദോ​ഷ​വ​ശ​ങ്ങ​ളും അ​റി​ഞ്ഞി​രി​ക്ക​ണം. മു​റ്റ​ത്ത് മ​ണ്ണോ മ​ണ​ലോ ആ​യാ​ലെ​ന്താ​ണ് കു​ഴ​പ്പ​മെ​ന്നും ചി​ന്തി​ക്കേ​ണ്ട കാ​ല​മാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് ആ​ര്‍ക്കി​ടെ​ക്​​ടുകൾ പ​റ​യു​ന്ന​ത്. പ​ണ്ടൊ​ക്കെ ചാ​ണ​ക​വും മ​ണ്ണു​മൊ​ക്കെ​യാ​യി​രു​ന്ന​ല്ലോ മു​റ്റ​ങ്ങ​ളി​ല്‍ മെ​ഴു​കി​യി​രു​ന്ന​ത്. പ​ഴയകാലത്തെ മു​റ്റ​ങ്ങ​ളോ​ട് ആ​ളു​ക​ള്‍ക്ക് എ​തി​ര്‍പ്പു​വ​രാ​ന്‍ എ​ന്താ​ണ് കാ​ര​ണം? ആ​ധു​നി​ക സ​ങ്ക​ൽ​പ​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വി​നു​ശേ​ഷ​മാ​ണി​ത്. മ​ഴ വ​ന്നാ​ല്‍ ച​ളി​യാ​കു​മെ​ന്ന​ല്ലാ​തെ മ​റ്റെ​ന്താ​യി​രു​ന്നു പ്ര​ശ്‌​നം? അ​തും കു​റ​ച്ചു​കാ​ല​ത്തേ​ക്ക് മാ​ത്ര​മ​ല്ലേ. ആ​വ​ശ്യ​മു​ള്ള​യി​ട​ത്തു​മാ​ത്രം ഇ​ൻറര്‍ലോ​ക്കു​ക​ള്‍ വിരിച്ചാല്‍ പോ​രേ എ​ന്ന് ചി​ന്തി​ക്കേ​ണ്ട​താ​യു​ണ്ട്. മു​റ്റം ഭം​ഗി​യാ​ക്കാ​ന്‍ പ്രാ​ദേ​ശി​ക​മാ​യി ന​മു​ക്ക് ല​ഭി​ക്കു​ന്ന മെ​റ്റീ​രി​യ​ല്‍സ് മ​തി​യോ എ​ന്ന് ന​മ്മ​ള്‍ ചി​ന്തി​ക്ക​ണം. കി​ലോ​മീ​റ്റ​റു​ക​ള്‍ക്ക​പ്പു​റ​ത്തു​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന​ത് വീ​ട്ടു​മു​റ്റ​ത്ത് വി​രി​ക്ക​ണോ എ​ന്ന ചോ​ദ്യ​വും ഇ​തി​നോ​ടൊ​പ്പം പ്ര​സ​ക്ത​മാ​ണ്.

മ​ണ്ണു​മാ​യു​ള്ള മ​നു​ഷ്യ​രു​ടെ ഇ​ട​പ​ഴ​ക​ൽ കു​റക്ക​രു​ത്. അ​ത് ന​മ്മു​ടെ ഇ​മ്യൂ​ണി​റ്റി പ​വ​ര്‍ ന​ഷ്​​ട​പ്പെ​ടു​ത്തും. കൂ​ടാ​തെ, ക​ട്ട​യൊ​ക്കെ വി​രി​ച്ചു​ള്ള മു​റ്റ​ങ്ങ​ള്‍ വ​രും​ത​ല​മു​റ​യെ മ​ണ്ണ് കാ​ണു​ന്ന​തി​നു​പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. കാ​ലി​ല്‍ മ​ണ്ണു പ​റ്റു​ക​യെ​ന്ന​ത് മോ​ശം കാ​ര്യ​മാ​ണെ​ന്ന് ചി​ന്തി​ക്കും. ഇ​ൻറർലോ​ക്കി​നു പ​ക​രം ക​രി​ങ്ക​ല്ലും വെ​ട്ടു​ക​ല്ലും ബേ​ബി​മെ​റ്റ​ലും വി​രി​ക്കാ​മെ​ന്ന് പ​റ​യു​മ്പോ​ള്‍ ഇ​ത് ല​ഭ്യ​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ്ര​തി​കൂ​ല​മാ​ണെ​ന്ന് നാം ​തി​രി​ച്ച​റി​യ​ണം. ഇ​തെ​ല്ലാം ഖ​ന​നം ചെ​യ്‌​തെ​ടു​ക്കു​ന്ന​താ​ണ്. പ്ര​കൃ​തി​ക്ക് ദോ​ഷ​മാ​യി ഭ​വി​ക്കു​ന്ന​താ​ണ് ഇ​ത്. കേ​ര​ള​ത്തി​െൻറ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തെ​ല്ലാം വെ​ല്ലു​വി​ളി​ക​ള്‍ നി​റ​ഞ്ഞ​താ​ണ്. വ​രും​കാ​ല​ത്ത് പ്ര​കൃ​തി​യെ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്നു​പോ​ലും പ​റ​യാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും ആ​ർ​ക്കി​ടെക്​ടു​ക​ൾ പ​റ​യു​ന്നു.

വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ക​​ട​​പ്പാ​​ട്:

ആ​ർ​ക്കി​ടെ​ക്​ട്​ മി​ഥു​ൻ,

ആ​ർ​ക്കി​ടെക്​ട്​ പ്ര​ശാ​ന്ത്

പ്ര​ശാ​ന്ത് അ​സോ​സി​യേ​റ്റ്

ആ​ർ​ക്കി​ടെ​ക്​ട്​സ്​​

പാ​ലാ​ഴി, കോ​ഴി​ക്കോ​ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam kudumbamhome makinginterlock
Next Story