Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_rightനിപ: രോഗിയുടെ...

നിപ: രോഗിയുടെ ആരോഗ്യസ്ഥിതി അതീവഗുരുതരമായി തുടരുന്നു

text_fields
bookmark_border
nipah
cancel

കോ​ഴി​ക്കോ​ട്: ജില്ലയിൽ നി​പ്പ സ്ഥിരീകരിച്ചയാളുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. 43​കാ​ര​നാ​യ രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശിക്കാണ് കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ചത്. ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഐസൊലേഷൻ വാഡിൽ ചികിത്സയിലാണ്.

രോഗിയുടെ സ​മ്പ​ര്‍ക്ക പ​ട്ടി​ക​യി​ല്‍ നി​ല​വി​ല്‍ 77 പേ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 58 പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രും 14 പേ​ര്‍ കു​ടും​ബാം​ഗ​ങ്ങ​ളും അ​ഞ്ചു​പേ​ര്‍ സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​മാ​ണ്. ഇ​വ​രി​ല്‍ ആ​ര്‍ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ല.

സ​മ്പ​ര്‍ക്ക പ​ട്ടി​ക​യി​ലെ ര​ണ്ടു​പേ​ര്‍ ഹൈ​യ​സ്റ്റ് റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലും 13 പേ​ര്‍ ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലും 62 പേ​ര്‍ ലോ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലും ആ​ണു​ള്ള​ത്. ഇ​തി​ല്‍ ഹൈ​യ​സ്റ്റ്, ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട എ​ല്ലാ​വ​രും ക്വാ​റ​ന്റീ​നി​ലാ​ണ്. രോ​ഗ​ബാ​ധി​ത​ന്റെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​യി​ട്ടു​ണ്ടെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

ഫീ​ല്‍ഡു​ത​ല​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രാ​മ​നാ​ട്ടു​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ര്‍.​ആ​ര്‍.​ടി യോ​ഗം ചേ​ര്‍ന്നു. പി.​പി.​ഇ കി​റ്റ്, ഗ്ലൗ​സ്, മാ​സ്‌​ക് തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി. മു​ന്‍ക​രു​ത​ലാ​യി മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​ക്ക് രോ​ഗം ബാ​ധി​ച്ച​ത്​ ഗോ​ഡൗ​ൺ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഗോ​ഡൗ​ണി​ൽ വ​വ്വാ​ലു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​യാ​ൾ​ക്കൊ​പ്പം സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്ന​ ആ​ൾ​ക്ക്​ നി​ല​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ലും ക്വാ​റ​ന്‍റീ​നി​ൽ പോ​വാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നാ​ണ്​ നേ​ര​ത്തെ മ​രു​ന്നു​ക​ൾ എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ​ ചെ​ന്നൈ​യി​ൽ സ്​​​റ്റോ​ക്കു​ണ്ട്. വെ​ള്ളി​യാ​ഴ്ച എ​ത്തുമെന്നും മന്ത്രി അറിയിച്ചു.

സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സി​ല്‍ ക​ണ്‍ട്രോ​ള്‍ റൂം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഫോ​ണ്‍: 0495 2373 901, 9072007767.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NipahHealth NewsKerala NewsKozhikode
News Summary - Nipah: Patient's health condition remains critical
Next Story