Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightExclusivechevron_right'ചെ​രി​പ്പുകു​ത്തി...

'ചെ​രി​പ്പുകു​ത്തി ലഭിക്കുന്ന വരുമാനം നിർധന വിദ്യാർഥികൾക്ക്'​; ആസിഡ്​ ആക്രമണം അതിജീവിച്ചവളുടെ കഥയറിയാം

text_fields
bookmark_border
ചെ​രി​പ്പുകു​ത്തി ലഭിക്കുന്ന വരുമാനം നിർധന വിദ്യാർഥികൾക്ക്​; ആസിഡ്​ ആക്രമണം അതിജീവിച്ചവളുടെ  കഥയറിയാം
cancel
ഉറ്റ ബന്ധുക്കളുടെ ക്രൂരതയിൽ ജീവിതവും സ്വപ്നങ്ങളും വീണുടഞ്ഞിട്ടും​സഹ​ജീ​വി​ക​ളു​ടെ സ​ങ്ക​ട​ങ്ങ​ളി​ൽ താ​ങ്ങാ​യി​ നി​ന്ന് മ​റു​നാ​ട്ടിലും മനുഷ്യമഹത്വത്തിെൻറ മാതൃക തീർക്കുകയാണ് ഈ രാജസ്ഥാൻകാരി...​

ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി സ്കൂ​ൾ തു​റ​ക്കു​ന്ന ദി​വ​സം പേ​രാ​മ്പ്ര​യി​ലെ ചി​ല സ്കൂ​ളു​ക​ളി​ൽ ഒ​രു യു​വ​തി​യെ​ത്തും; നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി. പു​തു​മ​ണം മാ​റാ​ത്ത കു​ട​യും ബാ​ഗും പു​സ്ത​ക​ങ്ങ​ളു​മൊ​ക്കെ​യാ​വും ആ ​സ​മ്മാ​ന​ക്കൂ​ട​യി​ൽ നി​റ​യെ. പേ​രാ​മ്പ്ര ഗ​വ. വെ​ൽ​ഫെ​യ​ർ എ​ൽ.​പി സ്കൂ​ളി​ലെ​യും മ​രു​തേ​രി എ​ൽ.​പി സ്കൂ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളൊ​ക്കെ ആ ​സ്നേ​ഹ​വാ​ത്സ​ല്യ​ം ആ​വോ​ളം അ​നു​ഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഈ​യി​ടെ പേ​രാ​മ്പ്ര ഉ​ണ്ണി​ക്കു​ന്നം​ ചാ​ലി​ലെ ഒ​രു ട്ര​സ്​​റ്റി​െ​ൻ​റ ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ 10,000 രൂ​പ ഭാ​ര​വാ​ഹി​ക​ളെ ഏ​ൽ​പി​ച്ചി​ട്ട് അ​വ​ർ പ​റ​ഞ്ഞു: ''ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളെ സ​ഹാ​യി​ക്ക​ണം, അ​വ​ർ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം, പ​ണി​യൊ​ന്നും ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് എ​െ​ൻ​റ കൈ​യി​ൽ ഇ​പ്പോ​ൾ ഇ​തേ​യു​ള്ളൂ.'' ഇ​ത് ഡ​യാ​ന ലി​സി, പേ​രാ​മ്പ്ര​യി​ലെ തെ​രു​വോ​ര​ത്ത് ചെ​രി​പ്പു​കു​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി! സ്വ​ന്ത​മാ​യി ഒ​രു തു​ണ്ട് ഭൂ​മി​യോ ക​യ​റി​ക്കി​ട​ക്കാ​നൊ​രു കൂ​ര​യോ ഇ​ല്ലാ​തി​രു​ന്നി​ട്ടും സ​ഹ​ജീ​വി​ക​ളു​ടെ സ​ങ്ക​ട​ങ്ങ​ളി​ൽ എ​ന്നും താ​ങ്ങാ​യി​നി​ന്ന ഈ ​മ​റു​നാ​ട്ടു​കാ​രി ഇ​ന്ന് പേ​രാ​മ്പ്ര​യു​ടെ സ്നേ​ഹ​ഭാ​ജ​ന​മാ​ണ്.

തെ​രു​വി​ൽ ചെ​രി​പ്പുകു​ത്തി ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ൽ വ​ലി​യൊ​രു ഭാ​ഗ​വും നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടെ സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി വി​നി​യോ​ഗി​ക്കു​ന്ന ലി​സി ഇ​രുപ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് കാ​ല​ത്തും 10,000 രൂ​പ വീ​ത​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്. പേ​രാ​മ്പ്ര ദ​യ പെ​യ്​​ൻ ആ​ൻ​ഡ്​ പാ​ലി​യേ​റ്റി​വ് ക്ലി​നി​ക്കി​ലെ സ​ന്ന​ദ്ധ സേ​വ​ക​കൂ​ടി​യാ​യ ലി​സി​യു​ടെ ജീ​വി​തം ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കൊ​ക്കെ​യും ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ്.

ശി​വാ​നി പ​ട്ടേ​ൽ ഡ​യാ​ന ലി​സിയായ ക​ഥ

രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ സ​മ്പ​ന്ന കു​ടും​ബ​ത്തി​ലെ ഏ​ക മ​ക​ളാ​യി​രു​ന്നു അ​ന്ന​ത്തെ ഒ​മ്പ​താം ക്ലാ​സു​കാ​രി ശി​വാ​നി പ​ട്ടേ​ൽ. കൃ​ഷി​യും ടൈ​ൽ ക്വാ​റി​യു​മെ​ല്ലാ​മു​ള്ള കു​ടും​ബം. എ​ന്നാ​ൽ, സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​മ്മാ​വ​ന്മാ​രാ​ൽ അ​മ്മ കൊ​ല്ല​പ്പെ​ട്ടു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ ശി​വാ​നി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് മാ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ലു​മാ​യി. ആ​ശു​പ​ത്രി​വാ​സ​ത്തി​നുശേ​ഷം അ​ച്ഛ​ൻ ശി​വ​ദാ​സ​ൻ മ​ക​ളെ​യും കൂ​ട്ടി നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. എ​ങ്ങോ​ട്ടെ​ന്നി​ല്ലാ​തെ ട്രെ​യി​നി​ൽ ക​യ​റി​യ അ​വ​ർ കൊ​യി​ലാ​ണ്ടി​യി​ലാ​ണ് വ​ണ്ടി​യി​റ​ങ്ങി​യ​ത്.

റെ​യി​ല്‍വേ സ്​​റ്റേ​ഷ​നി​ല്‍ പ​തി​വാ​യി അ​ന്തി​യു​റ​ങ്ങു​ന്ന പെ​ണ്‍കു​ട്ടി​യെ നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട്​ ടി.​പി. കോ​യ​സ്സ​ന്‍ എ​ന്ന മ​നു​ഷ്യ​സ്നേ​ഹിയെ ഏൽപിച്ചു. അദ്ദേഹം അ​വ​ളെ മ​ക​ളെ​പ്പോ​ലെ സ്നേ​ഹി​ച്ചു. മു​ഹ​മ്മ​ദ് മു​താം​സ് എ​ന്ന പേ​രും ന​ൽ​കി. രാ​ജ​സ്ഥാ​ന്‍കാ​രി പെ​ണ്‍കു​ട്ടി​ക്ക് അ​ങ്ങ​നെ കേ​ര​ളം സ്നേ​ഹം ഊട്ടാൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

മും​താ​സി​നെ കൂ​ടാ​തെ ഡ​യാ​ന ലി​സി​യെ​ന്നും പിന്നീട് പേ​രു ല​ഭി​ച്ചു. കോ​യ​സ്സ​െ​ൻ​റ മ​ര​ണ​ത്തോ​ടെ ലി​സി വീ​ണ്ടും കൊ​യി​ലാ​ണ്ടി ന​ഗ​ര​ത്തി​ര​ക്കി​ല്‍ അ​ലി​ഞ്ഞു. മു​നി​സി​പ്പാ​ലി​റ്റി ടോ​യ്​​ല​റ്റി​ല്‍ ചാ​വി​കൊ​ടു​ക്കു​ന്ന ജോ​ലി​യും പ​ത്ര​വി​ത​ര​ണ​വും ബ​സ്​​സ്​​റ്റാ​ന്‍ഡി​ല്‍ ബ​സു​ക​ള്‍ നി​ര്‍ത്തി​യി​ടു​ന്ന​തി​െ​ൻ​റ പണം പിരിക്കുന്ന ജോ​ലി​യു​മാ​യി അ​ങ്ങ​നെ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ച്ചു​കൂ​ട്ടി. ഇതിനിടെ അ​ച്ഛ​ൻ മറ്റൊരു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച് ശി​വ​കാ​ശി​യി​ലേ​ക്കു പോ​യി. ന​ഗ​ര​ത്തി​ലെ ചി​ല ക​ഴു​ക​ന്‍ക​ണ്ണു​ക​ള്‍ വേ​ട്ട​യാ​ടാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​വ​ൾ ഒ​രു ദി​വ​സം കൊ​യി​ലാ​ണ്ടി​യി​ല്‍നി​ന്നും ബ​സ് ക​യ​റി, കു​റ്റ്യാ​ടി​യി​ലെ​ത്തി.

അ​വി​ടെ കാ​ര്‍ഡ്ബോ​ര്‍ഡ് പെ​റു​ക്കി​വി​റ്റും ക​ട​ക​ള്‍ക്കു​മു​ന്നി​ല്‍ അ​ടി​ച്ചു​വാ​രി​യും സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ ജോ​ലി​ചെ​യ്തും ദി​വ​സ​ങ്ങ​ള്‍ ത​ള്ളി​നീ​ക്കി. രാ​ത്രി​യി​ല്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള വീ​ട്ടി​ല്‍ അ​ന്തി​യു​റ​ങ്ങും. ചെ​രി​പ്പും ബാ​ഗു​ക​ളും തു​ന്നാ​നും പഠിച്ചു. പ​ണി​യാ​യു​ധ​ങ്ങ​ള്‍ വാ​ങ്ങി. അ​തി​നി​ട​യി​ല്‍ കു​റ​ച്ചു​കാ​ലം കു​റ്റ്യാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ താ​ല്‍ക്കാ​ലി​ക സ്വീ​പ്പ​ര്‍ ജോ​ലി​യും ചെ​യ്തു. കു​റ്റ്യാ​ടി​യി​ല്‍നി​ന്ന് വീ​ണ്ടും പേ​രാ​മ്പ്ര​യി​ൽ എ​ത്തി​യ ലി​സി പ​തു​ക്ക​പ്പ​തു​ക്കെ സാ​മൂ​ഹി​ക​സേ​വ​ന​ത്തി​ലേ​ക്ക് ഇ​റ​ങ്ങി. ബ​സ് സ്​​റ്റാ​ൻ​ഡി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന വ​യോ​ധി​ക​െ​ൻ​റ ജ​ടപി​ടി​ച്ച മു​ടി വെ​ട്ടി​മാ​റ്റി കു​ളി​പ്പി​ച്ച് ഭ​ക്ഷ​ണം കൊ​ടു​ത്താണ് തുടക്കം. പി​ന്നീ​ട് ലിസിയുടെ അത്തരം സാമൂഹികപ്രവർത്തനങ്ങൾ പേരാമ്പ്രക്കാർക്ക് പതിവുകാഴ്ചയായി.

നാ​ടി​െ​ൻ​റ വേ​ദ​ന ഏ​റ്റെ​ടു​ത്ത്

കേ​ര​ള​ത്തെ മു​ക്കി​യ ആ​ദ്യ പ്ര​ള​യ​ത്തി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​െ​ൻ​റ ഓ​ഫി​സി​ലെ​ത്തി ലി​സി ത​െ​ൻ​റ കൈ​വ​ശ​മു​ള്ള 10,000 രൂ​പ​യും 50 സാ​രി​ക​ളും ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​പ്പോ​ൾ മ​ന്ത്രിപോ​ലും അ​മ്പ​ര​ന്നു. ഒ​രു കോ​ണി​ക്കൂ​ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ലിസിക്ക്​ ര​ണ്ടാം പ്ര​ള​യം വ​ന്ന​പ്പോ​ഴും കോ​വി​ഡ് കാലത്തും​ രണ്ടാമതൊന്ന്​ ആലോചിക്കേണ്ടിവന്നിട്ടില്ല, ദുരിതാശ്വാസനിധിയി​േലക്ക്​ സംഭാവന ചെയ്യാൻ. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തുടരുകയാണെങ്കിൽ ത​െ​ൻ​റ കൈ​വ​ശം അ​രി വാ​ങ്ങാ​ൻ​പോ​ലും പ​ണ​മു​ണ്ടാ​വി​ല്ലെ​ന്ന് ലി​സി​ക്ക​റി​യാം. ''ഇ​ത്ത​ര​മൊ​രു ആ​പ​ത്ഘ​ട്ട​ത്തി​ൽ നാ​ടി​െ​ന സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ൽ നാം ​മ​നു​ഷ്യ​രാ​ണോ'' എ​ന്നാ​ണ് ലി​സി​യു​ടെ നി​ഷ്​​ക​ള​ങ്ക​മാ​യ ചോ​ദ്യം.


ന​ന്മ​വീ​ടൊ​രു​ക്കി നാ​ട്

വേ​ദ​ന​തി​ന്നു​ന്ന കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യും ലി​സി എ​ത്താ​റു​ണ്ട്. പേ​രാ​മ്പ്ര ദ​യ പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ വ​ള​ൻ​റി​യ​ർ​കൂ​ടി​യാ​ണ് ഇ​വ​ർ. മ​ല​പ്പു​റം ജി​ല്ല​യി​ലെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ സു​ശാ​ന്ത് ലി​സി​യെ തേ​ടി​യെ​ത്തി. നി​ല​മ്പൂ​രി​ൽ ഒ​രു വീ​ടു​വെ​ച്ച് ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പേ​രാ​മ്പ്ര വി​ട്ടു​പോ​കാ​ൻ ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ലി​സി. അതോടെ ലിസിക്ക്​ വീടൊരുക്കാൻ പേ​രാ​മ്പ്രക്കാർ കൈകോർക്കുകയായിരുന്നു. പേ​രാ​മ്പ്ര കെ​യ​ർ ഫൗ​ണ്ടേ​ഷ​നും നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റും വെ​റും മൂ​ന്നു മാ​സം​കൊ​ണ്ടാ​ണ് ലി​സി​യു​ടെ വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ചു​ന​ൽ​കി​യ​ത്. ചേ​നോ​ളി പ​ള്ളി​ത്താ​ഴെ നാ​ലു സെ​ൻ​റ് സ്ഥ​ലം വാ​ങ്ങി കോ​ൺ​ക്രീ​റ്റ് വീ​ടൊരുക്കുകയായിരുന്നു. ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ ചെ​യ​ർ​മാ​നാ​യ കോ​ഴി​ക്കോ​ട് ആ​സ്​​റ്റ​ർ ഡി.​എം ഫൗ​ണ്ടേ​ഷ​ൻ വീ​ട് നി​ർ​മാ​ണ​ത്തി​ന് അ​ഞ്ചു ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി. ശേ​ഷി​ക്കു​ന്ന തു​ക ക​ണ്ടെ​ത്തി​യ​ത് ഒ​രു മെ​ഗാ​ഷോ അ​വ​ത​രി​പ്പി​ച്ചുകൊ​ണ്ടാ​യി​രു​ന്നു. ഇതിനൊപ്പം ആ​സ്​​റ്റ​ർ ഡി.​എം ഫൗ​ണ്ടേ​ഷ​ൻ മൂ​ന്നു വീ​ടു​ക​ൾ​കൂ​ടി പേ​രാ​മ്പ്ര മേ​ഖ​ല​യി​ൽ അ​നു​വ​ദി​ക്കാ​മെ​ന്നും വാ​ഗ്ദാ​നം ന​ൽ​കി​യ​താ​യി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഉ​ത്സ​വ​മാ​യി ഗൃ​ഹ​പ്ര​വേ​ശം

കെയർ ഫൗണ്ടേഷനും എൻ.എസ്.എസ് യൂനിറ്റുമാണ് ലിസിയുടെ ഗൃഹപ്രവേശനത്തിന് ആളുകളെക്ഷണിച്ചത്. ആ ക്ഷണം ലിസിയുടെ ക്ഷണമായി സ്വീകരിച്ച് സമ്മാനപ്പൊതികളുമായി എല്ലാവരും സന്തോഷത്തിൽ പങ്കുചേരാനെത്തി. വീട്ടുപകരണങ്ങളുൾപ്പെടെ നിരവധി സമ്മാനങ്ങളാണ് ലഭിച്ചത്. ഇതിൽ നിന്ന് കുറച്ച് വീട്ടുപകരണങ്ങൾ വീട് കത്തിനശിച്ച ഒരു കുടുംബത്തിന് ലിസി നൽകി. ഭരണഘടനയുടെ ആമുഖമാണ് കെയർ ഫൗണ്ടേഷൻ നൽകിയ സ്നേഹോപഹാരം. തനിക്ക് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായി കരുതി ലിസി അത് ത​െൻറ വീടി​െൻറ ഉമ്മറത്തെ ചുവരിൽതന്നെ സ്ഥാപിച്ചു. ലിസിയോടുള്ള നാടി​െൻറ കരുതലായിരുന്നു ഗൃഹപ്രവേശന ചടങ്ങ്. വീടിന് എന്താണ് പേരിടേണ്ടതെന്ന് ചോദിച്ചപ്പോൾ 'നന്മ' എന്നായിരുന്നു അവുടെ മറുപടി. ഈ നന്മവീട്ടിലിരുന്ന് ഒരുപാട് നന്മ ഇനിയും നാടിനുവേണ്ടി ചെയ്യണമെന്ന് അവർ പറയുന്നു.

അ​തി​ജീ​വ​ന​​പ​ർ​വം

15ാം വയസ്സിൽ അച്ഛ​െൻറ കൈപിടിച്ച് കേരളത്തിലേക്ക് എത്തുമ്പോൾ ലിസിയുടെ മുഖത്തും കഴുത്തിലും ആസിഡേറ്റ് പൊള്ളിയ വലിയ പാടുകളുണ്ടായിരുന്നു. അന്ന് മുഖത്ത് നോക്കാൻപോലും ആളുകൾ മടിച്ചിരുന്നു. സങ്കടം തുറന്നുപറയാൻ പോലും ഒരാളില്ലാത്ത അവസ്ഥ. പക്ഷേ വിധിക്ക് കീഴടങ്ങാൻ അവൾ ഒരുക്കമല്ലായിരുന്നു. ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന ലിസിയുടെ ജീവിതം ഒഴുകിയത് അവർ ഒരിക്കലും സ്വപ്നം കാണാത്ത വഴികളിലൂടെയായിരുന്നു. നന്നായി പഠിച്ച് ജനങ്ങളെ സേവിക്കാൻ കലക്ടർ ഉദ്യോഗം നേടിയെടുക്കണമെന്നായിരുന്നു കുട്ടിയായിരുന്നപ്പോൾ ആഗ്രഹം. സ്വപ്നങ്ങൾ വീണുടഞ്ഞെങ്കിലും സാമൂഹിക സേവനത്തിലൂടെ സന്തോഷം കണ്ടെത്തുകയാണ് ലിസിയിന്ന്. നഷ്ടപ്പെട്ട സ്വത്ത് തിരിച്ചുപിടിക്കണമെന്ന് മോഹമൊന്നുമില്ലെങ്കിലും ജനിച്ചുവളർന്ന രാജസ്ഥാനിലേക്ക് ഒിക്കൽ കൂടി പോകണമെന്ന ആഗ്രഹം മാത്രമേയുള്ളൂ ലിസിക്കിന്ന്. ●

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam kudumbamDiana Lissy
News Summary - Diana Lissy story madhyamam kudumbam
Next Story