Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightExclusivechevron_rightഅനർഘ നിമിഷം;...

അനർഘ നിമിഷം; 'തിങ്കളാഴ്ച നിശ്ചയ'ത്തിലെ‌ നായിക വിശേഷങ്ങൾ പങ്കുവെക്കുന്നു

text_fields
bookmark_border
അനർഘ നിമിഷം; തിങ്കളാഴ്ച നിശ്ചയത്തിലെ‌ നായിക വിശേഷങ്ങൾ പങ്കുവെക്കുന്നു
cancel

ഒ​ച്ച​യും ബ​ഹ​ള​വു​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സി​ലി​ടം പി​ടി​ച്ച സി​നി​മ​യാ​ണ് 'തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം'. വ​ട​ക്കേ മ​ല​ബാ​റിെ​ൻ​റ ഭാ​ഷ സം​സാ​രി​ച്ച്, ഏ​ച്ചു​കെ​ട്ട​ലു​ക​ളൊ​ന്നു​മി​ല്ലാ​തെ ജീ​വി​ത​ക​ഥ പ​റ​ഞ്ഞ കാ​ഞ്ഞ​ങ്ങാ​ടിെ​ൻ​റ സ്വ​ന്തം സി​നി​മ​യെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ട​ത്ത​രം വീ​ട്ടി​ലെ പെ​ണ്ണു​കാ​ണ​ലും വി​വാ​ഹ നി​ശ്ച​യ​ത്ത​ലേ​ന്ന് ന​ട​ക്കു​ന്ന നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളു​മൊ​ക്കെ​യാ​ണ് സി​നി​മ​യു​ടെ സാ​ഹ​ച​ര്യം. ന​മ്മു​ടെ​യൊ​ക്കെ വീ​ട്ടി​ലെ ഒ​രാ​ളെ​ന്നപോ​ലെ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ സു​ജ​യെ വേ​റി​ട്ട പ്ര​ക​ട​ന​ത്താ​ൽ ഭ​ദ്ര​മാ​ക്കി​യ​ത് പു​തു​മു​ഖ നാ​യി​ക​യാ​യ അ​ന​ഘ നാ​രാ​യ​ണ​നാ​ണ്. സി​നി​മ​ക്ക് ന​ല്ലരീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ ല​ഭി​ച്ചു​തു​ട​ങ്ങി​യ​തിെ​ൻ​റ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ന​ഘ.

ആ​ദ്യ​ ചി​ത്ര​ത്തി​ൽ​ത​ന്നെ അ​ച്ഛ​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം അ​ഭി​ന​യി​ച്ച​തിെ​ൻ​റ​യും സ്വ​ന്തം ഭാ​ഷ സി​നി​മ​യി​ലും സം​സാ​രി​ക്കാ​നാ​യ​തിെ​ൻ​റ​യും ത്രി​ല്ല് അനഘ മ​റ​ച്ചു​വെ​ച്ചി​ല്ല. നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച​പോ​ലെ ന​ട​പ്പി​ലും ഇ​രി​പ്പി​ലും സി​നി​മ​യെ​ന്ന സ്വ​പ്നം​ കൊ​ണ്ടു​ന​ട​ന്ന കാ​ഞ്ഞ​ങ്ങാ​ടിെ​ൻ​റ സ്വ​ന്തം നാ​യി​ക​യു​ടെ വി​ശേ​ഷ​ങ്ങ​ൾ...

സീ​ൻ ഒ​ന്ന് -ഓ​ഡി​ഷ​ൻ

2019ൽ ​കാ​ഞ്ഞ​ങ്ങാ​ടൊ​രു തി​യ​റ്റ​റി​ൽ സി​നി​മ ക​ണ്ടി​റ​ങ്ങു​ന്ന ക​ഥാ​നാ​യി​ക. കാ​സ​ർ​കോ​ട് പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന ചി​ത്ര​ത്തി​ലേ​ക്ക് കാ​ഞ്ഞ​ങ്ങാ​ട്ടുകാ​രാ​യ സു​ന്ദ​രി​ക​ളെ​യും സു​ന്ദ​ര​ന്മാ​രെ​യും ആ​വ​ശ്യ​മു​ണ്ടെ​ന്ന പോ​സ്​​റ്റ​റി​ൽ​നി​ന്നാ​ണ് അ​ന​ഘ​യെ​ന്ന നാ​യി​ക ജ​നി​ക്കു​ന്ന​ത്. അ​ച്ഛ​നും നാ​ട​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ നാ​രാ​യ​ണ​നും അ​ന​ഘ​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ഓ​ഡി​ഷ​നാ​യി അ​പേ​ക്ഷ അ​യ​ച്ച​ത്. അ​ങ്ങ​നെ കാ​ഞ്ഞ​ങ്ങാ​ട് ബ​ല്ലാ​സ് സ്കൂ​ളി​ൽ ഓ​ഡി​ഷ​ന് വി​ളി​ച്ചു. പി​ന്നീ​ട് വി​വ​ര​മൊ​ന്നു​മു​ണ്ടാ​യി​ല്ല. കു​റ​ച്ചു​ദി​വ​സത്തിനു ശേ​ഷ​മാ​ണ് സി​നി​മ​യി​ലെ സു​ജ​യെ​ന്ന ക​ഥാ​പാ​ത്രം ഞാനാ​ണെ​ന്ന വി​വ​ര​മെ​ത്തു​ന്ന​ത്.

അ​ച്ഛ​നാ​യി​രു​ന്നു ടെ​ൻ​ഷ​ൻ

ആ​ദ്യ ചി​ത്ര​ത്തി​ൽ​ത​ന്നെ അ​ച്ഛ​നു​മൊ​ത്താ​ണ് അ​ഭി​ന​യം. മെം​ബ​ർ ഔ​ക്ക​ർ​ച്ച​യെ​ന്ന ക​ഥാ​പാ​ത്ര​മാ​യി മൂ​പ്പ​ർ നി​റ​ഞ്ഞു​നി​ന്നു. നാ​ട​ക​ത്തി​ൽ പ​ത്തുമു​പ്പ​ത് വ​ർ​ഷ​ത്തെ അ​നു​ഭ​വ​പ​രി​ച​യ​മു​ണ്ടെ​ങ്കി​ലും മ​ക​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​ച്ഛ​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​യെ​ന്നാണ് അ​ന​ഘ​യു​ടെ പ​ക്ഷം. മ​ക​ൾ ന​ന്നാ​യി അ​ഭി​ന​യി​ക്കു​മോ എ​ന്നാ​ലോ​ചി​ച്ചാ​യി​രു​ന്നി​ല്ല നാ​രാ​യ​ണ​ന് ടെ​ൻ​ഷ​ൻ. മ​ക​ളു​ടെ മു​ന്നി​ൽ അ​ഭി​ന​യി​ക്കുേ​മ്പാ​ൾ മ​ക​ളു​ടെ അ​ഭി​പ്രാ​യ​മെ​ന്താ​കു​മെ​ന്നാ​യി​രു​ന്നു ചി​ന്ത. അ​ച്ഛ​െ​ൻ​റ നാ​ട​ക​ങ്ങ​ളു​ടെ പ്ര​ധാ​ന വി​മ​ർ​ശ​ക​യും നി​രീ​ക്ഷ​ക​യു​മൊ​ക്കെ അ​ന​ഘ​യാ​ണ്. എ​ന്തൊ​ക്കെ​യാ​യാ​ലും പ​ര​സ്പ​രം താ​ങ്ങി​യും പി​ന്താ​ങ്ങി​യും ര​ണ്ടു​പേ​രും മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. സ്കൂ​ൾ കാ​ലം മു​ത​ലേ അ​ച്ഛ​ൻ നാ​ട​ക​ത്തി​ലു​ണ്ട്. സം​ഘാ​ട​ക​നാ​യും നാ​ട​ക​ക്കാ​ര​നാ​യു​മെ​ല്ലാം കാ​ഞ്ഞ​ങ്ങാ​ട്ടെ ക​ലാ സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​ണ്. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​നി​യാ​യ അ​മ്മ സു​ജ ര​ണ്ടു​പേ​രു​ടെ​യും ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്. റി​ലീ​സാ​യ ദി​വ​സം വീ​ട്ടി​ൽ വ​ലി​യ പ്രൊ​ജ​ക്ട​റൊ​ക്കെ ഒ​രു​ക്കി ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പ​മാ​ണ് സി​നി​മ ക​ണ്ട​ത്. ഭ​ർ​ത്താ​വി​നെ​യും മ​ക​െ​ള​യും ഒ​ന്നി​ച്ച് സ്ക്രീ​നി​ൽ ക​ണ്ട​പ്പോ​ൾ അ​മ്മ​യു​ടെ ​െകെ​യ​ടി അ​ന​ഘ​ക്കാ​യി​രു​ന്നു.


ക​ട്ട് പ​റ​ഞ്ഞി​ട്ടും തീ​രാ​ത്ത കെ​മി​സ്ട്രി

നി​ങ്ങ​ൾ ശ​രി​ക്കും ഒ​രു കു​ടും​ബ​മാ​ണോ? സി​നി​മ ക​ണ്ട​വ​രൊ​ക്കെ ചോ​ദി​ച്ച ചോ​ദ്യ​മാ​ണി​ത്. സ്വ​ന്തം വീ​ട്ടി​ലു​ള്ള​തു​പോ​ലെ​യാ​യി​രു​ന്നു സെ​റ്റി​ലും. വീ​ട്ടി​ൽ പെ​രു​മാ​റു​ന്ന​തു​പോ​ലെ​യാ​ണ് എ​ല്ലാ​വ​രും അ​ഭി​ന​യി​ച്ച​ത്. ഓ​ർ​മ​വെ​ച്ച​പ്പോ​ൾ പ​റ​യു​ന്ന ഭാ​ഷ​യാ​ണ് സം​ഭാ​ഷ​ണ​ങ്ങ​ളാ​യെ​ത്തി​യ​ത്. അനായാസമാ​ണ് സീ​നു​ക​ളെ​ല്ലാം അ​ഭി​ന​യി​ച്ച​ത്. മൂ​ന്നാ​ഴ്ച​യോ​ളം നീ​ണ്ടു​നി​ന്ന ചി​ത്രീ​ക​ര​ണ​ത്തി​ൽ ക​ട്ട് പ​റ​ഞ്ഞ ശേ​ഷ​വും അ​തേ കെ​മി​സ്ട്രി തു​ട​ർ​ന്നു. സ്ക്രീ​നി​ൽ കാ​ണു​ന്ന അ​തേ സ്നേ​ഹ​വും അ​ടു​പ്പ​വു​മെ​ല്ലാം ഓ​ഫ്സ്ക്രീ​നി​ലു​മു​ണ്ടാ​യി. അ​ട്ട​യ​ങ്ങാ​ന​ത്തെ വീ​ട്ടി​ലും തൊ​ട്ട​ടു​ത്തെ കോ​ടോ​ത്തു​മാ​യി​രു​ന്നു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം.

സി​നി​മ​യു​ടെ പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രും നേ​ര​േ​ത്ത പ​രി​ച​യ​മു​ള്ള​വ​രാ​ണ്. സി​നി​മ​യി​ൽ അ​ച്ഛ​ൻ ക​ഥാ​പാ​ത്ര​മാ​യ കു​വൈ​ത്ത്​ വി​ജ​യ​നെ അ​വ​ത​രി​പ്പി​ച്ച മ​നോ​ജേ​ട്ട​നൊ​പ്പം മു​മ്പ് നാ​ട​കം ചെ​യ്തി​രു​ന്നു. കാ​മു​ക​നാ​യി അ​ഭി​ന​യി​ച്ച അ​ർ​ജു​ൻ സ്കൂ​ൾ സ​ഹ​പാ​ഠി​യാ​ണ്. ഉ​ണ്ണി​മാ​യ​യെ​യും നേ​ര​േ​ത്ത അ​റി​യാം. സി​നി​മ​യു​ടെ ഭാ​ഗ​മാ​യ​വ​രെ​ല്ലാം നാ​ട്ടു​കാ​രാ​യി​രു​ന്നു. സി​നി​മ​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വ​ർ​ക്​​ഷോ​പ്പി​ലൂ​ടെ കൂ​ടു​ത​ലാ​യി എ​ല്ലാ​വ​രോ​ടു​മ​ടു​ത്തു.

തിയറ്ററിലെ കൈയടി

ഒ.ടി.ടിയിലാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും ഐ.എഫ്.എഫ്.കെയിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. തലശ്ശേരി പതിപ്പിലാണ് സിനിമ കണ്ടത്. കുഞ്ഞുസിനിമക്ക് ജനം എഴുന്നേറ്റുനിന്ന് വലിയ കൈയടി നൽകിയപ്പോൾ ശരിക്കും തരിച്ചിരുന്നുപോയി. പേശികൾ മുറുകി ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു കുറച്ചുനേരം. നല്ല സിനിമക്ക് പ്രേക്ഷകർ എഴുന്നേറ്റുനിന്ന് കൈയടിക്കുന്നത് ലാലേട്ട​െൻറ 'ഉദയനാണ് താരം' സിനിമയിൽ കണ്ട പരിചയമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെയൊക്കെ നടക്കുമോയെന്ന് അന്ന് ആലോചിച്ചിരുന്നു.

തിയറ്ററിൽതന്നെ ഈ സിനിമ എല്ലാവരും കാണണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ഒ.ടി.ടിയിലാണ് റിലീസെന്നറിഞ്ഞപ്പോൾ ആദ്യം വിഷമം തോന്നിയെങ്കിലും ലോകം മുഴുവനുള്ള മലയാളി പ്രേക്ഷകർ സിനിമയെ നെഞ്ചേറ്റിയപ്പോൾ സന്തോഷം തോന്നി. കോവിഡ് കാലമായതിനാൽ തിയറ്ററിലൂടെ എല്ലാവരിലേക്കും ചിലപ്പോൾ സിനിമയെത്തില്ലായിരുന്നു. ഓൺലൈൻ റിലീസിൽ കുടുംബപ്രേക്ഷകർക്കടക്കം ചിത്രം ആസ്വദിക്കാനായി. മഹാമാരിക്കാലത്തിനുശേഷം തിയറ്ററുകൾ ഉണരണമെന്നുതന്നെയാണ് ആഗ്രഹം.

പി​ന്തു​ണ​ച്ച​വ​രും പി​ന്തി​രി​പ്പി​ച്ച​വ​രും

സ്കൂ​ളി​ലും കോ​ള​ജി​ലു​മൊ​ക്കെ ഭാ​വി​യി​ൽ ആ​രാ​വ​ണ​മെ​ന്നും അ​ഭി​ലാ​ഷം എ​ന്താ​ണെ​ന്നു​മു​ള്ള സ്ഥി​രം ചോ​ദ്യ​ങ്ങ​ളി​ൽ സി​നി​മ താ​ര​മാ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പി​ന്തു​ണ​ച്ച​വ​രും പി​ന്തി​രി​പ്പി​ച്ച​വ​രും നി​ര​വ​ധി​യാ​യി​രു​ന്നു. സി​നി​മ താ​ര​മെ​ന്ന​ത് ജോ​ലി​യ​െ​ല്ല​ന്നും മാ​റ്റി​യെ​ഴു​ത​ണ​മെ​ന്നും അ​ഭി​ലാ​ഷം വേ​റെ​യെ​ന്തെ​ങ്കി​ലും പ​റ​യ​ണ​മെ​ന്നും കു​റെ പേ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഡോ​ക്ട​റെ​ന്നും എ​ൻ​ജി​നീ​യ​റെ​ന്നു​മൊ​ക്കെ എ​ഴു​തി​നോ​ക്കി​യെ​ങ്കി​ലും ഒ​ന്നും തൃ​പ്തി ന​ൽ​കി​യി​ല്ല. അ​ങ്ങ​നെ​യാ​ണ് വെ​ട്ടി​യൊ​തു​ക്കി വ​ടി​വാ​ർ​ന്ന അ​ക്ഷ​ര​ത്തി​ൽ സി​നി​മതാ​ര​മെ​ന്ന് ഉ​റ​പ്പി​ച്ചെ​ഴു​തി​യ​ത്. അ​ന്ന് പി​ന്തി​രി​പ്പി​ച്ച​വ​രൊ​ക്കെ സി​നി​മ ക​ണ്ട് ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞു. നി​ല​വി​ൽ കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് ബി​രു​ദ​വി​ദ്യാ​ർ​ഥി​യാ​ണ്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലാ​വ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. സി​നി​മ​യി​ൽ തു​ട​രാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​നം. കൂ​ടു​ത​ൽ ന​ല്ല വേ​ഷ​ങ്ങ​ൾ ചെ​യ്യ​ണം. കാ​മ​റ​ക്കു മു​ന്നി​ൽ​നി​ന്ന് ആ​ദ്യ​മാ​യി ഡ​യ​ലോ​ഗ് പ​റ​ഞ്ഞ സി​നി​മ​യി​ൽ​ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്. സ്കൂ​ൾ പ​ഠ​ന​കാ​ലം മു​ത​ൽ നാ​ട​ക​വും മോ​ണോ​ആ​ക്ടു​മൊ​ക്കെ​യാ​യി സ​ജീ​വ​മാ​ണ്. നേ​ര​േ​ത്ത ഓ​ട്ട​ർ​ഷ എ​ന്ന ചി​ത്ര​ത്തി​ൽ ചെ​റി​യ​ വേ​ഷം ചെ​യ്തി​ട്ടു​ണ്ട്.


നോ കോംപ്രമൈസ്

സി​നി​മ​യി​ലെ ശ​ക്ത​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മു​ള്ള സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളെ പോ​ലെ​യാ​ണ് അ​ന​ഘ​യും. സ്വ​ന്ത​മാ​യി നി​ല​പാ​ടു​ക​ളു​ണ്ട്. ത​​േൻ​റ​താ​യ ഇ​ഷ്​​ട​ങ്ങ​ളും താ​ൽ​പ​ര്യ​ങ്ങ​ളു​മു​ണ്ട്. എ​ന്നാ​ലും, സി​നി​മ​യി​ൽ പ​റ​യും​പോ​ലെ ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കാ​നൊ​ന്നും ത​ൽ​ക്കാ​ലം പ്ലാ​നി​ല്ല. സി​നി​മ​യി​ലെ വി​ജ​യ​െ​ന​ന്ന അ​ച്ഛ​ൻ​ക​ഥാ​പാ​ത്ര​ത്തിെ​ൻ​റ നേ​രെ വി​പ​രീ​ത​മാ​ണ് സ്വ​ന്തം അ​ച്ഛ​ൻ. സി​നി​മ​യി​ൽ മെം​ബ​ർ ഔ​ക്ക​ർ​ച്ച​യാ​യി ജ​നാ​ധി​പ​ത്യം പ​റ​യു​ന്ന അ​ച്ഛ​ൻ ജീ​വി​ത​ത്തി​ലും അ​ങ്ങ​നെ​യൊ​ക്കെ​ത​ന്നെ​യാ​ണ്. മ​ക്ക​ളു​ടെ ഇ​ഷ്​​ട​ങ്ങ​ൾ​ക്കെ​തി​രു​നി​ൽ​ക്കു​ന്ന ഒ​രാ​ള​ല്ല. അ​ഭി​ന​യ​ത്തി​നാ​യാ​ലും നി​ല​പാ​ടു​ക​ൾ​ക്കാ​യാ​ലും വീ​ട്ടി​ൽ​നി​ന്ന്​ ന​ല്ല പി​ന്തു​ണ​യു​ണ്ട്. സി​നി​മ​യി​ലെ​പ്പോലെ സാ​മ്പ​ത്തി​ക​വും സ്​​റ്റാ​റ്റ​സും മാ​ത്രം നോ​ക്കി പ​ങ്കാ​ളി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നോ​ട് താ​ൽ​പ​ര്യ​മി​ല്ല. പെ​ൺ​താ​ൽ​പ​ര്യ​ങ്ങ​ളെ ഒ​തു​ക്കി​നി​ർ​ത്തു​ന്ന പ​ങ്കാ​ളി​യോ​ട് 'നോ' ​പ​റ​യാ​ൻ ത​ന്നെ​യാ​ണ് സു​ജ​യു​ടെ​യും അ​ന​ഘ​യു​ടെ​യും തീ​രു​മാ​നം.

Show Full Article
TAGS:Anagha Narayanan Madhyamam kudumbam Thinkalazhcha Nishchayam 
News Summary - Anagha Narayanan interview
Next Story