Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉന്നത പഠനത്തിൽ ആശങ്ക വേണ്ട -ഡേറ്റ സയൻസിനൊപ്പം എ.ഐ എത്തിക്സ് സ്പെഷലൈസേഷനും പഠിക്കാം

text_fields
bookmark_border
ഡേറ്റ സയൻസിനൊപ്പം എ.ഐ എത്തിക്സ് സ്പെഷലൈസേഷനും തിരഞ്ഞെടുത്താൽ സാധ‍്യതകളേറെയാണ്
ഉന്നത പഠനത്തിൽ ആശങ്ക വേണ്ട -ഡേറ്റ സയൻസിനൊപ്പം എ.ഐ എത്തിക്സ് സ്പെഷലൈസേഷനും പഠിക്കാം
cancel

ലഭ്യമായ വിവരങ്ങളും വസ്തുതകളും വിശകലനം ചെയ്ത് സ്പഷ്ടമായ അറിവുകൾ കണ്ടെത്തുന്നവരാണ് ഡേറ്റ സയന്‍റിസ്റ്റ്. ഡേറ്റ സ്വകാര്യതയും ധാർമികതയും പക്ഷപാതരാഹിത്യവും ഉറപ്പുവരുത്തുകയും സമൂഹത്തിൽ സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനം വിലയിരുത്തുകയും ചെയ്യുന്നവരാണ് എത്തിക്സ് സ്പെഷലിസ്റ്റ് വിദഗ്ധർ.

സ്ഥാപനങ്ങൾ ശേഖരിക്കുന്ന ഡേറ്റ സൂക്ഷിക്കുന്നതിലും ഉപയോഗിക്കുന്നതിലും ഉത്തരവാദിത്തവും ചട്ടങ്ങളും പാലിക്കപ്പെടുന്നു എന്ന് അവർ ഉറപ്പുവരുത്തുന്നു.

ഡേറ്റ സയൻസ് ഡിഗ്രി അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ നിരവധി സ്ഥാപനങ്ങളിൽ ലഭ്യമാണ്. എൻജിനീയറിങ് സ്ട്രീമുകളിലും സയൻസ് സ്ട്രീമുകളിലും ബിരുദവും ബിരുദാനന്തര ബിരുദവും സർട്ടിഫിക്കേഷൻ കോഴ്സുകളും ഈ വിഷയത്തിൽ നേടാനാകും. ഡേറ്റ സയൻസിനൊപ്പം എ.ഐ എത്തിക്സ് സ്പെഷലൈസേഷൻ തിരഞ്ഞെടുക്കണം.

കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് ഉന്നത പഠനത്തിന് ഡേറ്റ സയൻസ് തിരഞ്ഞെടുക്കാം. വിഷയത്തിൽ മികച്ച അറിവുള്ള ഇക്കണോമിക്സ്, ബിസിനസ് ഡിഗ്രിക്കാർക്കും ഈ രംഗത്ത് അവസരമുണ്ട്.

മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് കൺസെപ്റ്റുകളും മെത്തേഡുകളും മികച്ച രീതിയിൽ മനസ്സിലാക്കാൻ കഴിയുന്നവരാകണം. പ്രോഗ്രാമിങ് ഭാഷകളായ പൈത്തൺ, ആർ എന്നിവയിലെ വൈദഗ്ധ്യവും മെഷീൻ അൽഗോരിതവും ടെക്നിക്കുകളും സംബന്ധിച്ച അറിവും ഡേറ്റ സയന്‍റിസ്റ്റ് ആകാനുള്ള പഠനത്തിൽ ഏറെ സഹായകമാകും.

സ്ഥാപനങ്ങൾ ഇന്ത്യയിൽ

ഡേറ്റ സയൻസ് എൻജിനീയറിങ് കോഴ്സുകൾ ലഭ്യമായ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിതാ...

● ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത

● ഐ.ഐ.ടി ബോംബെ

● ഐ.ഐ.ടി ഡൽഹി

● ഐ.ഐ.ടി മദ്രാസ്

● ഐ.ഐ.ടി ഗുവാഹതി

● ഐ.ഐ.ടി ഹൈദരാബാദ്

● ഐ.ഐ.ടി റൂർക്കി

● ഇന്‍റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഹൈദരാബാദ്

● നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വാറങ്കൽ

● ബിറ്റ്സ് പിലാനി

● ഡൽഹി ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി

കേരളത്തിൽ

● കുസാറ്റ്

● ഐ.ഐ.എം കോഴിക്കോട്

● കേരള യൂനിവേഴ്സിറ്റി ഫോർ ഡിജിറ്റൽ സയൻസ് തിരുവനന്തപുരം

● ഐ.ഐ.ടി പാലക്കാട്

● ഗവ. എൻജിനീയറിങ് കോളജ് തൃശൂർ

● കെൽട്രോൺ

എ.ഐ എത്തിക്കൽ സ്പെഷലിസ്റ്റ്

ടെക്നിക്കൽ അറിവ് മാത്രമല്ല എ.ഐ എത്തിക്കൽ സ്പെഷലിസ്റ്റ് ആകാൻ മാനദണ്ഡം. കമ്പ്യൂട്ടർ സയൻസ് കൂടാതെ ഫിലോസഫി, നിയമം, സോഷ്യൽ സയൻസ് രംഗങ്ങളിൽ വൈദഗ്ധ്യം നേടിയവർക്കും എ.ഐ എത്തിക്കൽ സ്പെഷലിസ്റ്റ് ആകാം.

എ.ഐ പ്രോജക്ടുകളിൽ എത്തിക്സ് അടിസ്ഥാനപ്പെടുത്തി നയരൂപവത്കരണം നടത്താനും പ്രശ്നങ്ങളും റിസ്കുകളും കണ്ടെത്താനും പരിഹരിക്കാനും കഴിയുന്നവരാണ് ഈ രംഗത്ത് ശോഭിക്കുക. ബിരുദം നേടിയവർക്ക് ബിരുദാനന്തരതലത്തിൽ എ.ഐ എത്തിക്സ് അധിഷ്ഠിത കോഴ്സുകൾ ചെയ്താൽ മതിയാകും. ഇന്ത്യയിൽ നിലവിൽ എ.ഐ എത്തിക്സ് കോഴ്സുകൾ താരതമ്യേന കുറവാണ്.

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ദ എത്തിക്സ് ഓഫ് എ.ഐ വിഷയത്തിൽ ഓൺലൈൻ മാസ്റ്റർ ക്ലാസ് ലഭ്യമാണ്. എ.ഐ എത്തിക്സ് കോഴ്സുകളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ സ്ഥാപനങ്ങൾ:

● ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു

● ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹി

● ബിറ്റ്സ് പിലാനി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - study AI Ethics specialization with Data Science
Next Story