പരീക്ഷണ-ഗവേഷണത്തിൽ താൽപര്യമുള്ളവരാണോ? നിങ്ങൾക്ക് ജനിതക എൻജിനീയറിങ്ങിൽ അവസരങ്ങളുണ്ട്
text_fieldsസസ്യ ജന്തുജാലങ്ങളിൽ ജനിതക മാറ്റം വരുത്തി പുതിയ ഉപയോഗങ്ങൾക്ക് സജ്ജമാക്കുന്ന അല്ലെങ്കിൽ മെച്ചപ്പെടുത്തുന്ന പ്രക്രിയയാണ് ജനിതക സാങ്കേതികവിദ്യ അഥവാ ജനിതക എൻജിനീയറിങ്. പരീക്ഷണ-ഗവേഷണ സ്വഭാവത്തിലുള്ളതാണ് ഈ മേഖലയിലെ ജോലി.
പരിസ്ഥിതി -പാരമ്പര്യ വാദികൾ ജനിതക ഘടന മാറ്റുന്നതിനെ എതിർക്കുമ്പോൾ ധാർമികതയുള്ള ജനിതക എൻജിനീയർക്ക് ഗുണപരമായി ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും.
വിള -ഉൽപാദനം മെച്ചപ്പെടുത്തുന്നത് മുതൽ ചികിത്സ ആവശ്യങ്ങൾക്ക് വരെ ജനിതക എൻജിനീയറിങ് പ്രയോജനപ്പെടുത്തുന്നു. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, വൻകിട ആശുപത്രികൾ, സർവകലാശാലകൾ തുടങ്ങിയവയിലാണ് ജോലിസാധ്യത. ചില സർക്കാർ തല ജോലികളും നിലവിലുണ്ട്.
മിടുക്കരായ ജനിതക എൻജിനീയർമാർക്ക് വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കും. മോളിക്യുലാർ ജനറ്റിക്സിലോ മോളിക്യുലാർ ബയോളജിയിലോ ബിരുദാനന്തര ബിരുദമോ ഡോക്ടറേറ്റോ ഉള്ളവർക്കാണ് മികച്ച ജോലിസാധ്യതയുള്ളത്. ബിരുദ കോഴ്സുകൾക്കും അതനുസരിച്ചുള്ള സാധ്യതകളുണ്ട്.
യോഗ്യത: ബയോകെമിസ്ട്രി, ബയോഫിസിക്സ്, മോളിക്യുലാർ ബയോളജി, അല്ലെങ്കിൽ മോളിക്യുലാർ ജനറ്റിക്സ് എന്നിവയിൽ ബിരുദം.
കേരളത്തിലെ പ്രമുഖ കോഴ്സുകൾ
● ബി.എസ്‍സി ജനറ്റിക്സ് (എ.ഡബ്ല്യു.എച്ച് സ്പെഷൽ കോളജ് കോഴിക്കോട്, https://awhspecialcollege.info/)
● എം.എസ്‍സി പ്ലാന്റ് ബയോ ടെക്നോളജി (കോളജ് ഓഫ് അഗ്രികൾച്ചർ പടന്നക്കാട്, കാസർകോട്, http://coapad.kau.in/)
● എം.എസ്‍സി പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനറ്റിക്സ് (കോളജ് ഓഫ് അഗ്രികൾച്ചർ, വെള്ളായണി, തിരുവനന്തപുരം, http://coavellayani.kau.in)
● പിഎച്ച്.ഡി പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനറ്റിക്സ് (കോളജ് ഓഫ് അഗ്രികൾച്ചർ, വെള്ളായണി, തിരുവനന്തപുരം, http://coavellayani.kau.in)
● എം.എസ്‍സി പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനറ്റിക്സ് (കോളജ് ഓഫ് ഹോർട്ടികൾച്ചർ തൃശൂർ, http://cohvka.kau.in)
● പിഎച്ച്.ഡി അനിമൽ ബ്രീഡിങ് ജനറ്റിക്സ് ആൻഡ് ബയോ സ്റ്റാറ്റിസ്റ്റിക്സ് (കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസ്, മണ്ണുത്തി, തൃശൂർ, https://www.kvasu.ac.in/college/more/1)
● പിഎച്ച്.ഡി അനിമൽ ബ്രീഡിങ് ജനറ്റിക്സ് ആൻഡ് ബയോ സ്റ്റാറ്റിസ്റ്റിക്സ് (കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസ്, വയനാട്, https://www.kvasu.ac.in/college/more/3)
● പിഎച്ച്.ഡി അനിമൽ ബ്രീഡിങ് ജനറ്റിക്സ് ആൻഡ് ബയോ സ്റ്റാറ്റിസ്റ്റിക്സ് (കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂനിവേഴ്സിറ്റി, വയനാട്, https://www.kvasu.ac.in/college/more/3)
ഇന്ത്യയിലെ പ്രമുഖ കോഴ്സുകൾ
● എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ചെന്നൈ (ബി.ഇ/ ബി.ടെക് ജനറ്റിക് എൻജിനീയറിങ്, https://www.srmonline.in/)
● ലൗലി പ്രഫഷനൽ യൂനിവേഴ്സിറ്റി (പിഎച്ച്.ഡി ജനറ്റിക് എൻജിനീയറിങ്, https://www.lpu.in/)
● ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു (വിവിധ അഡ്വാൻസ്ഡ് കോഴ്സുകൾ, https://iisc.ac.in/)
● ജവഹർലാൽ നെഹ്റു സർവകലാശാല, ന്യൂഡൽഹി (സ്പെഷലൈസഡ് പ്രോഗ്രാമുകൾ, https://www.jnu.ac.in/main/)
● ബനാറസ് ഹിന്ദു സർവകലാശാല, വാരാണസി (വിവിധ കോഴ്സുകൾ, https://www.bhu.ac.in/)
● അണ്ണാ സർവകലാശാല, ചെന്നൈ (ബി.ടെക് ജനറ്റിക് എൻജിനീയറിങ്, https://www.annauniv.edu/)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

