Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightമികച്ച തൊഴിൽ...

മികച്ച തൊഴിൽ അവസരങ്ങളുമായി ഡിഗ്രി കോഴ്സുകൾ

text_fields
bookmark_border
best degree courses after 12th
cancel

ബോട്ടണി

സാമ്പത്തിക ഉൽപാദനക്ഷമതയുടെ മേഖലയിൽ സസ്യശാസ്ത്രം പ്രധാനമാണ്. കാരണം അത് വിളകളെക്കുറിച്ചുള്ള പഠനത്തിലും വിളവ് വർധിപ്പിക്കാൻ കർഷകരെ സഹായിക്കുന്ന അനുയോജ്യമായ സാങ്കേതികവിദ്യാകളിലും ഉൾപ്പെടുന്നു. പരിസ്ഥിതി സംരക്ഷണത്തിലും സസ്യങ്ങളെക്കുറിച്ചുള്ള പഠനം പ്രധാനമാണ്.


തൊഴിലവസരങ്ങൾ

പ്രകൃതിശാസ്ത്രജ്ഞൻ, ബയോടെക്നോളജിസ്റ്റ്, മോളികുലാർ ബയോളജിസ്റ്റ്, കമ്പ്യൂട്ടേഷനൽ ബയോളജിസ്റ്റ്, നഴ്സറി മാനേജർ, സസ്യ ജനിതക ശാസ്ത്രജ്ഞൻ, ഫീൽഡ് ബോട്ടണിസ്റ്റ്, സയന്റിഫിക് അസിസ്റ്റന്റ്.

ആവശ്യമായ കഴിവുകൾ

പ്രകൃതിയിലുള്ള താൽപര്യം, ഗവേഷണവും വിശകലന കഴിവുകളും, വിമർശനാത്മക വിലയിരുത്തൽ കഴിവുകൾ, പ്രശ്നം പരിഹരിക്കാനുള്ള കഴിവുകൾ, മികച്ച ആശയവിനിമയ കഴിവുകൾ. വിശദാംശങ്ങളിലുള്ള കൃത്യതയും ശ്രദ്ധയും, വ്യവസ്ഥാപിത സമീപനം.

പ്രീമിയർ സ്ഥാപനങ്ങൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബാംഗ്ലൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (IISER), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച് (TIFR) മുംബൈ. ഹിന്ദു കോളജ് ഡൽഹി, മിറാൻഡ ഹൗസ് ഡൽഹി, ഹൻസ്‌രാജ് കോളജ് ഡൽഹി.


സുവോളജി

സാധാരണയായി ബാച്ലർ ഓഫ് സയൻസ് (ബി.എസ്‌സി) ആയി ഓഫർ ചെയ്യുന്ന സുവോളജി കോഴ്‌സുകൾ അവശ്യ തന്മാത്രകൾ, ജീനുകൾ, കോശങ്ങൾ എന്നിവയുൾപ്പെടെ ബയോ സയൻസസിന്റെ പ്രധാന ആശയങ്ങളെക്കുറിച്ചുള്ള പൊതുവായ പഠനത്തോടെയാണ് ആരംഭിക്കുന്നത്. ടാക്സോണമി, ഇക്കോളജി, ബേസിക് ബയോകെമിസ്ട്രി, ബയോഡൈവേഴ്സിറ്റി, മൃഗങ്ങളുടെ സ്വഭാവം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം മൃഗങ്ങളെ എങ്ങനെ പരിപാലിക്കാമെന്നും പഠിക്കും.

തൊഴിലവസരങ്ങൾ

അനിമൽ ബിഹേവിയറിസ്റ്റ്, കൺസർവേഷനിസ്റ്റ്, വൈൽഡ് ലൈഫ് ബയോളജിസ്റ്റ്, സൂ ക്യുറേറ്റർ, വൈൽഡ് ലൈഫ് എജുക്കേറ്റർ, സുവോളജി ഫാക്കൽറ്റി, ഫോറൻസിക് വിദഗ്ധർ, ലാബ് ടെക്നീഷ്യൻ, വെറ്ററിനറികൾ എന്നിങ്ങനെയുള്ള ജോലികൾ കണ്ടെത്താം.

ആവശ്യമായ കഴിവുകൾ

അനലിറ്റിക്കൽ വൈദഗ്ധ്യം, ഡേറ്റ കൈകാര്യം ചെയ്യാനുള്ള കഴിവുകൾ, ഭൂമിശാസ്ത്രപരമായ വിവര സംവിധാനങ്ങളുടെ (ജി.ഐ.എസ്) രേഖാമൂലമുള്ള ആശയവിനിമയ കഴിവുകൾ, (ജി.ഐ.എസ്) അവതരണവും ആശയവിനിമയ വൈദഗ്ധ്യവും ഫീൽഡ് വർക്കുകൾ ഉൾപ്പെടെയുള്ള പ്രോജക്ട് മാനേജ്മെന്റ് കഴിവുകൾ, വിവരസാങ്കേതിക വൈദഗ്ധ്യം, സ്വതന്ത്രമായും ഒരു ടീമിന്റെ ഭാഗമായും പ്രവർത്തിക്കാനുള്ള കഴിവ്, സോൾവിങ് കഴിവുകൾ, സ്വയം മാനേജ്മെന്റ്, ഓർഗനൈസേഷൻ കഴിവുകൾ

പ്രീമിയർ സ്ഥാപനങ്ങൾ.

ഹിന്ദു കോളജ് ഡൽഹി, മിറാൻഡ ഹൗസ് ഡൽഹി, ഫെർഗൂസൻ കോളജ് പുണെ, രാംജാസ് കോളജ് ഡൽഹി


ഇക്കണോമിക്സ്

സാമ്പത്തികശാസ്ത്രം സാമ്പത്തിക സാഹചര്യങ്ങളെയും തീരുമാനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളുടെ മുഴുവൻ സ്പെക്ട്രവും പര്യവേക്ഷണം ചെയ്യുന്നു. ഉൽപാദനം മുതൽ ഉപഭോഗം വരെ, ലോകത്തിലെ വിഭവങ്ങൾ എങ്ങനെയാണ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇടയിൽ ഉപയോഗിക്കുന്നതെന്നും വിതരണം ചെയ്യുന്നതെന്നും സാമ്പത്തികശാസ്ത്രം നോക്കുന്നു. രാഷ്ട്രീയം, സാമൂഹ്യശാസ്ത്രം, നിയമം, മനഃശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം എന്നീ മേഖലകൾ പ്രാദേശികവും ആഗോളവുമായ തലങ്ങളിൽ പഠിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

തൊഴിലവസരങ്ങൾ

സാമ്പത്തിക ശാസ്ത്രജ്ഞൻ, വ്യക്തിഗത സാമ്പത്തിക ഉപദേഷ്ടാവ്, സാമ്പത്തികശാസ്ത്ര അധ്യാപകൻ, സപ്ലൈ ചെയിൻ അനലിസ്റ്റ്, ബിസിനസ് റിപ്പോർട്ടർ, സാമ്പത്തിക ഉപദേഷ്ടാവ്, ഉൽപന്ന മാനേജർ, നഷ്ടപരിഹാര മാനേജർ.

ആവശ്യമായ കഴിവുകൾ

ഗണിതശാസ്ത്ര അഭിരുചി, സംഖ്യാശാസ്ത്രം, സാമൂഹികശാസ്ത്രത്തെക്കുറിച്ചുള്ള അറിവ്, സങ്കീർണമായ സംവിധാനങ്ങൾ മനസ്സിലാക്കുന്നതിൽ മിടുക്കൻ, സ്വതന്ത്ര ചിന്ത, എഴുത്ത് കഴിവുകൾ, ആശയവിനിമയ കഴിവുകൾ.

പ്രീമിയർ സ്ഥാപനങ്ങൾ

ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ജെ.എൻ.യു, ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റൽ റിസർച്, മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഐ.ഐ.ടി മദ്രാസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത, ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്സ്, കുസാറ്റ് -കൊച്ചി.


ബിസിനസ് സ്റ്റഡീസ്

ബിസിനസ് സ്റ്റഡീസ് പഠനം അക്കൗണ്ടൻസി, ഫിനാൻസ്, മാർക്കറ്റിങ്, ഓർഗനൈസേഷനൽ സ്റ്റഡീസ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, ഓപറേഷൻസ് എന്നിവയുടെ ഘടകങ്ങൾ സംയോജിപ്പിക്കുന്നു.

തൊഴിലവസരങ്ങൾ

കേന്ദ്രസർക്കാർ, പ്രതിരോധസേവനങ്ങൾ, ബാങ്കിങ് മേഖല, ചില്ലറവ്യാപാരം, വിൽപന, വിപണന മേഖല എന്നിവിടങ്ങളിൽ പ്രവർത്തിക്കാം. സാമ്പത്തിക വിശകലന വിദഗ്ധൻ, ഓപറേഷൻസ് മാനേജർ എന്നീ നിലകളിലും പ്രവർത്തിക്കാം. സ്വന്തം ബിസിനസ് ആരംഭിക്കുകയും ചെയ്യാം.

ആവശ്യമായ കഴിവുകൾ

സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവ്, ഡേറ്റ അനാലിസിസ് കഴിവുകൾ, സാമ്പത്തിക അക്കൗണ്ടിങ് കഴിവുകൾ, ചർച്ച ചെയ്യാനുള്ള കഴിവുകൾ, ബിസിനസ് മാനേജ്മെന്റ് കഴിവുകൾ, നേതൃപാടവം, ഫലപ്രദമായ ആശയവിനിമയം, ഇമോഷനൽ ഇന്റലിജൻസ്.

പ്രീമിയർ സ്ഥാപനങ്ങൾ

ഐ.ഐ.എം. എസ്, മാനേജ്മെന്റ് സ്റ്റഡീസ് ഫാക്കൽറ്റി, ഡൽഹി, ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് (ISB) ഹൈദരാബാദ്, ഐ.ഐ.എഫ്.ടി ന്യൂഡൽഹി, എം.ഐ.സി.എ അഹ്മദാബാദ് ഗുജറാത്ത്.


ചരിത്രം

നിയമം, പ്രസിദ്ധീകരണം, പത്രപ്രവർത്തനം, മാധ്യമങ്ങൾ, മ്യൂസിയങ്ങൾ, ലൈബ്രേറിയൻഷിപ്, ആർക്കൈവ് വർക്ക്, അധ്യാപനം, പരസ്യം, വികസനമേഖലയിലെ ജോലി എന്നിങ്ങനെയുള്ള വിവിധ തൊഴിൽമേഖലകൾക്ക് ബാധകമായ കൈമാറ്റം ചെയ്യാവുന്ന ഒരുകൂട്ടം കഴിവുകൾ ചരിത്ര ബിരുദം നിങ്ങൾക്ക് നൽകുന്നു.

തൊഴിലവസരങ്ങൾ

ജോലി ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതോ ഫീൽഡുമായി ബന്ധപ്പെട്ടതോ ആകാം. മ്യൂസിയോളജി, മ്യൂസിയം ക്യുറേറ്റർമാർ, ആർക്കൈവിസ്റ്റുകൾ, ചരിത്രകാരന്മാർ, ചരിത്രവിദഗ്ധർ, അധ്യാപകർ, സിവിൽ സർവിസ്.

ആവശ്യമായ കഴിവുകൾ:

പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ക്രിയാത്മകമായി ചിന്തിക്കുന്നതിനുമുള്ള ശേഷി ഉൾപ്പെടെയുള്ള വിമർശനാത്മക യുക്തിയും വിശകലന വൈദഗ്ധ്യവും. വിശദമായ ഗവേഷണം നടത്താനുള്ള കഴിവ്. വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ രീതിയിൽ ഒരു വാദം നിർമിക്കാനും കണ്ടെത്തലുകൾ നടത്താനും ആശയവിനിമയം നടത്താനുമുള്ള കഴിവ്.

നേരിട്ടുള്ള മേൽനോട്ടമില്ലാതെ പ്രവർത്തിക്കാനും നിങ്ങളുടെ സമയവും മുൻഗണനകളും ഫലപ്രദമായി നിയന്ത്രിക്കാനുമുള്ള കഴിവ്.

പ്രീമിയർ സ്ഥാപനങ്ങൾ

ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റി ന്യൂഡൽഹി, ജാദവ്പുർ യൂനിവേഴ്സിറ്റി കൊൽക്കത്ത, ലേഡി ശ്രീറാം കോളജ് (LSR) ന്യൂഡൽഹി, മിറാൻഡ ഹൗസ് ന്യൂഡൽഹി, രാംജാസ് കോളജ് ന്യൂഡൽഹി, സെന്റ് സേവ്യേഴ്സ് കോളജ് മുംബൈ, ഫെർഗൂസൻ കോളജ് പുണെ.


പൊളിറ്റിക്കൽ സയൻസ്

ആഭ്യന്തര, അന്തർദേശീയ, താരതമ്യ വീക്ഷണങ്ങളിൽനിന്നുള്ള രാഷ്ട്രീയത്തെയും അധികാരത്തെയും കുറിച്ചുള്ള പഠനമാണ് പൊളിറ്റിക്കൽ സയൻസ്. രാഷ്ട്രീയ ആശയങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, സ്ഥാപനങ്ങൾ, നയങ്ങൾ, പ്രക്രിയകൾ, പെരുമാറ്റം എന്നിവയും ഗ്രൂപ്പുകൾ, ക്ലാസുകൾ, ഗവൺമെന്റ്, നയതന്ത്രം, നിയമം, തന്ത്രം, യുദ്ധം എന്നിവയും മനസ്സിലാക്കുന്നു. പ്രാദേശിക, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ ഗവൺമെന്റിന്റെയും രാഷ്ട്രീയത്തിന്റെയും സിദ്ധാന്തത്തിലും പ്രയോഗത്തിലും പൊളിറ്റിക്കൽ സയൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

തൊഴിലവസരങ്ങൾ

സോഷ്യൽ മീഡിയ മാനേജർ, പത്രപ്രവർത്തനം, മാർക്കറ്റിങ് റിസർച് അനലിസ്റ്റ്, അധ്യാപകർ, ഇന്റലിജൻസ് അനലിസ്റ്റ്, രാഷ്ട്രീയ പ്രചാരണ സ്റ്റാഫ്, പബ്ലിക് റിലേഷൻസ് പ്രതിനിധി/ സ്പെഷലിസ്റ്റ്, രാഷ്ട്രീയ ശാസ്ത്രജ്ഞൻ.

ആവശ്യമായ കഴിവുകൾ

ഗവേഷണവും ക്വാണ്ടിറ്റേറ്റിവ് കഴിവുകളും. ഗവേഷണ ഡിസൈനുകളും മോഡലുകളും വികസിപ്പിക്കാനുള്ള കഴിവ്, വിശകലന കഴിവ്, ആശയവിനിമയ കഴിവുകൾ, ആസൂത്രണവും വികസന നൈപുണ്യവും, ഗവേഷണം തുടങ്ങിയ കഴിവുകളും.

പ്രീമിയർ സ്ഥാപനങ്ങൾ

ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ. ഹിന്ദു കോളജ്, രാംജാസ് കോളജ്, സെന്റ് സേവ്യേഴ്സ് കോളജ് (മുംബൈ), ലേഡി ശ്രീറാം കോളജ്, മിറാൻഡ ഹൗസ് ഡൽഹി, പഞ്ചാബ് യൂനിവേഴ്സിറ്റി (ചണ്ഡിഗഢ്).


ഭാഷാപഠനം

ഭാഷാപഠനം ഒരുതരം ഇന്റർ ഡിസിപ്ലിനറി അക്കാദമിക് ബിരുദമാണ്. അതിലൂടെ വിദ്യാർഥികൾ ഒന്നിലധികം വിദേശഭാഷകൾ പഠിക്കുകയും ഭാഷകളും ആശയവിനിമയവും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പര്യവേക്ഷണം നടത്തുകയും ചെയ്യുന്നു.

ഭാഷാപഠന മേഖലയിലെ തൊഴിലവസരങ്ങൾ

ഓൺലൈൻ ട്യൂട്ടർ, വ്യാഖ്യാതാവ്, വിവർത്തകൻ, ബ്ലോഗർ, യൂട്യൂബർ/പോഡ്കാസ്റ്റർ, യാത്രാസഹായി, ലെയ്സൺ ഓഫിസർ (ഫീൽഡ്), ഗവേഷകൻ, ഉൽപന്ന പ്രാദേശികവത്കരണ മാനേജർ, ഇന്റർനാഷനൽ സെയിൽസ് മാർക്കറ്റിങ്, കോളജ് ലെക്ചറർ അല്ലെങ്കിൽ ഫാക്കൽറ്റി, ഹോട്ടൽ മാനേജർ, ഫ്ലൈറ്റ് അറ്റൻഡന്റ്, എംബസികളിൽ ഒബ്സ്, ഇന്റർനാഷനൽ കറസ്‌പോണ്ടൻസ് പത്രപ്രവർത്തനം, ഡിപ്ലോമാറ്റിക് സർവിസ് പ്രഫഷനൽ, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, ഇന്റലിജൻസ് ബ്യൂറോ, ഭാഷാവിദഗ്ധർ.

പ്രീമിയർ സ്ഥാപനങ്ങൾ

ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, ജവഹർലാൽ നെഹ്‌റു യൂനിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ, ഡൽഹി യൂനിവേഴ്സിറ്റി, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാം​േഗ്വജ് യൂനിവേഴ്സിറ്റി ഹൈദരാബാദ്, ബോംബെ യൂനിവേഴ്സിറ്റി, പുണെ യൂനിവേഴ്സിറ്റി. ●

(ചിത്രങ്ങൾക്ക് കടപ്പാട്)

Show Full Article
TAGS:MathematicsPhysicshistoryChemistryeconomicsBotanyZoology
News Summary - best degree courses after 12th
Next Story