Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightBe Positivechevron_right'അദ്ദേഹമായിരുന്നു...

'അദ്ദേഹമായിരുന്നു പൊ​ലീ​സ് അ​ക്കാ​ദ​മി​യിൽ എന്നെത്തേടിയെത്തിയിരുന്ന ഒരേയൊരു സന്ദർശകൻ'

text_fields
bookmark_border
അദ്ദേഹമായിരുന്നു പൊ​ലീ​സ് അ​ക്കാ​ദ​മി​യിൽ എന്നെത്തേടിയെത്തിയിരുന്ന ഒരേയൊരു സന്ദർശകൻ
cancel
ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയൊരു പെൺകുട്ടി. ഞാനുണ്ട് കൂടെയെന്ന് കൈപിടിച്ച് കൂടെ വന്നൊരാൾ... പ്രതിസന്ധികളുടെ കനൽപഥങ്ങൾ താണ്ടി എസ്. െഎയായി മാറിയ ആനി ശിവയുടെയും ഷാജി എന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റുടെയും ആത്മബന്ധത്തിെൻറ കഥ...

പ​ത്തു​വ​ർ​ഷം മു​മ്പൊ​രു സാ​ധാ​ര​ണ ദി​നം. അ​ന്നാ​ണ് അ​ത്യ​സാ​ധാ​ര​ണ​മാ​യ ആ ​കൂ​ടി​ക്കാ​ഴ്ച അ​ര​ങ്ങേ​റി​യ​ത്. ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നും അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ൽ ജീ​വി​ക്കു​ന്ന ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി​യും ക​ണ്ടുമു​ട്ടി​യ ദി​നം. അ​ന്ന് അ​വ​രെ ഈ ​ലോ​ക​ത്തി​ന​റി​യി​ല്ലാ​യി​രു​ന്നു, എ​ന്നാ​ൽ ഋ​തു​ക്ക​ൾ​ക്കും കാ​ല​ങ്ങ​ൾ​ക്കു​മി​പ്പു​റം ആ ​പെ​ൺ​കു​ട്ടി​യു​ടെ ജീ​വി​തം മാ​റി​മ​റി​ഞ്ഞു. ഇ​ന്ന് അ​വ​ളെ​യും അ​വ​ൾ​ക്കൊ​രു പു​ന​ർ​ജ​ന്മം ന​ൽ​കി​യ ആ ​മ​നു​ഷ്യ​നെ​യും മ​ല​യാ​ളി​ക​ൾ അ​റി​യും.

ഇ​ത് ആ​നി ശി​വ എ​ന്ന വ​നി​ത സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ​യും ഷാ​ജി എ​സ്.​വി​യെ​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റു​ടെ​യും ക​ഥ, അ​ല്ല ജീ​വി​ത​മാ​ണ്. തി​ള​ച്ചു​രു​കി​യ ഇ​ന്ന​ലെ​ക​ളി​ൽ​നി​ന്ന് പാ​ക​പ്പെ​ട്ട് ഉ​രു​ക്കിെ​ൻ​റ ക​രു​ത്തു​മാ​യി ആ​നി ശി​വ ന​മു​ക്കു മു​ന്നി​ൽ വി​ട​ർ​ന്നു ചി​രി​ക്കു​മ്പോ​ൾ, ഈ ​ലോ​ക​ത്തേ​റ്റ​വും സ​ന്തോ​ഷി​ക്കു​ന്ന​ത് ഷാ​ജി​യേ​ട്ട​ൻ എ​ന്ന ആ​നി​യു​ടെ ച​ങ്ക് ബ്രോ​യാ​ണ്.

2007ൽ ​ഡി​ഗ്രി​ക്കു പ​ഠി​ക്കു​മ്പോ​ൾ വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് മാ​നി​ക്കാ​തെ സ്നേ​ഹി​ച്ച പു​രു​ഷ​നൊ​പ്പം ഇ​റ​ങ്ങി​പ്പോ​യ​പ്പോ​ൾ നെ​യ്യാ​റ്റി​ൻ​ക​ര​ക്ക​ടു​ത്ത് കാ​ഞ്ഞി​രം​കു​ളം സ്വ​ദേ​ശി​യാ​യ ആ​നി ഒ​രി​ക്ക​ലും വി​ചാ​രി​ച്ചി​ല്ല, ത​െ​ൻ​റ ജീ​വി​തം ഇ​തോ​ടെ മാ​റി​മ​റി​യു​മെ​ന്ന്. 2009ൽ ​മോ​ൻ ജ​നി​ച്ച് എ​ട്ടു മാ​സ​മാ​വുംമു​മ്പേ ആ ​ബ​ന്ധ​ത്തി​ൽ വി‍ള്ള​ൽ വീ​ണു, അ​വി​ടെനി​ന്നി​റ​ങ്ങേ​ണ്ടി വ​ന്നു. ൈക​ക്കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് സ്വ​ന്തം വീ​ട്ടി​ലേ​ക്കു​പോ​യ അ​വ​ളെ കാ​ത്തി​രു​ന്ന​ത് അ​ച്ഛ​െ​ൻ​റ ഉ​ഗ്ര​ശാ​സ​ന​യാണ്.


വീ​ട്ടു​കാ​രെ ഉ​പേ​ക്ഷി​ച്ചുപോ​യ നി​ന്നെ ത​ങ്ങ​ൾ​ക്കി​നി വേ​ണ്ടെ​ന്നു പ​റ​ഞ്ഞ അ​ച്ഛ​ൻ അ​വ​ളെ ജീ​വി​ച്ചു​കാ​ണി​ക്കാ​നാ​യി വെ​ല്ലു​വി​ളി​ച്ചു. മ​ക​ൾ ഐ.​പി.​എ​സു​കാ​രി​യാ​യി മു​ന്നി​ൽ​നി​ൽ​ക്ക​ുന്നതായിരുന്നു അയാളുടെ സ്വ​പ്നം. ഹൃ​ദ​യ​ത്തി​നേ​റ്റ മു​റി​വു​ക​ളി​ൽ പു​ര​ട്ടി​യ ഉ​പ്പു​മാ​യി അ​വ​ൾ നി​റ​ഞ്ഞ മി​ഴി​ക​ളോ​ടെ അ​വി​ടെ നി​ന്നി​റ​ങ്ങി. പി​ന്നീ​ടു​ള്ള ആ​നി ശി​വ​യു​ടെ ജീ​വി​തം ഒ​രു പോ​രാ​ട്ട​മാ​യി​രു​ന്നു.

പി​ഞ്ചുകു​ഞ്ഞി​നെ​യെ​ടു​ത്ത് അ​വ​ൾ ചെ​യ്യാ​ത്ത ജോ​ലി​ക​ളി​ല്ല, മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. ആ​രോ​രു​മി​ല്ലാ​ത്ത​വ​രാ​യ​തു​കൊ​ണ്ടു​ത​ന്നെ ചൂ​ഷ​ണ​ങ്ങ​ളും അ​വ​ഗ​ണ​ന​ക​ളും ഏ​റെ അ​നു​ഭ​വി​ച്ചു. ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ൻ​റ്, ഡോ​ർ ടു ​ഡോ​ർ ഡെ​ലി​വ​റി ഏ​ജ​ൻ​റ്, ക​റി​പൗ​ഡ​ർ, സോ​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ വി​ൽ​പ​ന എ​ന്നി​ങ്ങ​നെ ര​ണ്ടു വ​യ​റു​ക​ൾ വി​ശ​ക്കാ​തി​രി​ക്കാ​ൻ പ​ല വേ​ഷ​വും കെ​ട്ടി. ഇ​തി​നി​ട​യി​ലെ​േ​പ്പാ​ഴൊ​ക്കെ​യോ, ജീ​വി​ത​ത്തോ​ടു​ള്ള സ​ക​ല പ്ര​തീ​ക്ഷ​യും ന​ഷ്​​ട​പ്പെ​ട്ട് ജീ​വ​നൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മു​ണ്ടാ​യി. എ​ന്നാ​ൽ, അ​തെ​ല്ലാം പ​രാ​ജ​യ​ങ്ങ​ളാ​യി മാ​റി. റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽപോ​ലും കു​ഞ്ഞി​നെ​യെ​ടു​ത്ത് അ​ന്തി​യു​റ​ങ്ങി​.

കു​ടും​ബ​മി​ല്ല, മു​തി​ർ​ന്ന​വ​ർ ആ​രും ഒ​പ്പ​മി​ല്ല, ഒ​രു കൊ​ച്ചു പെ​ണ്ണി​നും കു​ട്ടി​ക്കും വീ​ടു കൊ​ടു​ക്കു​മ്പോ​ൾ എ​ന്തു വി​ശ്വ​സി​ച്ചു ന​ൽ​കും എ​ന്നി​ങ്ങ​നെ യാ​ഥാ​സ്ഥി​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഒ​രു വാ​ട​ക വീ​ടു​പോ​ലും ന​ൽ​കാ​ൻ പ​ല​രും ത​യാ​റാ​യി​ല്ല. വ​ല്ല വി​ധേ​ന​യും വീ​ടൊ​പ്പി​ച്ച് താ​മ​സം തു​ട​ങ്ങി, ഏ​റെ കാ​ല​മാ​വു​മ്പോ​ഴേ​ക്കും അ​തേ കാ​ര​ണ​ങ്ങ​ളാ​ൽ​ത​ന്നെ നി​ർ​ദ​യം ഇ​റ​ക്കി​വി​ടും. ആ​രോ​രു​മി​ല്ലാ​ത്ത പെ​ണ്ണി​നെ ഉ​പ​ദ്ര​വി​ക്കാ​ൻ ക​ര​ങ്ങ​ൾ വേ​റെ​യും നീ​ണ്ട​പ്പോ​ൾ അ​വ​ൾ ത​െ​ൻ​റ നീ​ണ്ട മു​ടി മു​റി​ച്ച് ആ​ൺ​രൂ​പ​ത്തി​ലേ​ക്ക്​ ത​ന്നെ പ​റി​ച്ചു​ന​ട്ടു.

ദൈ​വ​നി​ശ്ച​യംപോ​ലൊ​രു കൂ​ടി​ച്ചേ​ര​ൽ

ദൈ​വനി​ശ്ച​യ​മാ​യി​രു​ന്നു ആ ​ക​ണ്ടു​മു​ട്ട​ൽ എ​ന്നാ​ണ് ആ ​ദി​ന​ത്തെക്കു​റി​ച്ച് ആ​നി​ക്കും ഷാ​ജി​ക്കും പ​റ​യാ​നു​ള്ള​ത്. ഒ​രു റേ​ഷ​ൻ കാ​ർ​ഡിെ​ൻ​റ ആ​വ​ശ്യ​ത്തി​നാ​യി ഷാ​ജി​യു​ടെ ഭാ​ര്യ ബി​ന്ദു​വിെ​ൻ​റ സു​ഹൃ​ത്തു വ​ഴി​യാ​ണ് ആ​നി അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തു​ന്ന​ത്. പ​ല​ത​വ​ണ പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ല ഓ​ഫി​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ചെ​റി​യ പെ​ൺ​കു​ട്ടി​യാ​യ​തു​കൊ​ണ്ടും കൂ​ടെ​യാ​ളി​ല്ലാ​ത്ത​തു​കൊ​ണ്ടും അ​വ​ൾ നി​ര​ന്ത​രം അ​വ​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത​റി​ഞ്ഞ ഷാ​ജി റേ​ഷ​ൻ​കാ​ർ​ഡ് ശ​രി​യാ​ക്കി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ദി​വ​സ​ങ്ങ​ൾ​ക്കി​പ്പു​റം ക​ണ്ട​പ്പോ​ഴാ​ണ് അ​വ​ളു​ടെ ഉ​ള്ളി​ൽ തി​ള​ച്ചു​മ​റി​യു​ന്ന അഗ്​നി​പ​ർ​വ​ത​ത്തി

െ​ൻ​റ ചെ​റു​ത​രി ഷാ​ജി ക​ണ്ട​ത്. ഒ​രാ​ളോ​ടുപോ​ലും സം​സാ​രി​ക്കാ​നി​ല്ലാ​തെ ദു​രി​ത​ത്തിെ​ൻ​റ നാ​ളു​ക​ളും ആ​ഴ്ച​ക​ളും ത​ള്ളി​നീ​ക്കി​യ ആ​നി, ഷാ​ജി​ക്കു മു​ന്നി​ൽ ഒ​രു മ​ല​വെ​ള്ള​പ്പാ​ച്ചി​ൽപോ​ലെ മ​ന​സ്സ്​ തു​റ​ന്നു. ജീ​വി​ത​ത്തി​ല​ന്നോ​ളം കേ​ട്ടി​ട്ടി​ല്ലാ​ത്ത ദു​രി​ത​ങ്ങ​ളി​ലൂ​ടെ​യാ​ണ് 20 വ​യ​സ്സുപോ​ലും തി​ക​യാ​ത്ത അ​വ​ളും മ​ക​നും ക​ട​ന്നു​പോ​വു​ന്ന​തെ​ന്ന​റി​ഞ്ഞ ഷാ​ജി പി​തൃ​വാ​ത്സ​ല്യ​ത്തോ​ടെ അ​ന്ന​വ​ൾ​ക്കൊ​രു വാ​ക്കു​കൊ​ടു​ത്തു; പേ​ടി​ക്കേ​ണ്ട, ഞാ​നു​ണ്ട് കൂ​ടെ, എ​ല്ലാം ശ​രി​യാ​വും.


അ​ന്നു​മു​ത​ൽ അ​വ​ർ പ​ര​സ്പ​രം കു​ടും​ബാം​ഗ​ങ്ങ​ളാ​വു​ക​യാ​യി​രു​ന്നു. ആ​നി ത​ള​രു​മ്പോ​ഴൊ​ക്കെ താ​ങ്ങും ത​ണ​ലു​മാ​യി ഷാ​ജി കൂ​ടെ നി​ന്നു. വീ​ടു​ൾ​െ​പ്പ​ടെ പ​ല കാ​ര്യ​ങ്ങ​ളും ശ​രി​യാ​ക്കി​ക്കൊ​ടു​ത്തു, വീ​ട്ടി​ൽനി​ന്നി​റ​ങ്ങി​യ​പ്പോ​ൾ ഒ​രു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് പോ​ലും കൈ​യി​ലി​ല്ലാ​തി​രു​ന്ന ആ​നി​ക്ക് പാ​സ്പോ​ർ​ട്ട് ഉ​ൾ​െ​പ്പ​ടെ എ​ല്ലാ രേ​ഖ​ക​ളും സം​ഘ​ടി​പ്പി​ച്ചുന​ൽ​കി. 2014ൽ ​പി.​എ​സ്.​സി ആ​ദ്യ​മാ​യി വ​നി​ത എ​സ്.​ഐ പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത​റി​ഞ്ഞ് അ​ദ്ദേ​ഹം അ​വ​ളോ​ട് പ​രീ​ക്ഷ​യെ​ഴു​താ​ൻ പ​റ​ഞ്ഞു. ആ​ദ്യ​മൊ​ക്കെ ഒ​ഴി​ഞ്ഞുമാ​റി​യ ആ​നി​യോ​ട് അ​ന്ന​യാ​ൾ പ​റ​ഞ്ഞൊ​രു വാ​ച​ക​മു​ണ്ട്; ''മോ​ളി​പ്പോ​ൾ ഈ ​പ​രീ​ക്ഷ​യെ​ഴു​തി കി​ട്ടി​യാ​ൽ കു​റ​ഞ്ഞ പ്രാ​യ​ത്തി​ൽത​ന്നെ എ​സ്.​ഐ ആ​വാം, പ്രാ​യ​വും പ​രി​ച​യ‍വും കൂ​ടു​ന്തോ​റും പ്ര​മോ​ഷ​ൻ കി​ട്ടും, വി​ര​മി​ക്കുംമു​മ്പ് ക​ൺ​ഫേ​ഡ് ഐ.​പി.​എ​സു​മാ​വാം... അ​തു​കൊ​ണ്ട് നി​ന​ക്ക് നി​െ​ൻ​റ അ​ച്ഛ​െ​ൻ​റ മു​ന്നി​ൽ പോ​യി നി​ൽ​ക്കാ​മ​ല്ലോ.''

ആ ​വാ​ക്കു​ക​ളാ​ണ് ആ​നി​യു​ടെ ജീ​വി​ത​ത്തി​ൽ പു​തി​യൊ​രു വ​ഴി​വെ​ളി​ച്ചം തെ​ളി​ച്ച​ത്. ഷാ​ജി​ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തെ ല​ക്ഷ്യ പി.​എ​സ്.​സി കോ​ച്ചി​ങ് സെ​ൻ​റ​റി​ൽ കൊ​ണ്ടു​പോ​യി ചേ​ർ​ത്തു. നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി ജീ​വ​ന​ക്കാ​രി​യാ​യ ഭാ​ര്യ ബി​ന്ദു​വിെ​ൻ​റ പ​ഴ​യ പി.​എ​സ്.​സി പ​ഠ​ന ഗൈ​ഡു​ക​ളു​ൾ​െ​പ്പ​ടെ ന​ൽ​കി, ഒ​പ്പം ത​െ​ൻ​റ പ​ഴ​യൊ​രു ക​വാ​സാ​ക്കി ബൈ​ക്കും.

ക്ലാ​സി​ൽ പോ​വു​മ്പോ​ൾ മ​ക​നെ സ്കൂ​ളി​ൽ കൊ​ണ്ടു​വി​ടും, വൈ​കീ​ട്ട് ര​ണ്ടു പേ​രും തി​രി​ച്ചുവ​രും, പി​ന്നെ ആ​നി​ക്ക് ക​ഠി​നാ​ധ്വാ​ന​ത്തിെ​ൻ​റ​യും ഉ​റ​ക്ക​മി​ല്ലാ​യ്മ​യു​ടെ​യും മ​ണി​ക്കൂ​റു​ക​ളായിരുന്നു. ല​ക്ഷ്യം ഒ​ന്നു മാ​ത്ര​മാ​യി​രു​ന്നു, എ​ങ്ങ​നെ​െ​യ​ങ്കി​ലും ലി​സ്​​റ്റി​ൽ ഇ​ടം​പി​ടി​ക്കു​ക​. അ​തി​നാ​യി മു​ന്നി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​മോ വെ​റും ഒ​ന്ന​ര​മാ​സ​വും. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു നി​മി​ഷംപോ​ലും വെ​റു​തെ​യി​രു​ന്നി​ല്ലെ​ന്നും ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കുപി​ടി​ച്ച നാ​ളു​ക​ളാ​യി​രു​ന്നു അ​തെ​ന്നും അ​വ​ർ ഓ​ർ​ക്കു​ന്നു.

അ​മ്മ പ​ഠി​ക്കു​മ്പോ​ൾ ഒ​രു വാ​ക്കു​കൊ​ണ്ടുപോ​ലും ശ​ല്യ​പ്പെ​ടു​ത്താ​തെ സൂ​ര്യ​ശി​വ എ​ന്ന ആ​നി​യു​ടെ ചൂ​യി​ക്കു​ട്ട​ൻ ക​ട്ട സ​പ്പോ​ർ​ട്ട് ന​ൽ​കി. കു​ഞ്ഞു​പ്രാ​യ​ത്തി​ൽ 'ദൈ​വ​തി​രു​മ​ക​ൾ' എ​ന്ന ത​മി​ഴ് ചി​ത്രം ക​ണ്ടാ​ണ് സൂ​ര്യ​ശി​വ അ​മ്മ​യെ അ​പ്പ എ​ന്നു വി​ളി​ക്കാ​ൻ തു​ട​ങ്ങി​യ​ത്, പി​ന്നെ​യ​തൊ​രു ശീ​ല​മാ​യി. ഇ​ന്നും ആ​നി ചൂ​യി​ക്കു​ട്ട​െ​ൻ​റ അ​പ്പ​യാ​ണ്. ഇ​രു​വ​രെ​യും കാ​ണു​മ്പോ​ൾ ചേ​ട്ട​നും അ​നി​യ​നു​മാ​ണെ​ന്നാ​യി​രു​ന്നു പ​ല​രു​ടെ​യും ധാ​ര​ണ.

എ​സ്.​ഐ ടെ​സ്​​റ്റി​നു പി​ന്നാെ​ല വ​നി​ത കോ​ൺ​സ്​​റ്റ​ബി​ൾ പ​രീ​ക്ഷ​യും ആ​നി എ​ഴു​തി, ഇ​തിെ​ൻ​റ ഫ​ലം ആ​ദ്യം വ​ന്ന​പ്പോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്. അ​ങ്ങ​നെ​യാ​ണ് 2016ൽ ​യൂ​നി​ഫോം അ​ണി​യു​ന്ന​ത്. 2019ൽ ​അ​വ​ൾ ഏ​റെ കൊ​തി​ച്ച ആ ​വാ​ർ​ത്ത തേ​ടി​യെ​ത്തി, ആ​നി ശി​വ എ​സ്.​ഐ റാ​ങ്ക് ലി​സ്​​റ്റി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്നു!

2019ൽ ​ആ നി​യ​മ​ന ഉ​ത്ത​ര​വ് കൈ​യി​ൽ കി​ട്ടി​യ​പ്പോ​ൾപോ​ലും ഷാ​ജിേ​യ​ട്ട​ൻ തു​റ​ന്നാ​ൽ മ​തി​യെ​ന്നു പ​റ​ഞ്ഞ് കാ​ത്തു​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ആ​നി. ആ ​ഉ​ത്ത​ര​വ് കൈ​യി​ൽ​പി​ടി​ച്ച് അ​ര​മ​ണി​ക്കൂ​റോ​ളം ഇ​രു​വ​രും പൊ​ട്ടി​ക്ക​ര​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നി​ടെ പ​ല​ത​വ​ണ സ്വ​ന്തം അ​ച്ഛ​നോ​ട് ക​ഴി​ഞ്ഞ​തിെ​ന​ല്ലാം ക്ഷ​മ ചോ​ദി​ച്ചെങ്കി​ലും ഫ​ല​മൊ​ന്നു​മു​ണ്ടാ​യി​ല്ല, ഒ​ടു​വി​ൽ എ​സ്.​ഐ ട്രെ​യി​നി​ങ്ങി​നാ​യി തൃ​ശൂ​ർ പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ലേ​ക്ക് പോ​വുംമു​മ്പ് കു​ഞ്ഞി​നെ വീ​ട്ടി​ൽ നി​ർ​ത്താ​ൻ ചെ​ന്ന​പ്പോ​ൾ വീ​ണ്ടും അ​പ​മാ​നി​ച്ച് ഇ​റ​ക്കി​വി​ട്ടു; അ​ന്ന് അ​വ​ളു​ടെ അ​മ്മ​യും കൂ​ടെ​യി​റ​ങ്ങി​യി​രു​ന്നു. ഇ​ന്നും അ​മ്മ ആ​നി​ക്കൊ​പ്പ​മു​ണ്ട്.

ഒരേയൊരു സന്ദർശകൻ

പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ ട്രെ​യി​നി​ങ് സ​മ​യ​ത്ത് ഓ​രോ ആ​ഴ്ച​യും സു​ഹൃ​ത്തു​ക്ക​ളെ തേ​ടി ബ​ന്ധു​മി​ത്രാ​ദി​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​മ്പോ​ൾ ആ​രും കാ​ണാ​തെ ഒ​രു മൂ​ല​യി​ൽ പോ​യി​ ഫോ​ണി​ൽ നോ​ക്കി​ക്കൊ​ണ്ടി​രി​ക്കാ​റാ​ണ് പ​തി​വ്. അ​വ​ൾ​ക്ക് ആ​കെ ഒ​രു സ​ന്ദ​ർ​ശ​ക​ൻ മാ​ത്ര​മേ ഉ​ണ്ടാ​വാ​റു​ള്ളൂ, അ​ത് ഷാ​ജി​യാ​ണ്. എ​ല്ലാ ആ​ഴ്ച​യും തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് സ്വ​ന്തം മ​ക​ളെ കാ​ണാ​നെ​ന്നപോ​ലെ അ​ദ്ദേ​ഹം തൃ​ശൂ​രെ​ത്തി​. ഒ​ടു​വി​ൽ 2019 ജൂ​ലൈ​യി​ൽ ന​ട​ന്ന പാ​സി​ങ്ഔ​ട്ട് പ​രേ​ഡിനുശേഷം ചു​മ​ലി​ൽ തൂ​ക്കാ​നു​ള്ള ന​ക്ഷ​ത്ര​ങ്ങ​ളു​മാ​യി ര​ണ്ടു ദി​വ​സം അ​വ​ൾ ഷാ​ജി​യെ കാ​ത്തി​രു​ന്നു. അ​ദ്ദേ​ഹ​മ​ല്ലാ​തെ മ​റ്റാ​രാ​ണ് എ​നി​ക്ക് സ്​​റ്റാ​ർ വെ​ച്ചു ന​ൽ​കാ​ൻ അ​ർ​ഹ​ൻ എ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ ചോ​ദ്യം.


പ​രി​ശീ​ല​ന​ശേ​ഷം എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്​​റ്റേ​ഷ​നി​ലാ​ണ് പ്രൊ​ബേ​ഷ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​തി​നു​ശേ​ഷം വ​ർ​ക്ക​ല സ്​​റ്റേ​ഷ​നി​ൽ എ​സ്.​ഐയാ​യി ആ​ദ്യ​നി​യ​മ​നം. 2021 ജൂ​ൺ അ​വ​സാ​ന വാ​രം അ​വി​ടെ ചു​മ​ത​ല​യേ​റ്റ് സി.​ഐ​ക്കൊ​പ്പം പ​ട്രോ​ളി​ങ്ങി​നി​റ​ങ്ങി​യ അ​വ​ർ വ​ർ​ക്ക​ല ബീ​ച്ചി​ന​ടു​ത്തു​മെ​ത്തി. ''ഇ​താ​ണ് വ​ർ​ക്ക​ല ബീ​ച്ച്, ന​ല്ല ശാ​ന്ത​സു​ന്ദ​ര​മാ​യ സ്ഥ​ല​മാ​ണ്'' -സി.​ഐ പ​രി​ച​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​വ​ൾ ന​ൽ​കി​യ മ​റു​പ​ടി കേ​ട്ട് അ​ദ്ദേ​ഹം അ​മ്പ​ര​ന്നു​പോ​യി. ''എ​നി​ക്ക​റി​യാം സ​ർ, പ​ത്തു കൊ​ല്ലം മു​മ്പ് ഇ​വി​ടെ ഞാ​ൻ നാ​ര​ങ്ങ​വെ​ള്ള​വും ഐ​സ്ക്രീ​മു​മൊ​ക്കെ വി​റ്റി​ട്ടു​ണ്ട്'' എ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ വാ​ക്കു​ക​ൾ.

അ​ന്നു രാ​ത്രി ആ​നി ശി​വ ത​െ​ൻ​റ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു: ''10 വ​ർ​ഷ​ങ്ങ​ൾ​ക്കുമു​മ്പ് വ​ർ​ക്ക​ല ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന് ഐ​സ്ക്രീ​മും നാ​ര​ങ്ങ​വെ​ള്ള​വും വി​റ്റ് ജീ​വി​ച്ച അ​തേ സ്ഥ​ല​ത്ത് ഞാ​ൻ ഇ​ന്ന് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പൊ​ലീ​സ്. ഇ​തി​ലും വ​ലു​താ​യി എ​നി​ക്ക് എ​ങ്ങ​നെ​യാ​ണ് എ​ന്റെ ഇ​ന്ന​ലെ​ക​ളോ​ട് റി​വ​ഞ്ച് ചെ​യ്യാ​നാ​വു​ക.'' ആ ​പോ​സ്​​റ്റി​നു പി​ന്നാ​ലെ​യാ​ണ് ആ​നി ശി​വ​യു​ടെ ജീ​വി​തം ലോ​ക​മ​റി​ഞ്ഞ​ത്. വ​ർ​ക്ക​ല​യി​ൽ ചാ​ർ​ജെ​ടു​ത്ത് ദി​വ​സ​ങ്ങ​ൾ​ക്ക​കം അ​വ​ർ​ക്ക് തി​രി​കെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്​​റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം കി​ട്ടി.

ഗുരുവും വഴികാട്ടിയും

ആ​നി ശി​വ​ക്ക് ഷാ​ജി​യെ​ന്നാ​ൽ അ​ച്ഛ​നാ​ണ്, ചേ​ട്ട​നാ​ണ്, ഗു​രു​വും വ​ഴി​കാ​ട്ടി​യു​മാ​ണ്. ഷാ​ജി​ക്ക് തി​രി​ച്ചും അ​ങ്ങ​നെത​ന്നെ; ത​െ​ൻ​റ ര​ണ്ടു പെ​ൺ​മ​ക്ക​ൾ​ക്കു ന​ൽ​കി​യ അ​തേ സ്നേ​ഹ​വും ക​രു​ത​ലും അ​ദ്ദേ​ഹം ആ​നി​ക്കുനേ​രെ​യും നീ​ട്ടി. അ​തൊ​രു ദൈ​വ​നി​ശ്ച​യ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഷാ​ജി​ക്ക് പ​റ​യാ​നു​ള്ള​ത്. ഷാ​ജി​ച്ചേ​ട്ട​നെ ക​ണ്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ത​െ​ൻ​റ ജീ​വി​തം ഇ​ങ്ങ​നെ​യാ​വി​ല്ലാ​യി​രു​ന്നു​വെ​ന്ന് ആ​നി​യും പ​റ​യും. ആ​നി​യുടെ പ്ര​ശ്ന​ങ്ങ​ൾ കേ​ട്ട​റി​ഞ്ഞ​പ്പോ​ൾ വ​ഴി​യി​ലു​പേ​ക്ഷി​ച്ചുപോ​വാ​നാ​യി​ല്ലെ​ന്ന് ഷാ​ജി​യു​ടെ വാ​ക്കു​ക​ൾ.

മ​ണ്ണി​ന​ടി​യി​ൽ കി​ട​ന്ന ഒ​രു സ്വ​ർ​ണ​വാ​ളാ​യി​രു​ന്നു ആ​നി ശി​വ, താ​ന​ത് എ​ടു​ത്ത് പൊ​ടി ത​ട്ടി തേ​ച്ചു​മി​നു​ക്കി, അ​ത്ര​യേ ചെ​യ്തി​ട്ടു​ള്ളൂ​വെ​ന്ന് പ​റ​യു​മ്പോ​ൾ ആ ​വാ​ക്കു​ക​ളി​ൽ വി​ന​യം നി​റ​ഞ്ഞി​രു​ന്നു. മ​ക​ളെ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​നി​യു​ടെ അ​ച്ഛ​നോ​ടും ഷാ​ജി പ​ല​ത​വ​ണ സം​സാ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റാ​യ ഷാ​ജി​യു​ടെ ഊ​രാ​ട്ടു​കാ​ല​യി​ലെ ചി​ല​ങ്ക എ​ന്ന വീ​ട്ടി​ലും ആ​നി ഇ​ട​ക്കെ​ത്താ​റു​ണ്ട്. അ​ദ്ദേ​ഹ​ത്തിെ​ൻ​റ ഭാ​ര്യ ബി​ന്ദു ഷാ​ജി​ക്കും മ​ക്ക​ളാ​യ തീ​ർ​ഥ വി. ​ഷാ​ജി (ബി​രു​ദ വി​ദ്യാ​ർ​ഥി​നി), ശ്ര​ദ്ധ വി. ​ഷാ​ജി (പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി) എ​ന്നി​വ​ർ​ക്കും ആ​നി കു​ടും​ബാം​ഗ​ത്തെ പോ​ലെ​യാ​ണ്.

Show Full Article
TAGS:Kerala policewomanpolicewomanAnnie Sivalemonade-seller
News Summary - Annie Siva: From lemonade-seller to Kerala policewoman
Next Story