വാക്സിനേഷനും ഗെയിലും വർഗീയധ്രുവീകരണത്തിന് ഉപയോഗിക്കുന്നു- െഎസക്
text_fieldsകൊച്ചി: മത ചിഹ്നങ്ങൾ ഉപയോഗിച്ച് ന്യൂനപക്ഷ തീവ്രവാദികളാണ് ഗെയിലിനെതിരെ സമരം നടത്തുന്നതെന്ന് ധനമന്ത്രി തോമസ് െഎസക്. എം.ആർ വാക്സിൻ വിരുദ്ധ പ്രചാണത്തിലും ഇതു കാണാം. വർഗീയ ധ്രുവീകരണം നടത്താൻ ഇറങ്ങിയിരിക്കുന്നവരെ ജനം തിരിച്ചറിയണം .വികസനത്തിന് എതിരെയല്ല, വികസനത്തിന് വേണ്ടിയായിരിക്കണം സമരങ്ങളെന്നും െഎസക് പറഞ്ഞു. കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍.ഡി.എഫ് തെക്കന്‍മേഖലാ ജനജാഗ്രതാ ജാഥയുടെ സമാപനസമ്മേളനം വൈറ്റിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗെയില്‍പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ചയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു. മംഗലാപുരത്തുള്ള കുത്തക കമ്പനികൾക്ക് വേണ്ടിയാണ് പദ്ധതിയെന്ന കുപ്രചാരണമാണ് അഴിച്ചുവിടുന്നത്. . സി.എന്‍.ജി ഏറ്റവും സുരക്ഷിതമായ വാതകമാണ്. ഗെയിൽ പദ്ധതി സംസ്ഥാനത്തിന് വളരെ പ്രയോജനപ്രദമാണ്. ഇപ്പോഴുള്ളതിെൻറ പകുതി വിലക്ക് പാചക വാതകം ലഭിക്കുന്നതും ഫാക്ട് പോലുള്ള കമ്പനികൾ ലാഭത്തിലാക്കാൻ സഹായിക്കുന്നതുമാണ് പദ്ധതിയെന്നും െഎസക് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
