കേരളത്തിലേക്കും തേജസ് എക്സ്പ്രസിെൻറ ചൂളംവിളി; കോയമ്പത്തൂർ-മംഗളൂരു റൂട്ടിൽ സർവീസ്
text_fieldsകോഴിക്കോട്: ഇന്ത്യൻ റെയിൽവേയുടെ സ്വകാര്യ ട്രെയിൻ തേജസ് എക്സ്പ്രസ് കേരളത്തിൽ കോയമ്പത്തൂർ-മംഗളൂരു റൂട്ടിൽ സർവീസ് നടത്തുമെന്ന് റിപ്പോർട്ട്. ഇൻറർസിറ്റിക്ക് സമാന്തരമായി സർവീസ് നടത്താനാണ് റെയിൽവേയുടെ പദ്ധതി. റെയിൽവേ വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സർവീസ്. രാവിലെ ആറിന് മംഗളൂരുവിൽ നിന്ന് യാത്രയാരംഭിച്ച് ഉച്ചക്ക് 12.10ന് കോയമ്പത്തൂരിലെത്തും. കോയമ്പത്തൂരിൽ നിന്ന് ഉച്ചക്ക് 2.30ന് തിരിച്ച് വൈകുന്നേരം 4.50ന് കോഴിക്കോടും രാത്രി 8.40ന് മംഗളൂരുവിൽ എത്തുന്ന രീതിയിലാണ് ട്രെയിനിെൻറ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം, ട്രെയിനിെൻറ യാത്രാക്കൂലി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. പ്രീമിയം സൗകര്യങ്ങളോട് കൂടിയ ഇന്ത്യൻ റെയിൽവേയുടെ തീവണ്ടികളാണ് തേജസ് എക്സ്പ്രസ് ട്രെയിനുകൾ. ഡൽഹി-ലഖ്നോ റൂട്ടിൽ സർവീസ് ആരംഭിച്ച തേജസ് ട്രെയിനിൽ 2400 രൂപയായിരുന്നു യാത്രക്കൂലി.
