കോഴിക്കോട്ട് സ്പിരിറ്റ് കഴിച്ച മൂന്നുപേർ മരിച്ചു
text_fieldsകുന്ദമംഗലം (കോഴിക്കോട്): സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ സ്പിരിറ്റ് കഴിച്ച് അവശനിലയിലായ മൂന്നുപേർ മരിച്ചു. ചാത്തമംഗലം മലയമ്മ കമ്പനിമുക്ക് എ.കെ.ജി കോളനിയിലെ ബാലൻ (54), കാക്കൂർ പി.സി പാലം ചെമ്പ്രോൽ മീത്തൽ സന്ദീപ് (38), കമ്പനിമുക്ക് എ.കെ.ജി കോളനിയിലെ ചെക്കുട്ടി (55) എന്നിവരാണ് മരിച്ചത്.
ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ സന്ദീപ് ആറുമാസമായി മലയമ്മ എ.കെ.ജി കോളനിയിൽ ഭാര്യവീടിനടുത്താണ് താമസിക്കുന്നത്. ഇദ്ദേഹം ആശുപത്രിയിൽനിന്ന് കൊണ്ടുവന്ന മീഥൈൽ ആൽക്കഹോൾ ആറുപേർ വ്യാഴാഴ്ചയാണ് കഴിച്ചത്. ഇതിൽ മൂന്നുപേർ വെള്ളിയാഴ്ച പകൽ തളർന്നുകിടക്കുകയായിരുന്നു. ഇവർക്ക് മദ്യം കഴിക്കുന്ന സ്വഭാവമുള്ളതിനാൽ ഇത് അധികമാരും കാര്യമാക്കിയില്ല.
ശനിയാഴ്ചയും ഇൗ നില തുടർന്നതോടെ കോളനിയിലുള്ളവർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ബാലൻ മരിച്ചിരുന്നു. സന്ദീപ് ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മരിച്ചത്. രാത്രി 11.30ഒാടെ ചെക്കുട്ടിയും മരിച്ചു. വ്യാഴാഴ്ച ഇവരോടൊപ്പമുണ്ടായിരുന്ന കോളനിയിലെ ഹരിദാസൻ, വേലായുധൻ, സുരേഷ് എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
ബാലെൻറ ഭാര്യ: ശ്യാമള. മക്കൾ: സനു, സബിൻ. മരുമകൻ: ഷാജി (നരിക്കുനി). സന്ദീപിെൻറ ഭാര്യ: സജിനി. മക്കൾ: ജിഷ്ണുജിത്ത്, വിഷ്ണുജിത്ത് (ആർ.ഇ.സി സ്കൂൾ വിദ്യാർഥികൾ). ചെക്കുട്ടിയുടെ ഭാര്യ: ശാരദ. മക്കൾ: സരിത, പ്രശാന്ത്, പ്രജീഷ്. മരുമക്കൾ: സിനീഷ്, ഷിജിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
