‘സോംബീസ് ഓഫ് ബോബ് മാർലി’ വാട്സ്ആപ് കഞ്ചാവ് മാഫിയ കുടുങ്ങി
text_fieldsപരപ്പനങ്ങാടി: സമൂഹ മാധ്യമങ്ങളിലൂടെ ലഹരി വിൽപന നടത്തിവരുന്നിരുന്ന ‘സോംബീസ് ഓഫ് ബോബ് മാർലി’ കൂട്ടത്തിൽപെട്ട ഏഴുപേർ പിടിയിലായി.
ലോക്ഡൗണിനോട് അനുബന്ധിച്ച് പരപ്പനങ്ങാടി എസ്.ഐ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ചെട്ടിപ്പടിയിൽ നടത്തിയ രാത്രി പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
ചെട്ടിപ്പടി ഭാഗത്ത് ബൈക്കിൽ കറങ്ങിയ രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ലഹരി വിൽപന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.
ജീപ്പിൽ കയറ്റിയശേഷം ഇവരുടെ ഫോണുകൾ കൈകാര്യം ചെയ്ത പൊലീസുകാരനോട് ലഹരി ഉപയോഗസ്ഥരുടെ രഹസ്യകോഡായ ‘സ്കോർ റെഡി’യാണ് എന്ന് പറയുകയും രണ്ടുപേരെ പിടികൂടുകയുമായിരുന്നു. തുടർന്ന് ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങളെയും തന്ത്രപരമായി വിളിച്ചുവരുത്തി വലയിൽ വീഴുത്തി.
‘സോംബീസ് ഓഫ് ബോബ് മാർലി’ രഹസ്യ വാട്സ്ആപ് ഗ്രൂപ്പിലെ അംഗങ്ങളായ ഇവർ ഗ്രൂപ് ചാറ്റിങ്ങിൽ വഴിയായിരുന്നു ലഹരി വസ്തുക്കൾ പരസ്പരം കൈമാറ്റം ചെയ്തിരുന്നത്. പിടിയിലായവരെ മാതാപിതാക്കളെ വിളിച്ച് വരുത്തി കൗൺസലിങ് നടത്തിയ ശേഷം വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
