സീറോ മലബാർ സഭ ഭൂമി വിവാദം; മധ്യസ്ഥ ശ്രമവുമായി കെ.സി.ബി.സി
text_fieldsകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടില്‍ മധ്യസ്ഥ ശ്രമവുമായി കെ.സി.ബി.സി രംഗത്ത്. കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച് ബിഷപ് സൂസപാക്യവും സീറോ മലങ്കര സഭാധ്യക്ഷന് കര്‍ദിനാള്‍ ബേസലിയസ് ക്ലീമിസ് ബാവയുമാണ് മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തെത്തിയത്. വരുംദിവസങ്ങളിൽ ഇവർ സഭാ സ്ഥിരം സിനഡുമായും കർദിനാളിനെതിരെ രംഗത്തുവന്ന വൈദികസമിതിയുമായും കൂടുതൽ ചർച്ച നടത്തും.
അനുരഞ്ജന നടപടികളുടെ ആദ്യപടിയെന്നോണം ശനിയാഴ്ച പാലാരിവട്ടത്തെ പാസ്റ്ററല്‍ ഓറിയൻറല്‍ സെൻററില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ചർച്ചയുമായി മുന്നോട്ടുപോകുന്നത് സംബന്ധിച്ച വിശദവിവരങ്ങൾ, സിനഡിെൻറ മുന്നിൽ അവതരിപ്പിക്കേണ്ട കാര്യങ്ങൾ എന്നിവയാണ് ചർച്ച ചെയ്തത്. വൈദികസമിതി അംഗങ്ങളുമായി കര്‍ദിനാള്‍ ക്ലീമിസ് ചര്‍ച്ച നടത്തി.
ചര്‍ച്ച മൂന്ന് മണിക്കൂറോളം നീണ്ടു. വിഷയം കോടതിയിലടക്കം എത്തിയ സാഹചര്യത്തിൽ പൊതുവേദികളില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും പരസ്യപ്രതിഷേധങ്ങളും നടത്തരുതെന്നും ക്രിയാത്മകമായി മുന്നോട്ട് പോകണമെന്നും മധ്യസ്ഥർ വൈദികസമിതിയോട് അഭ്യർഥിച്ചു.
െവള്ളിയാഴ്ച സീറോ മലബാർ സഭ ഭൂമിയിടപാടിൽ കർദിനാൾ സ്ഥാനത്യാഗം െചയ്യണമെന്ന് ആവശ്യപ്പെട്ട് വൈദികസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിെൻറ ഭാഗമായി സഭാസ്ഥാനത്തേക്ക് ഇവർ പ്രകടനം നടത്തുകയും സിനഡിെൻറയും മാർപാപ്പയുടെയും ശ്രദ്ധയിലേക്ക് പ്രമേയം സമർപ്പിക്കുകയും ചെയ്തിരുന്നു.
കർദിനാൾ നിയമങ്ങൾക്ക് കീഴ്പ്പെടുന്നവനും ഉത്തമ ക്രിസ്ത്യാനി ഉത്തമ പൗരനായിരിക്കണമെന്നും വൈദികസമിതി അന്വേഷണ കമീഷന് ചെയര്മാന് ഫാ. ബെന്നി മാരംപറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇടഞ്ഞുനിൽക്കുന്ന വൈദികരുമായി അനുരഞ്ജനശ്രമങ്ങൾ ഉൗർജിതമാക്കുകയാണ് കെ.സി.ബി.സിയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി. വരുംദിവസങ്ങളിൽ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അടക്കമുള്ള സഹായ മെത്രാന്മാരുമായും ആര്‍ച് ബിഷപ് സൂസപാക്യവും കര്‍ദിനാള്‍ ബേസലിയസ് ക്ലീമിസ് ബാവയും ചര്‍ച്ച നടത്തും.
ഇതിനിടെ, അൽമായ സംഘടനകളടക്കമുള്ളവർക്കും സഭയുടെ അഭ്യുദയകാംക്ഷികളെന്ന നിലയിൽ തങ്ങളുടെ പ്രതിനിധികൾ മുഖേന അഭിപ്രായങ്ങൾ അറിയിക്കാനും സമവായ അനുരഞ്ജനശ്രമങ്ങളിൽ പങ്കാളികളാകാനും സാഹചര്യമൊരുക്കുമെന്ന് കെ.സി.ബി.സി വക്താവ് സെക്രട്ടറി ബെന്നി വള്ളിക്കാട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
