Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജരേഖ കേസ്​:...

വ്യാജരേഖ കേസ്​: അന്വേഷണത്തിൽ വിശ്വാസമി​ല്ലെന്ന്​ മാർ ജേക്കബ് മനത്തോടത്ത്

text_fields
bookmark_border
jacob-manathodath
cancel

കൊച്ചി: സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ അറസ്​റ്റിലായ ആദിത്യൻ വ്യാജരേഖയുണ്ടാക്കിയി ട്ടില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത. ഫാ. ടോണി കല്ലൂക്കാരൻ പറഞ്ഞിട്ടാണ് രേഖ നൽകിയതെന്ന വാദം തെറ്റാണെന്നും അ തിരൂപത അഡ്മിനിസ്​ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോന്തുരുത്തി സ്വദേശി ആദിത്യനെ പൊലീസ് മർദിച്ച് കുറ്റം സമ്മതിപ്പിച്ചതാണ്. കൃത്യമായ തിരക്കഥക്കനുസരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന് നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭൂമി ഇടപാടിൽ പ്രതിസ്ഥാനത്തുള്ളവരാണ് ഈ ഗൂഢാലോചനക്കും തിരക്കഥക്കും പിന ്നിലെന്നും രേഖ വ്യാജമാണെന്ന് പറഞ്ഞ് കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും മനത്തോടത്ത്​ ആരോപിച്ചു. സത്യം പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണം. കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രത്തിലെ മെയിൽ സർവറിൽ നിന്ന്​ ആദിത്യൻ സ്ക്രീൻ ഷോട്ട് എടുത്തതാണിത്. ഇത്​ ഫാ.ടോണി കല്ലൂക്കാരനോടും ഫാ. പോൾ തേലക്കാടിനും ഇ-മെയിൽ വഴി അയച്ചു കൊടുത്തു. തനിക്ക് ലഭിച്ച രേഖകളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാനാ​െണണ് ഫാ.തേലക്കാട്ട് അവ രഹസ്യമായി തന്നെ ഏൽപിച്ചതെന്നും ജേക്കബ് മനത്തോടത്ത്​ പറഞ്ഞു.

ഇത് ആദ്യമായി പരസ്യപ്പെടുത്തുന്നത് അടച്ചിട്ട മുറിയിൽ കൂടിയ സീറോ മലബാർ സിനഡി​​െൻറ യോഗത്തിലാണ്​. അതിരൂപതയിലെ ഒരു കൂട്ടം വൈദികരാണ് ഈ വ്യാജരേഖയുടെ പിന്നിലെന്നാണ് ഇപ്പോഴുള്ള ആരോപണം. ഭൂമിയിടപാട് കേസിൽ സത്യസന്ധമായ റിപ്പോർട്ടുകളും ഓഡിറ്റിങ് രേഖകളും ആദായനികുതി ഓഫിസി​​െൻറ റിപ്പോർട്ടും അതിരൂപതയുടെ കൈയിലുണ്ട്. ഈ സാഹചര്യത്തിൽ ആലഞ്ചേരിക്കെതിരെ മറ്റൊരു വ്യാജരേഖ ഉണ്ടാക്കേണ്ടതില്ല. ഇപ്പോഴത്തെ വ്യാജരേഖ കേസിനെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തുന്നത് കൃത്യമായ ലക്ഷ്യങ്ങളോടെയാണ്​. ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരാൻ മുന്നിൽനിന്ന വൈദികരെ കേസിൽ പ്രതികളാക്കി പീഡിപ്പിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്.

വ്യാജരേഖയുടെ സത്യാവസ്​ഥയെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കേണ്ടത്. ഈ രേഖയിൽ ആലഞ്ചേരിയുടെ പേര് എങ്ങനെ വന്നു എന്ന് പൊലീസ് തെളിയിക്കട്ടെ. നിലവിലെ അന്വേഷണത്തിൽ അതി​രൂപതക്ക്​ തൃപ്​തിയില്ല. സത്യസന്ധമായ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അല്ലാത്തപക്ഷം വിശ്വാസികളെ പങ്കെടുപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും അതിരൂപത അംഗങ്ങൾ അറിയിച്ചു. ബിഷപ്പുമാരായ സെബാസ്​റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ, വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടൻ, ആദിത്യ​​​െൻറ പിതാവ് സക്കറിയ വളവി, കോന്തുരുത്തി വികാരി ഫാ.മാത്യുഇടശ്ശേരി, ഫാ.സണ്ണി കളപ്പുരക്കൽ, പാസ്​റ്ററൽ കൗൺസിൽ സെക്രട്ടറി പി.പി. ജെരാർദ്, ഫാ.പോൾ കരേടൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

ആദിത്യനെ പൊലീസ് ക്രൂരമായി മർദിച്ചു -പിതാവ്

കൊച്ചി: മൂന്ന് ദിവസം നിരന്തരം ആദിത്യനെ പൊലീസ് മർദിച്ചെന്ന്​ പിതാവ് സക്കറിയ വളവി. കാക്കനാട് സബ്ജയിലിൽ കാണാൻ പോയപ്പോൾ അവൻ കരഞ്ഞുകൊണ്ട് കാൽവെള്ളയിൽ തല്ലിയതി​​​െൻറ പാട് കാണിച്ചുതന്നു. കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് ഫാ. ടോണി കല്ലൂക്കാര​​​െൻറ പേര് പറഞ്ഞതെന്നാണ്​ ആദിത്യൻ തന്നോട്​ പറഞ്ഞത്​. ഫാ.പോൾ തേലക്കാടി​​​െൻറയും ടോണിയുടെയും പേര് പൊലീസ് നിർബന്ധിച്ചു പറയിപ്പിച്ചതാണെന്നും പിതാവ് ആരോപിച്ചു.

ത​​​െൻറ കടയിലെ കമ്പ്യൂട്ടറിലാണ് ആദിത്യൻ രേഖകൾ നിർമിച്ചതെന്ന് പൊലീസ് പറയുന്നുണ്ട്. കടയിൽനിന്ന് ആദ്യത്തെ ദിവസം കമ്പ്യൂട്ടർ പരിശോധിച്ചപ്പോൾ ഒന്നും കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. അന്ന് ആ കമ്പ്യൂട്ടർ പൊലീസ് കൊണ്ടുപോകുകയും പിറ്റേന്ന് അത് തിരിച്ചു കൊണ്ടുവെക്കുകയും ചെയ്തു. ഇതിൽ പൊലീസ് തന്നെ കൃതിമ തെളിവ് ഉണ്ടായശേഷ​േമ ആദിത്യനെ കൊണ്ടുസമ്മതിപ്പിക്കുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsfake document caseSyro-Malabar SabhaMar Jacob manathodathu
News Summary - zero malabar sabha fake document case; not believing ongoing police enquiry said Mar Jacob manathodathu -kerala news
Next Story