Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സീറോ ലാൻഡ്‌ലെസ് പദ്ധതി പാതിവഴിയിൽ; സൗജന്യമായി ലഭിച്ച ഭൂമിയിൽ വീടുവെക്കാനാകാതെ ഭവനരഹിതർ

text_fields
bookmark_border
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഭൂമി അനുവദിച്ചതാണ് ഇവർക്ക് ദുരിതമായത്
സീറോ ലാൻഡ്‌ലെസ് പദ്ധതി പാതിവഴിയിൽ; സൗജന്യമായി ലഭിച്ച ഭൂമിയിൽ വീടുവെക്കാനാകാതെ ഭവനരഹിതർ
cancel
camera_alt

കു​മ്പ​ങ്കാ​ന​ത്ത് ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി അ​നു​വ​ദി​ച്ച ഭൂ​മി

മൂലമറ്റം: സൗജന്യമായി ഭൂമി ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും വീടുവച്ച് താമസിക്കാനാകാതെ നൂറുകണക്കിന് ഭവനരഹിതർ. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് സീറോ ലാൻഡ്‌ലെസ് പദ്ധതിയുടെ ഭാഗമായി തൊടുപുഴ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽനിന്നുള്ള ഭൂരഹിതർക്ക് അനുവദിച്ച ഭൂമിയാണ് വൈദ്യുതി, കുടിവെള്ളം, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം പലർക്കും പ്രയോജനപ്പെടുത്താനാകാത്തത്.

കുടയത്തൂർ, കുമാരമംഗലം, മണക്കാട് തുടങ്ങിയ പഞ്ചായത്തുകളിൽനിന്നുള്ള ഭൂരഹിതർക്ക് 2014-15 കാലഘട്ടത്തിലാണ് മൂന്ന് സെന്റ് വീതം ഭൂമി അനുവദിച്ചത്. കുടയത്തൂർ വില്ലേജിലെ ഇലവീഴാപൂഞ്ചിറയിലും ഇലപ്പള്ളി വില്ലേജിലെ കുമ്പങ്കാനത്തുമാണ് പ്രധാനമായും ഭൂമി കണ്ടെത്തിയത്. ഭൂമി അനുവദിച്ച സമയത്തുതന്നെ പല സ്ഥലങ്ങളും വാസയോഗ്യമല്ലെന്ന പരാതികൾ ഉയർന്നിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പുരോഗതിയുണ്ടായില്ല. 2018ലെ കണക്കനുസരിച്ച് തൊടുപുഴ താലൂക്കിൽ 2,237 പേർ ഭൂരഹിതരുടെ പട്ടികയിലുണ്ടായിരുന്നു. ഇതിൽ ഏകദേശം 960 പേർക്ക് പട്ടയം നൽകിയിരുന്നു.

ഇലപ്പള്ളിയിൽ കാത്തിരിപ്പ് തുടർന്ന് കുടുംബങ്ങൾ

ഇലപ്പള്ളിയിൽ മാത്രം 1,679 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് പദ്ധതി തയാറാക്കിയത്. പകുതിയിലധികം പേർക്ക് പട്ടയം ലഭിച്ചെങ്കിലും ഇവരിൽ ചുരുക്കം പേർ മാത്രമാണ് സ്ഥലത്ത് താമസം ആരംഭിച്ചത്. വൈദ്യുതിയും കുടിവെള്ളവും ലഭ്യമല്ലാത്തതിനു പുറമെ ഗതാഗത സൗകര്യങ്ങളുടെ കുറവും പുനരധിവാസത്തിന് തടസ്സമാകുന്നു. ഉയർന്ന പ്രദേശങ്ങളിൽ ഇത്രയധികം കുടുംബങ്ങളെ പുനരധിവസിപ്പിക്കുമ്പോൾ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാറായിരുന്നു. എന്നാൽ, അതിന് അന്നത്തെ യു.ഡി.എഫ് സർക്കാറിനൊ പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാറുകൾക്കോ കഴിഞ്ഞില്ല.

ഇലവീഴാപൂഞ്ചിറയിലും ദുരിതം മാത്രം

ഇലവീഴാപൂഞ്ചിറയിൽ മാത്രം 157 കുടുംബങ്ങളെ താമസിപ്പിക്കാനാണ് സർക്കാർ പദ്ധതിയിട്ടത്. എന്നാൽ വൈദ്യുതി, വെള്ളം, ഗതാഗതം തുടങ്ങിയ സൗകര്യങ്ങളുടെ അഭാവത്തിൽ ഇവിടെ വീടുവെച്ച് താമസിക്കാൻ ഭവനരഹിതർ എത്തിയില്ല. തൊടുപുഴ താലൂക്കിലെ ഭൂരഹിതരിൽനിന്ന് ലഭിച്ച അപേക്ഷകളിൽ 44 പേർക്കാണ് ഇവിടെ ഭൂമി അനുവദിച്ചത്.

എന്നാൽ സ്ഥലം നേരിൽ കണ്ടശേഷം ചിലർ ഭൂമി ഏറ്റെടുക്കാൻ തയാറായില്ല. ഗതാഗത സൗകര്യങ്ങളുടെ കുറവും മിന്നൽ ഭീഷണിയും ചൂണ്ടിക്കാട്ടി പട്ടയം ഏറ്റുവാങ്ങാൻ വിസമ്മതിച്ചവരും ലഭിച്ച പട്ടയം തിരിച്ചേൽപിച്ചവരുമുണ്ട്. മാസങ്ങൾക്ക് മുമ്പ് ഡെപ്യൂട്ടി കലക്ടറും തഹസിൽദാറും ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. എന്നാൽ വാസയോഗ്യമല്ലെന്ന് പരാതിയുള്ള ഭൂമിക്ക് പകരം അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല.

യു.​ഡി.​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ; ഇ​നി പ​രി​ഹാ​ര​മു​ണ്ടാ​കു​മോ?

ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് ഭൂ​ര​ഹി​ത​ർ​ക്ക് അ​നു​വ​ദി​ച്ച ഭൂ​മി​യി​ൽ പ​ല​ർ​ക്കും ഇ​ന്നും വീ​ടു​വെ​ച്ച് താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. സൗ​ജ​ന്യ​മാ​യി ഭൂ​മി ല​ഭി​ച്ചി​ട്ടും അ​ടി​സ്ഥാ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ ഭൂ​മി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ക്കി​ട​ക്കു​ക​യാ​ണ്. യു.​ഡി.​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ മു​ൻ യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച ഭൂ​മി​യെ​ക്കു​റി​ച്ച് ഉ​യ​ർ​ന്നി​ട്ടു​ള്ള വാ​സ​യോ​ഗ്യ​താ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​നും ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മോ എ​ന്ന​താ​ണ് ഭൂ​ര​ഹി​ത​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.

വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഭൂ​മി​ക്ക് പ​ക​രം അ​നു​യോ​ജ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്തു​ക​യോ നി​ല​വി​ലെ സ്ഥ​ല​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യോ ചെ​യ്ത് വ​ർ​ഷ​ങ്ങ​ളാ​യി നീ​ളു​ന്ന പു​ന​ര​ധി​വാ​സ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Zero Landless Project Halfway; Beneficiaries Struggle to Build Homes
Next Story