Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ദ്​​റ​സ​ക്കു...

മ​ദ്​​റ​സ​ക്കു മു​ന്നി​ൽ സീ​ബ്ര​ലൈ​ൻ ചോ​ദി​ച്ചു; പ​ള്ളി​ക്കു മു​ന്നി​ൽ വ​ര​ച്ച് അ​ധി​കൃ​ത​ർ 

text_fields
bookmark_border
മ​ദ്​​റ​സ​ക്കു മു​ന്നി​ൽ സീ​ബ്ര​ലൈ​ൻ ചോ​ദി​ച്ചു; പ​ള്ളി​ക്കു മു​ന്നി​ൽ വ​ര​ച്ച് അ​ധി​കൃ​ത​ർ 
cancel

വെ​ള്ള​മു​ണ്ട: വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ മ​ദ്​​റ​സ​യു​ടെ മു​ന്നി​ൽ സീ​ബ്ര​ലൈ​ൻ വ​ര​ക്കേ​ണ്ട​തി​നു പ​ക​രം സ​മീ​പ​ത്തെ പ​ള്ളി​ക്കു മു​ന്നി​ൽ സീ​ബ്ര​ലൈ​ൻ വ​ര​ച്ച്​  പൊ​തു​മ​രാ​മ​ത്ത്​ അ​ധി​കൃ​ത​ർ.  മാ​ന​ന്ത​വാ​ടി നി​ര​വി​ൽ​പു​ഴ റോ​ഡി​ൽ, വെ​ള്ള​മു​ണ്ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ക​ട്ട​യാ​ട്​ പ​ള്ളി​ക്കു സ​മീ​പ​ത്ത് വ​ര​ച്ച സീ​ബ്ര​ലൈ​നി​നെ​തി​രെ​യാ​ണ് പ​രാ​തി.

 

മ​ദ്​​റ​സ​യി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ​യാ​ണ് ഇ​വി​ടെ സീ​ബ്ര​ലൈ​ൻ വ​ര​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. മു​മ്പ് ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​മ​ട​ക്കം ഉ​ണ്ടാ​യി​രു​ന്നു. നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ സീ​ബ്ര​ലൈ​ൻ കി​ട്ടി​യ​പ്പോ​ൾ ഉ​പ​കാ​ര​മി​ല്ലാ​ത്ത അ​വ​സ്​​ഥ. മ​ദ്​​റ​സ​യു​ടെ മു​ന്നി​ലാ​ണ് ബ​സ്​​സ്​​റ്റോ​പ്. ഇ​തും അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ച്ചി​ല്ല.

കാ​ല​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ ഒ​ന്നാ​കെ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു മ​ദ്​​റ​സ​യു​ടെ സ​മീ​പ​ത്താ​യി ഹ​മ്പ് സ്​​ഥാ​പി​ക്കു​ക എ​ന്ന​ത്. ജി​ല്ല ക​ല​ക്ട​ർ​ക്കും സ​ബ് ക​ല​ക്‌​ട​ർ​ക്കും നാ​ട്ടു​കാ​ർ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​റ​ക്ക​വും മു​ൻ​വ​ശ​ത്താ​യി കാ​ണു​ന്ന വ​ള​വും  നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്ക്  കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​തേ ഇ​റ​ക്ക​ത്തി​ലാ​ണ് ഉ​പ​കാ​ര​മി​ല്ലാ​ത്ത ത​ര​ത്തി​ൽ സീ​ബ്ര​ലൈ​ൻ വ​ര​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - zebra line in front of mosque vellamunda-kerala news
Next Story