Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​പ്രധാനമന്ത്രി മോദിക്ക് പ്രശംസയുമായി സാവിയത്തു സൂഫിയ പ്രതിനിധികൾ ബി.ജെ.പി ആസ്ഥാനത്ത്; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
​പ്രധാനമന്ത്രി മോദിക്ക് പ്രശംസയുമായി സാവിയത്തു സൂഫിയ പ്രതിനിധികൾ ബി.ജെ.പി ആസ്ഥാനത്ത്; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

സാവിയത്തു സൂഫിയ പ്രതിനിധികൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ ഷാൾ അണിയിക്കുന്നു

Listen to this Article

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും അഭിനന്ദനവും നേർന്ന് കുരുവട്ടുർ സാവിയത്തുൽ സൂഫിയ പ്രതിനിധികൾ. തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിലെത്തിയായിരുന്നു സാവിയത്തു സൂഫിയ്യ പ്രതിനിധികളായ നൗഷാദ് അഹ്സനി ഒതുക്കുങ്ങൽ, തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫി എന്നിവർ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി ചർച്ചകൾ നടത്തിയത്.

കോഴിക്കോട് കുരുവട്ടുർ ആസ്ഥാനമായ സാവിയത്തു സൂഫിയ നേതാവ് ശൈഖുന ഹാഫിള് ഉസ്താദിന്റെ നിർദേശപ്രകാരമാണ് പ്രതിനികൾ കൂടികാഴ്ചനടത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

മനുഷ്യരിൽ പരസ്പര സ്നേഹം നില നിർത്തുന്നതിന് സൂഫി സാന്നിധ്യങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും അത്തരം നീക്കങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പിന്തുണ ശ്ശാഘനീയമാണെന്നും നൗഷാദ് അഹ്സനി ഒതുക്കുങ്ങലും തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫിയും പറഞ്ഞു. രാജ്യത്തെ മാനവിക ഐക്യത്തിനായി നടത്തുന്ന ശ്രമങ്ങൾക്കും പദ്ധതികൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ അറിയിച്ചു.

സമൂഹത്തിൽ സ്നേഹവും സൗഹാർദ്ദവും നിലനിർത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെ‌ന്ന് അഭിപ്രായപ്പെട്ടു.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ സലാം, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് ഷാഹിദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - zaviyathul sufiya delegates meets BJP state president
Next Story