സകരിയ്യയുടെ നീതിനിഷേധത്തിന് പത്താണ്ട്
text_fieldsബംഗളൂരു: യു.എ.പി.എ എന്ന കരിനിയമത്തിെൻറ മറവിൽ പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സകരിയ്യ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ഇരുമ്പഴിക്കുള്ളിലായിട്ട് പത്ത ു വർഷം തികഞ്ഞു. ബംഗളൂരു സ്ഫോടനക്കേസിൽ 2009 ഫെബ്രുവരി അഞ്ചിന് കർണാടക പൊലീസ് പിടി കൂടിയ സകരിയ്യയുടെ ജയിൽവാസം വിചാരണയും വിസ്താരവും പൂർത്തിയാക്കാതെ നീളുകയാണ്. സകരിയ്യയുടെ മോചനത്തിനായി നിയമസഭയിലും ലോക്സഭയിലും ജനപ്രതിനിധികൾ ഉയർത്തിയ ശബ്ദവും ഫ്രീ സകരിയ്യ ആക്ഷൻ ഫോറവും സോളിഡാരിറ്റിയും അടക്കമുള്ള സംഘടനകൾ ഉയർത്തിയ മുദ്രാവാക്യവും ബധിരകർണങ്ങളിൽ പതിച്ച മട്ടാണ്. എന്തു തെറ്റിനാണ് എെൻറ മോൻ ഇൗ നരകയാതന അനുഭവിക്കുന്നതെന്ന് സകരിയ്യയുടെ അറസ്റ്റോടെ തീരാസങ്കടത്തിലായ ഉമ്മ ബീയുമ്മ ചോദിക്കുേമ്പാൾ ഉത്തരമില്ലാതെ അധികൃതരും ഉരുണ്ടുകളിക്കുകയാണ്.
പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയടക്കം 32 പ്രതികളുള്ള ബംഗളൂരു സ്ഫോടന കേസിെൻറ വിചാരണ ബംഗളൂരുവിലെ എൻ.െഎ.എ പ്രത്യേക കോടതിയിൽ അന്തിമഘട്ടത്തിലാണ്. വൈകാതെ തെൻറ നിരപരാധിത്വം തെളിയിച്ച് കരിനിയമത്തിെൻറ കാരാഗൃഹത്തിൽനിന്ന് പടിയിറങ്ങാനാവുമെന്ന ആത്മവിശ്വാസത്തിലും പ്രാർഥനയിലുമാണ് സകരിയ്യ.
2008 ജൂലൈ 25നുണ്ടായ ബംഗളൂരു സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിലാണ് സകരിയ അറസ്റ്റിലായത്. തിരൂരിൽ ജോലിചെയ്യുന്ന മൊബൈൽകടയിൽനിന്ന് 19ാം വയസ്സിൽ കർണാടക പൊലീസ് ഇറക്കിക്കൊണ്ടുപോയ ഇൗ യുവാവിെൻറ യൗവനത്തിെൻറ നല്ലൊരു പങ്കും ജയിലിൽ പൊലിഞ്ഞു.
ബി.കോം ഒന്നാംവർഷ വിദ്യാർഥിയായിരുന്ന സകരിയ്യ തിരൂരിലെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് മൊബൈൽ ടെക്നോളജി കോഴ്സ് പഠിച്ചശേഷം 40 ദിവസം കൊണ്ടോട്ടി സ്വദേശി ശറഫുദ്ദീെൻറ മൊബൈൽ ഷോപ്പിൽ ജോലിചെയ്തിരുന്നു. പിന്നീടാണ് തിരൂരിലെ കടയിലെത്തിയത്. കേസിൽ എട്ടാം പ്രതിയായ സകരിയ്യ നാലാം പ്രതിയായ ഷറഫുദ്ദീനുമായി ചേർന്ന് സ്ഫോടനത്തിനുള്ള ടൈമറുകളും മൈക്രോചിപ്പുകളും നിർമിച്ചുനൽകി എന്നാണ് ആരോപിക്കപ്പെടുന്ന കുറ്റം. കശ്മീരിൽ കൊല്ലപ്പെട്ട അബ്ദുൽ റഹീമിെൻറ ഭാര്യാ സഹോദരനാണ് ശറഫുദ്ദീൻ. എന്നാൽ, സകരിയ്യക്കെതിരായി ശറഫുദ്ദീൻ മൊഴി നൽകിയിട്ടില്ലെന്ന് മാത്രമല്ല; പൊലീസ് മുഖ്യസാക്ഷിയാക്കിയ പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ഹരിദാസൻ താനിതുവരെ സകരിയ്യയെ നേരിൽ കണ്ടിട്ടിെല്ലന്നും വെളിപ്പെടുത്തിയിരുന്നു. സകരിയ്യയുടെ മോചനത്തിനായുള്ള ആക്ഷൻ കമ്മിറ്റിയുടെ പോരാട്ടത്തിന് കഴിഞ്ഞദിവസം ആദ്യ സാമ്പത്തിക സഹായം നൽകിയതും ഹരിദാസനായിരുന്നു. ഇതിനിടെ സഹോദരെൻറ വിവാഹത്തിനും മരണാനന്തര ചടങ്ങിനുമായി രണ്ടു തവണ സകരിയ്യക്ക് ഇടക്കാല പരോൾ അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
