ഏരിയ സെക്രട്ടറി ഇപ്പോഴും താൻ തന്നെ; നീക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ല -സക്കീർ ഹുസൈൻ
text_fieldsകളമശേരി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ നീക്കിയതായ വാർത്തകൾ തള്ളി സക്കീർ ഹുസൈൻ. ഇപ്പോഴും താൻ തന്നെയാണ് ഏരിയ സെക്രട്ടറിയെന്നും സ്ഥാനത്തുനിന്ന് നീക്കിയതായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും വി.എ സക്കീർ ഹുസൈൻ പ്രതികരിച്ചു.
അതേസമയം, സക്കീർ ഹുസൈനെതിരെ നടപടിയെടുത്തിട്ടില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.എൻ മോഹനനും അറിയിച്ചു. പരാതികളെക്കുറിച്ച് പാർട്ടി അന്വേഷിച്ചിട്ടുണ്ട്. നടപടി ഉണ്ടായാൽ മാധ്യമങ്ങളെ അറിയിക്കുമെന്നും ജില്ല െസക്രട്ടറി അറിയിച്ചു.
പാർട്ടി ജില്ല കമ്മിറ്റി യോഗത്തിൽ പുറത്താക്കാൻ തീരുമാനമെടുത്തെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ഉണ്ടായിരുന്നു. സംസ്ഥാന സെക്രേട്ടറിയറ്റിെൻറ അനുമതി ലഭിക്കുന്നതോടെ ഔദ്യോഗികമായി നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്നാണ് സൂചന.
കളമശ്ശേരിയിൽനിന്നുള്ള പാർട്ടി ബ്രാഞ്ച് സെക്രട്ടറി കെ.കെ. ശിവൻ ജില്ല കമ്മിറ്റിക്ക് നൽകിയ പരാതിയിലാണ് നടപടി. 2019 ജൂൺ 13നാണ് ശിവൻ പരാതി നൽകിയത്. സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി, ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ആർ. മുരളി എന്നിവരെ അന്വേഷണത്തിനായി ജില്ല കമ്മിറ്റി ചുമതലപ്പെടുത്തിയിരുന്നു. ഇവർ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിെൻറ ഭാഗമായാണ് സക്കീറിനെതിരെ നടപടിക്ക് തീരുമാനിച്ചത്.
LATEST VIDEO:
