സൈനുദ്ദീൻ ബാഖവി കൂരിയാട് അന്തരിച്ചു
text_fieldsകോട്ടക്കൽ: പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ സൈനുദ്ദീൻ ബാഖവി കൂരിയാട് (74) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. പ്രമുഖ സൂഫീവര്യൻ കൂരിയാട് തേനു മുസ്‌ലിയാരുടെ പൗത്രനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ സഹോദരനുമാണ്.
സ്വദേശത്തുനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽനിന്ന് ബിരുദം നേടി. പൊന്മള ഫരീദ് മുസ്‌ലിയാരായിരുന്നു പ്രധാന ഗുരുനാഥൻ. ഇരുപതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല, വെമ്പായം കന്യാകുളങ്ങര ജുമാ മസ്ജിദ്, മലപ്പുറം കുന്നുമ്മൽ ടൗൺ ജുമാ മസ്ജിദ്, കൊല്ലം പോരുവഴി മയ്യത്തുംകര ശാഫിഈ മസ്ജിദ്, ആലപ്പുഴ ആറാട്ടുപുഴ മഅ്ദിനുല്‍ ഉലൂം ദർസ്, കോട്ടക്കൽ പുത്തൂർ ജുമാ മസ്ജിദ്, പരപ്പനങ്ങാടി ചെറമംഗലം ജുമുഅ മസ്ജിദ്, കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ കേളോത്ത് ജുമുഅ മസ്ജിദ് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.
പിതാവ്: മർഹൂം കെ. മുഹമ്മദ് ജമാലുദ്ദീൻ മുസ്‌ലിയാർ. മാതാവ്: ഫാഥിമാ ഹജ്ജുമ്മ. ഭാര്യ: സി.കെ. മർയം ഹജ്ജുമ്മ. സഹോദരങ്ങൾ: ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി (വൈസ് ചാൻസലർ, ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല), ഇബ്‌റാഹീം ബാഖവി, ഉമർ ബാഖവി.
മക്കൾ: അഹ്‌മദ് നൂറുദ്ദീൻ ഹുദവി (അത്തിപ്പറ്റ ഫത്തഹുൽ ഫത്താഹ്), അബ്ദുല്ലാ വജീഹുദ്ദീൻ ഹുദവി (ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല, ചെമ്മാട്), മുഹമ്മദ് താജുദ്ദീൻ ഹുദവി (ഇന്ത്യൻ സ്‌കൂൾ ഓഫ് ഡെവലപ്പ്‌മെന്റൽ മാനേജ്‌മെന്റ് -ഐ.എസ്.ഡി.എം, നോയിഡ, ഡൽഹി), മാശിത്വ നജീബ, ഫാത്വിമത്തുസ്സഹ്‌റാ, ലുബാബ, യുസൈറ, ഖദീജ, ഉമ്മുസുലൈം, ഹസന.
മരുമക്കൾ: ഡോ. സി.കെ. അബ്ദുറഹ്‌മാൻ ഫൈസി അരിപ്ര (സമസ്ത മുശാവറാ അംഗം), എം.കെ. അബ്ദുറഹ്‌മാൻ ഫൈസി, എം.കെ. ഉബൈദുല്ലാഹ് ബാഖവി മറ്റത്തൂർ, ശാഹിദ് മുഹ്‌യിദ്ദീൻ അഹ്‌സനി കൂട്ടായി, ശിഹാബുദ്ദീൻ ഫൈസി പുളിയാട്ടുകുളം, അബ്ദുന്നാസ്വിർ അഹ്‌സനി കുമരംപുത്തൂർ, അബ്ദുറഹ്‌മാൻ മുബാറക് ഹുദവി അങ്ങാടിപ്പുറം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

