Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരുചി പ്രേമികളുടെ...

രുചി പ്രേമികളുടെ കോഴിക്കോട്ടെ ഇഷ്ടകേന്ദ്രമായ 'സെയ്ൻസ്' ഹോട്ടൽ ഉടമ സൈനബി നൂർ അന്തരിച്ചു

text_fields
bookmark_border
Sainabi Noor
cancel

കോഴിക്കോട്: സെയ്ന്‍സ് ഹോട്ടല്‍ ഉടമ സൈനബി നൂർ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോടിന്റെ തനത് ഭക്ഷണ വിഭവങ്ങള്‍ തയാറാക്കി വില്പന നടത്തുന്ന 'സെയ്ന്‍സ്' ഹോട്ടലിലൂടെയാണ് അവർ ശ്രദ്ധ നേടിയത്. കോഴിക്കോട് സന്ദർശിക്കാനെത്തുന്നവർ ബീച്ചിന് സമീപമുള്ള സെയ്ന്‍സ് ഹോട്ടലിൽ എത്താറുണ്ടായിരുന്നു.

സഹോദരി ഹലീമയുടെ വസതിയിൽ വെച്ചാണ് സൈനബി അന്തരിച്ചത്. മൃതദേഹം കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനില്‍ ഖബറടക്കി.

പരേതനായ നൂർ മുഹമ്മദാണ് ഭർത്താവ്. മകൾ- ഷിറിൻ മുസ്തഫ,മരുമകൻ- മൂർപ്പാള വീട്ടിൽ മുസ്തഫ. സഹോദരങ്ങൾ: പി.എൻ.എം ജാഫർ, ദാവൂദ്, ഖദീജ, ഹലീമ, പരേതരായ ആലിക്കോയ, മാമുക്കോയ, ആയിശബി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelkozhikode beachfood hub
Next Story