Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് ജില്ലയിൽ 13,000...

വയനാട് ജില്ലയിൽ 13,000 പേരെ സ്തനാർബുദ പരിശോധനക്ക് വിധേയമാക്കി യുവരാജ് സിങ്ങിന്റെ യുവീകാൻ ഫൗണ്ടേഷൻ

text_fields
bookmark_border
വയനാട് ജില്ലയിൽ 13,000 പേരെ സ്തനാർബുദ പരിശോധനക്ക് വിധേയമാക്കി യുവരാജ് സിങ്ങിന്റെ യുവീകാൻ ഫൗണ്ടേഷൻ
cancel

കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ യുവീകാൻ ഫൗണ്ടേഷൻ ഷവോമി ഇന്ത്യയുടെ പിന്തുണയോടെ വയനാട് ജില്ലയിൽ 13,000 പേരെ സ്തനാർബുദ പരിശോധനക്ക് വിധേയമാക്കി. 10,000 ത്തിലധികം സ്ത്രീകളെ സ്തനാർബുദ സ്‌ക്രീനിങ്ങിനും വിധേയമാക്കി. ഈ മേഖലയിലെ 4,000 സ്ത്രീകളെ കൂടി സ്‌ക്രീൻ ചെയ്യാൻ ലക്ഷ്യമിടുന്ന രണ്ടാം ഘട്ട പരിപാടിയും ഫൗണ്ടേഷൻ ആരംഭിച്ചു. അതിൽ 3,000 സ്ത്രീകളെ ഇതിനകം സ്‌ക്രീൻ ചെയ്തു കഴിഞ്ഞു.

സ്‌ക്രീൻ ചെയ്‌ത എല്ലാവരും ഉൾപ്പെടെ 15,000ത്തിലധികം സ്ത്രീകളെ സ്തനാരോഗ്യ അവബോധത്തെക്കുറിച്ചും സ്വയം സ്‌തന പരിശോധന നടത്തുന്ന രീതികളെക്കുറിച്ചും ബോധവൽക്കരിച്ചു. ഈ പരിപാടിയിൽ 295 സംശയാസ്പദമായ കേസുകൾ കണ്ടെത്തി അവർക്ക് കൗൺസിലിംഗും രോഗനിർണയ തുടർനടപടികളും ഉറപ്പാക്കി. അഞ്ച് സ്തനാർബുദ കേസുകൾ സ്ഥിരീകരിച്ചു.

‘ഇന്ത്യയിൽ സ്തനാർബുദത്തിന്റെ ഫലങ്ങൾ പലപ്പോഴും ചികിത്സയുടെ അഭാവം കൊണ്ടല്ല, മറിച്ച് രോഗം എത്ര വൈകിയാണ് കണ്ടെത്തുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുന്നത്.

കുറഞ്ഞ അവബോധം, നാണക്കേട്, പരിമിതമായ സ്‌ക്രീനിങ് ലഭ്യത എന്നിവ മൂലം സ്തനാർബുദ രോഗനിർണയത്തിൽ കാലതാമസം നേരിടുന്ന സ്ഥിതി അഭിസംബോധന ചെയ്യുന്നതിനായി വലിയ തോതിലുള്ള പ്രതിരോധ ആരോഗ്യ സംരക്ഷണ പരിപാടിയായി വിഭാവനം ചെയ്‌തുകൊണ്ടാണ് 2024 ജൂലൈയിൽ സ്വസ്ഥ് മഹിള സ്വസ്ഥ് ഭാരത് ആരംഭിച്ചത്.

15 സംസ്ഥാനങ്ങളിലെ 15 ജില്ലകളിൽ ഷവോമി ഇന്ത്യയുടെ പിന്തുണയോടെ യുവീകാൻ ഫൗണ്ടേഷൻ നടപ്പിലാക്കിയ സംരംഭം, ആരോഗ്യ സംരക്ഷണ സൂചകങ്ങൾ ദേശീയ ശരാശരിയേക്കാൾ താഴെയായി തുടരുന്ന പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സിഎസ്.ആർ നിക്ഷേപങ്ങൾ ഏറ്റവും ആവശ്യമുള്ള സമൂഹങ്ങളിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കി.

ദേശീയ തലത്തിൽ ഇതുവരെ 5,00,000-ത്തിലധികം ആളുകളെ സ്തനാരോഗ്യത്തെക്കുറിച്ചും സ്വയം പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരിച്ചു. 2,00,000-ത്തിലധികം സ്ത്രീകളെ പരിശോധിച്ചു. 2,700-ലധികം സംശയാസ്പദമായ കേസുകൾ കണ്ടെത്തുകയും 13 സ്തനാർബുദ കേസുകൾ സ്ഥിരീകരിക്കുകയും പരിചരണത്തിന്റെ തുടർച്ച ഉറപ്പാക്കുകയും ചെയ്തു.

സ്തനാർബുദവുമായി ബന്ധപ്പെട്ട ഭയം കുറയ്ക്കുക, പ്രതിരോധ ആരോഗ്യ ചർച്ചകൾ സാധാരണവൽക്കരിക്കുക, സ്ത്രീകളെ അവരുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രാപ്തരാക്കുക എന്നിവയിലൂടെ ദീർഘകാല സാമൂഹിക പ്രഭാവങ്ങൾക്ക് ഈ സംരംഭം സംഭാവന നൽകി.

വർഷങ്ങളായി ജില്ലയിൽ നിരവധി അർബുദ പരിശോധനാ സംരംഭങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ യുവീകാൻ ഫൗണ്ടേഷൻ നടത്തിയ സ്ക്രീനിംഗുകൾ വേറിട്ടതായിരുന്നു. കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് ഗുണഭോക്താക്കൾ തുടങ്ങിയ വിവിധ സാമൂഹിക ഗ്രൂപ്പുകളിൽ നിന്നുള്ള സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ട് സ്തനാർബുദത്തെക്കുറിച്ചുള്ള ഭയം കുറയ്ക്കാൻ ഈ പരിപാടി സഹായിച്ചു. കൂടുതൽ സ്ത്രീകളെ സ്ക്രീനിംഗിന് മുന്നോട്ട് വരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നെന്മേനി പഞ്ചായത്ത് അംഗം ശ്രീമതി ജയ മുരളി പറഞ്ഞു.

കഴിഞ്ഞ ദശകത്തിൽ, ഫൗണ്ടേഷൻ 3.4 ലക്ഷത്തിലധികം സ്ത്രീകളെ സ്തനാർബുദത്തിനായി പരിശോധിച്ചു, 340ലധികം ദരിദ്രരായ കുട്ടികൾക്ക് ചികിത്സ നൽകി, ഒന്നിലധികം സംസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രികളിലായി 1,000-ത്തിലധികം ക്രിട്ടിക്കൽ കെയർ കിടക്കകൾ സ്ഥാപിച്ചു. അർബുദത്തെ അതിജീവിച്ചവർക്ക് സ്കോളർഷിപ്പുകൾ നൽകി. പത്ത് ലക്ഷത്തിലധികം പൗരന്മാർക്ക് പ്രതിരോധ ആരോഗ്യ രീതികളെക്കുറിച്ച് ബോധവൽക്കരണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuvraj Singhbreast cancerfoundationWayanad district
News Summary - Yuvraj Singh's YuvCan Foundation conducts breast cancer screenings for 13,000 people in Wayanad district
Next Story