തൃശൂരിൽ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ പത്തോളം പേര് ഡി.വൈ.എഫ്.ഐയിലേക്ക്
text_fieldsഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്ത് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ പത്തോളം ബി.ജെ.പി കുടുംബങ്ങള്‍ ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഡി.വൈ.എഫ്.ഐ വേളൂക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച 'ഒന്നിച്ചിരിക്കാം' പരിപാടിയില്‍ യുവമോര്‍ച്ച വേളൂക്കര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അനുരാഗ് എ.എസ്, കല്ലംകുന്ന് യൂനിറ്റ് സെക്രട്ടറി ജിപ്സന്, ശ്രീക്കുട്ടന്, യദുകൃഷ്ണ, ജിഷ്ണു മോഹന്‍, അഖില്‍ ഉള്‍പ്പെടെ പത്തോളം കുടുംബങ്ങളാണ് പാർട്ടിവിട്ടത്.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷ് രക്തഹാരമീട്ട് സ്വീകരിച്ചു. എന്‍.കെ. അരവിന്ദാക്ഷന്, ടി.എ. സജീവന്, വി.എച്ച്. വിജീഷ്, അതീഷ് ഗോകുല്‍, എം.വി. ഷില്‍വി, കെ.എസ്. സുജിത്ത്, വിവേക് ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.

