Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരോധനാജ്ഞ ലംഘിച്ച യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ
text_fieldsbookmark_border
നിലക്കൽ: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ യുവമോർച്ച പ്രവർത്തകർ ലംഘിച്ചു. നിലക്കലിൽ സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ ആറു പ്രവർത്തകരാണ് നിരോധനാജ്ഞ ലംഘിച്ചത്. പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്ന പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
41 പ്രവർത്തകർ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അയ്യപ്പ വേഷത്തിലെത്തിയ യുവമോർച്ചക്കാർ പ്രതിഷേധിച്ചത്. സന്നിധാനം അടക്കമുള്ള സ്ഥലങ്ങളിൽ യുവമോർച്ച പ്രവർത്തകർ ഉണ്ടെന്നും നിരോധനാജ്ഞ ലംഘനം ആവർത്തിക്കുമെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.
സംഘർഷ സാഹചര്യത്തിലാണ് പമ്പ, നിലക്കൽ, സന്നിധാനം, ഇലവങ്കൽ എന്നിവിടങ്ങളിൽ കലക്ടർ നൂഹ് മുഹമ്മദ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Next Story
