Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനങ്ങളുടെ എണ്ണം...

സംസ്ഥാനങ്ങളുടെ എണ്ണം പിഴച്ച മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോർച്ചക്കും തെറ്റി

text_fields
bookmark_border
സംസ്ഥാനങ്ങളുടെ എണ്ണം പിഴച്ച മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോർച്ചക്കും തെറ്റി
cancel

തിരുവനന്തപുരം: സ്കൂള്‍ തുറക്കല്‍ മാര്‍ഗരേഖ പ്രഖ്യാപിച്ച കഴിഞ്ഞദിവസത്തെ വാർത്തസമ്മേളനത്തിൽ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോൾ സംഭവിച്ച അബദ്ധത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ആര്‍ക്കും സംഭവിക്കാവുന്ന നാവുപിഴയാണ്​ ഉണ്ടായതെന്നും ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടെയെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ആകെ 35 സംസ്ഥാനങ്ങളുണ്ടെന്ന പരാമര്‍ശം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം.

അതിനിടെ, സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ നാക്കുപിഴച്ച മന്ത്രിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ചയും അബദ്ധത്തിൽ ചാടി. രാജ്യത്ത്​ എത്ര സംസ്ഥാനം ഉണ്ടെന്നറിയാത്ത വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ പഠിപ്പിക്കുന്ന രീതിയിലായിരുന്നു സമരം. ഇതിനായി യുവമോര്‍ച്ച പ്രവർത്തകർ കൊണ്ടുവന്നത് ഇന്ത്യയുടെ പഴയ ഭൂപടവും.

ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയതിന് മുമ്പുള്ള ഭൂപടമാണ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നത്. രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടെന്ന്​ യുവമോര്‍ച്ച നേതാവ് 'പഠിപ്പി'ക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuva MorchaV sivankutty
News Summary - Yuva Morcha protest against V sivankutty
Next Story