പെൺവാണിഭം: യുവമോർച്ച നേതാവടക്കം പിടിയിൽ
text_fieldsപേരൂർക്കട: യുവമോർച്ച നേതാവുൾപ്പെട്ട പെൺവാണിഭ സംഘം പൊലീസ് പിടിയിൽ. പേരൂർക്കട കേന്ദ്രീകരിച്ച് വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയിരുന്ന സംഘത്തിലെ നാലുപേെരയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
യുവമോർച്ച പ്രാദേശിക നേതാവ് ശരത്ചന്ദ്രൻ (33), നേമം സ്വദേശി കൃഷ്ണകുമാർ (38), നെടുമങ്ങാട് സ്വദേശിനികളായ റജീന (36), നസീമാബീവി (60) എന്നിവരെയാണ് പിടികൂടിയത്. മാസങ്ങളായി പേരൂർക്കട ദുർഗാനഗറിൽ വീട് വാടകക്കെടുത്താണ് സംഘം പെൺവാണിഭം നടത്തിയിരുന്നത്.
സ്പെഷൽ ബ്രാഞ്ചിന് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ വീട് നിരീക്ഷണത്തിലായിരുന്നു. പേരൂർക്കട സ്റ്റേഷൻ ഇൻസ്പെക്ടർ ബിജുവിെൻറ നേതൃത്വത്തിൽ വനിത പൊലീസ് അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.