അശ്ലീല യുട്യൂബർ വിജയ് പി. നായർക്ക് സോപാധിക ജാമ്യം
text_fieldsതിരുവനന്തപുരം: യുട്യൂബ് വഴി അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിജയ് പി. നായർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണം, മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ പാടില്ല, 25,000 രൂപയുടെ ജാമ്യത്തുക എന്നിവയാണ് ഉപാധികൾ.
നേരത്തേ, സ്ത്രീകളെ ആക്രമിെച്ചന്ന കേസിൽ വിജയ് പി. നായർക്ക് ജില്ല സെഷൻസ് കോടതി സോപാധിക മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അശ്ലീല വിഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചെന്ന കേസിലും ജാമ്യമായതോടെ 14 ദിവസം നീണ്ട ജയിൽവാസത്തിനുശേഷം വിജയ് നായർ ബുധനാഴ്ച ജയിൽ മോചിതനാകും.