ബ്രാൻഡുകളുടെ പരസ്യത്തിന് തന്റെ മൊട്ടത്തല നൽകാനൊരുങ്ങി യൂട്യൂബർ
text_fieldsആലപ്പുഴ: വ്യത്യസ്തമായ ആകർഷണീയമായ പരസ്യബോർഡുകൾ നിരവധി കണ്ടിട്ടുണ്ടെങ്കിലും തന്റെ മൊട്ടത്തലയിൽ പരസ്യം ചെയ്യാനുള്ള അവസരമൊരുക്കുകയാണ് ആലപ്പുഴയിൽ നിന്നുള്ള യൂട്യൂബർ. നിങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കാൻ തന്‍റെ തല റെഡിയാണെന്ന് ഈ 36കാരൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുകയാണ്. കാരൂർ സ്വദേശിയായ ഷഫീക്ക് ഹാഷിംമാണ് വ്യത്യസ്തമായ ആശയവുമായി രംഗത്തെത്തിയത്.
മുടി മാറ്റിവെയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മൊട്ടത്തലയുടെ സൗന്ദര്യം തിരിച്ചറിയുകയായിരുന്നു എന്ന് ഷഫീക്ക് പറയുന്നു. കഷണ്ടി വളരെ സ്വാഭാവികമായ പ്രതിഭാസമാണെന്ന് അംഗീകരിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും ഇദ്ദേഹം സമൂഹമാധ്യമങ്ങളിലെ കുറിപ്പിൽ പറയുന്നു.
മൊട്ടയായിരിക്കുന്നത് സുന്ദരമാണെന്നും സ്വന്തം അവസ്ഥയിൽ ആത്മവിശ്വാസം കണ്ടെത്താനും പ്രചോദനമാകാനുമാണ് ഇത്തരത്തിലൊരു ആശയം അവതരിപ്പിച്ചതെന്നും അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിനോട് വിശദീകരിക്കുന്നു.കമ്പനികൾക്കും ബ്രാൻഡുകൾക്കും പരസ്യം നൽകാൻ തന്റെ 'തല' വാടകയ്ക്ക് നൽകുന്നു എന്ന ഷെഫീക്കികന്റെ ഫേസ്ബുക് കുറിപ്പ് ഇതിനോടകം തരംഗമായിക്കഴിഞ്ഞു. പോസ്റ്റ് ചെയ്ത് പന്ത്രണ്ട് മണിക്കൂറിൽ തന്നെ നൂറോളം ബ്രാൻഡുകൾ തന്നെ സമീപിച്ചുവെന്നും യുവാവ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

