യൂട്യൂബർ ‘തൊപ്പി’ പൊലീസ് കസ്റ്റഡിയിൽ
text_fieldsകൊച്ചി: ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാൽ പൊലീസ് കസ്റ്റഡിയിൽ. എറണാകുളത്തെ സുഹൃത്തിന്റെ ഫ്ലാറ്റിൽനിന്ന് വളാഞ്ചേരി പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.
വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിൽ അശ്ലീല പദപ്രയോഗം നടത്തിയതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനും തൊപ്പിക്കെതിരെ കേസെടുത്തിരുന്നു. വെള്ളിയാഴ്ച സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചെങ്കിലും കഴിയില്ലെന്ന് നിഹാൽ മറുപടിനൽകി. ഇതോടെയാണ് എറണാകുളത്തെത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഫ്ലാറ്റിന്റെ വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും ലോക്ക് ജാമായതിനാൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് കസ്റ്റഡിയിലെടുത്തത്.
പിന്നാലെ തൊപ്പിയെ വളാഞ്ചേരി സ്റ്റേഷനിലെത്തിച്ചു. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ വിഡിയോ തൊപ്പി തന്നെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. കട ഉദ്ഘാടനവും തൊപ്പിയുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

