Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സ്റ്റീൽ വളകൊണ്ട്...

'സ്റ്റീൽ വളകൊണ്ട് തലക്കടിച്ചു, ഇരുകൈയും തിരിച്ചൊടിച്ചു'; കിടപ്പുരോഗിയായ അച്ഛനെ ക്രൂരമായി മർദിച്ച ഇരട്ട സഹോദരന്മാർ അറസ്റ്റിൽ

text_fields
bookmark_border
സ്റ്റീൽ വളകൊണ്ട് തലക്കടിച്ചു, ഇരുകൈയും തിരിച്ചൊടിച്ചു; കിടപ്പുരോഗിയായ അച്ഛനെ ക്രൂരമായി മർദിച്ച ഇരട്ട സഹോദരന്മാർ അറസ്റ്റിൽ
cancel

ചേര്‍ത്തല: മദ്യലഹരിയില്‍ കിടപ്പുരോഗിയായ വയോധികനെ ക്രൂരമായി മർദിക്കുകയും വിഡിയോ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മക്കൾ പിടിയിൽ. ഇരട്ടസഹോദരങ്ങളായ പട്ടണക്കാട് പഞ്ചായത്ത് എട്ടാംവാര്‍ഡ് ചന്ദ്രനിവാസില്‍ അഖില്‍ ചന്ദ്രൻ (31), നിഖില്‍ ചന്ദ്രൻ (31) എന്നിവരെയാണ് പട്ടണക്കാട് പൊലീസ് അറസ്റ്റ്​ ചെയ്തത്.

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായ പിതാവ് ചന്ദ്രശേഖരന്‍ നായരെ (73) ആണ്​ മർദിച്ചത്​. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇരുവരും മാതാവിന്‍റെ മുന്നില്‍വെച്ചാണ്​ മർദിച്ചത്​. പിതാവിനെ അഖിൽ വലിച്ചിഴക്കുകയും തലയില്‍ ഇടിക്കുകയും ചെയ്തു. പ്രാണഭയത്താല്‍ ഒന്നും ശബ്ദിക്കാനാകാത്ത നിലയിലായിരുന്നു ദമ്പതികൾ. നിഖിലാണ്​ മൊബൈലില്‍ പകര്‍ത്തിയത്​.

കട്ടിലിൽ ഇരുന്നുകൊണ്ട് അഖിൽ കൈയിൽ ധരിച്ചിരുന്ന സ്റ്റീൽ വളകൊണ്ട് തലക്ക്​ പിന്നിൽ അടിക്കുന്നതും അനങ്ങാൻ പറ്റാത്ത രീതിയിൽ ഇരുകൈയിലും പിടിച്ച് തിരിക്കുന്നതും കഴുത്തിൽ പിടിച്ച് തിരിച്ച് വേദനിപ്പിക്കുന്നതും ദൃശ്യത്തിലുണ്ട്. അച്ഛനെ ദേഹോപദ്രവം ചെയ്യുന്നതുകണ്ട് അതിൽനിന്ന്​ പിന്തിരിപ്പിക്കാതെ വിഡിയോ എടുത്ത കേസിലാണ് നിഖിലിനെതിരെ കേസെടുത്തത്. മർദിക്കുന്നതിനിടെ ഇരുവരും സന്തോഷം പങ്കുവെക്കുന്നതും ദൃശ്യത്തിലുണ്ട്​.

വിവരമറിഞ്ഞ് മറ്റു മക്കളായ പ്രവീണും സൂരജും ചേര്‍ന്ന് പിന്നീട് പട്ടണക്കാട് പൊലീസില്‍ പരാതി നൽകി. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. അഖിലും നിഖിലും സ്വകാര്യ ബാങ്കില്‍ താൽക്കാലിക ജീവനക്കാരാണ്. ഇവര്‍ മദ്യപിച്ചതിനുശേഷം പിതാവിനെ മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പിതാവിനെ മർദിച്ചതിന്​ മുമ്പും ഇവർക്കെതിരെ കേസുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു. കേസെടുത്ത വിവരമറിഞ്ഞ് അഖിലും നിഖിലും ഒളിവില്‍ പോയെങ്കിലും രാത്രിയോടെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youths arrested for beating bedridden father
Next Story