Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലം ജില്ല...

കൊല്ലം ജില്ല ആശുപത്രിയിൽ നഴ്​സിനെയടക്കം ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അറസ്റ്റിലായ പ്രതികൾ

കൊല്ലം: ജില്ല ആശുപത്രിയിൽ നഴ്സിനെയും നഴ്സിങ് അസിസ്റ്റൻറിനെയും ആക്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പന്മന പുത്തൻചന്ത ഷഹാലയ മൻസിലിൽ അബു സുഫിയാൻ (23), പന്മന വടുതല വെളിയിൽ വടക്കതിൽ വീട്ടിൽ സുജിദത്ത് (27) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞദിവസം കാവനാട് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ സുജിദത്തിനെ ചികിത്സക്കായി സുഹൃത്തായ അബു സുഫിയാൻ ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുറിവ് മരുന്നുവെച്ച് കെട്ടവെ സുജിദത്ത് നഴ്സിങ് അസിസ്റ്റൻറിനോട് തട്ടിക്കയറുകയും ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന മരുന്നും മറ്റും തട്ടിക്കളയുകയും ചെയ്തു.

ബഹളം കേട്ടെത്തിയ നഴ്സിനെയും മറ്റുള്ളവരെയും അസഭ്യം പറയുകയുകയും ചെയ്തു. നഴ്സിെൻറയും നഴ്സിങ് അസിസ്റ്റൻറി​െൻറയും കൈവിരലുകൾ പിടിച്ച് തിരിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തതോടെ ആശുപത്രി പൊലീസ് എയ്ഡ് പോസ്റ്റിൽനിന്ന് കൊല്ലം ഈസ്റ്റ് പൊലീസിന് വിവരം നൽകുകയായിരുന്നു.

എസ്.എച്ച്.ഒ ആർ. രതീഷിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ്കുമാർ, ബാലചന്ദ്രൻ, എ.എസ്.ഐ സോമരാജൻ, സി.പി.ഒമാരായ രഞ്ജിത്, രാജേഷ്കുമാർ, രമേഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി. ആശുപത്രി സൂപ്രണ്ടിെൻറ പരാതിപ്രകാരം ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
TAGS:Kollam district hospital 
News Summary - Youths arrested for attacking nurse at Kollam district hospital
Next Story