കൊച്ചി: വ്യാജ യാത്രാ രേഖകളുമായി വിദേശത്തേക്ക് പോകാനെത്തിയ യുവാക്കൾ വിമാനത്താവളത്തിൽ പിടിയിലായി. എയർഇന്ത്യയുടെ ലണ്ടൻ വിമാനത്തിൽ പോകാനെത്തിയ തിരുവനന്തപുരം സ്വദേശികളായ യോഹന്നാൻ വിൽഫ്രഡ് (33), ബിജിൽ ആൻഡ്രൂ എന്നിവരാണ് എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്.
മർച്ചന്റ് നേവിയിൽ ജോലിയ്ക്കെന്ന പേരിൽ ഇവർ കൊണ്ടു വന്ന വിസ വ്യാജമാണെന്ന് എമിഗേഷൻ വിഭാഗം കണ്ടെത്തി. തുടർന്ന് ഇവരെ നെടുമ്പാശേരി പൊലീസിനു കൈമാറി.