Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
text_fieldsbookmark_border
ജിതിൻ, സച്ചു പവിത്രൻ
തൊണ്ടർനാട്: തൊണ്ടർനാട് വാളാംതോട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനക്കിടെ സ്കൂട്ടറിൽ കടത്തുകയായിരുന്ന 692 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ പേരാമ്പ്ര നമ്പ്രത്തുമ്മൽ ജിതിൻ (27), വടകര കഴകപ്പുരയിൽ സച്ചു പവിത്രൻ (24) എന്നിവരെയാണ് തൊണ്ടർനാട് പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ച കെ.എൽ. 56 ഡബ്ല്യു 7991 നമ്പർ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. എസ്.ഐ കെ. മൊയ്തു, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.പി. റിയാസ്, സിവിൽ പൊലീസ് ഓഫിസർ പി.എസ്. അജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Next Story

