Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവജനക്ഷേമ ബോർഡ് വൈസ്...

യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അന്തരിച്ചു

text_fields
bookmark_border
യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അന്തരിച്ചു
cancel
camera_alt

പി. ബിജു

തിരുവനന്തപുരം: യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അന്തരിച്ചു. 43 വയസായിരുന്നു. ഹൃദയാഘതത്തെ തുടർന്നാണ് അന്ത്യം. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ഒക്​ടോബർ 21നായിരുന്നു കോവിഡ്​ സ്​ഥിരീകരിച്ചത്​. 10 ദിവസങ്ങൾക്ക്​ ശേഷം പരിശോധന ഫലം നെഗറ്റീവായെങ്കിലും പ്രമേഹവും രക്​തസമ്മർദ്ദവും കൂടിയതിനെത്തുടർന്ന്​ ചികിത്സയിൽ തുടരുകയായിരുന്നു. വൃക്കകൾ തകരാറായതിനെത്തുടർന്ന്​ ഡയാലിസിസിനും വിധേയനാക്കിയിരുന്നു.

എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ തിളങ്ങിയ ബിജു പാർലമെൻററി രംഗത്ത് നിന്നും മാറി സംഘടനാ രംഗത്തായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്​. കേരളത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി വിദ്യാർഥി സമരങ്ങളുടെ ബുദ്ധികേന്ദ്രവും നായകനുമായിരുന്നു ഇദ്ദേഹം.

നിലവിൽ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗമാണ്. എസ്​.എഫ്​.ഐ മുൻ സംസ്​ഥാന സെക്രട്ടറിയും ഡി.വൈ.എഫ.ഐ ട്രഷററുമായിരുന്നു. തിരുവനന്തപുരം മേലാറ്റുകുഴി സ്വദേശിയായ ബിജു നിയമത്തിലും ജേണലിസത്തിലും ബിരുദം നേടിയിട്ടുണ്ട്​​.

പി ബിജുവി​െൻറ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഊർജസ്വലതയും ആത്മാർപ്പണവും കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ പൊതുപ്രവർത്തകനായിരുന്നു പി. ബിജുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വിദ്യാർഥി - യുവജന പ്രസ്ഥാനങ്ങളുടെ നേതാവെന്ന നിലയിലും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലായിരുന്നു ബിജുവി​േൻറതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMkerala state youth welfare boardp biju
Next Story