Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതിലകത്ത് ടാങ്കർ ലോറിയും ബുള്ളറ്റും കുട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
youth was killed when a tanker lorry and a bullet hit him in Mathilakam
cancel

മതിലകം: ദേശീയപാത 66 (17) മതിലകം പുതിയകാവിൽ ടാങ്കർ ലോറിയും ബുള്ളറ്റും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. പെരിഞ്ഞനം കൊറ്റംകുളം കൊണ്ടറപ്പശ്ശേരി വിശ്വംഭരന്‍റെ മകൻ വിജീഷ് (28) ആണ് മരിച്ചത്.

പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ കാരയിൽ വിനോദിന്‍റെ മകൻ വിവേക് (23), പന പറമ്പിൽ വിജയന്‍റെ മകൻ ബിജീഷ് (37) എന്നിവർക്കാണ് പരിക്കേറ്റത്. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാത്രി 10.45 മണി യോടെ പുതിയകാവ് വളവിലായിരുന്നു അപകടം. ടാങ്കർ തെക്ക് ഭാഗത്ത് വരികയായിരുന്നു. ഇടിയിൽ തെറിച്ച് വീണ മൂന്നു പേരും റോഡിലും, സമീപത്തുമായി കിടക്കുകയായിരുന്നു. വിജീഷിന്‍റെ മൃതദേഹം മോഡേൺ ആശുപത്രിയിൽ. വിവിധ ആംബുലൻസ് സർവീസുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - youth was killed when a tanker lorry and a bullet hit him in Mathilakam
Next Story