Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാപ്പ ചുമത്തി യുവാവിനെ വീണ്ടും ജയിലിലടച്ചു
text_fieldsbookmark_border
ആലപ്പുഴ: കാപ്പ ചുമത്തി യുവാവിനെ വീണ്ടും ജയിലിൽ അടച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് വാർഡ് 13ൽ തൈക്കൽ ഓരാഞ്ചുപറമ്പ് വീട്ടില്‍ വിഷ്ണുവിനെയാണ് (23) ജയിലിൽ അടച്ചത്. പട്ടണക്കാട്, ചേർത്തല, കുത്തിയതോട് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്.
ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേരള ആന്‍റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്പ്രകാരം കരുതൽ തടങ്കൽ സ്വീകരിക്കാൻ ജില്ല കലക്ടർ ആണ് ഉത്തരവിട്ടത്. കാപ്പനിയമപ്രകാരം ഒരുവർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ മോചിതനായശേഷം പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

