Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചായത്ത് ഓഫിസിൽ യുവാവ് മാലിന്യം തള്ളി; കേസെടുത്ത് പൊലീസ്

text_fields
bookmark_border
waste dumping in Vengola Grama Panchayath
cancel

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫിസിനകത്ത് യുവാവ് മാലിന്യം തള്ളി. ഹരിത കര്‍മസേന മാലിന്യം നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് വെങ്ങോല സ്വദേശി അനൂപാണ് ചാക്കിലാക്കിയ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം ജീവനക്കാരുടെ കാബിനിനുള്ളിലേക്ക് വലിച്ചെറിഞ്ഞത്. ഓട്ടോറിക്ഷയിൽ ചാക്കിൽ കെട്ടിയാണ് മാലിന്യം കൊണ്ടുവന്നത്.

മാലിന്യം തള്ളുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. കോട്ടയം ജില്ലയിലെ ഒരു പഞ്ചായത്തില്‍നിന്ന് മാലിന്യം ലോറിയില്‍ കൊണ്ടു പോകുന്നതിനിടെ ചാക്ക് താഴെ വീണിരുന്നു.

ഇത് വെങ്ങോല പഞ്ചായത്തിലേതെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ പ്രശ്‌നമുണ്ടാക്കിയതെന്നും ചാക്കില്‍ നിന്ന് ലഭിച്ച രസീത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കല്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth throws garbage in Vengola Grama panchayat office; Police registered a case
Next Story