Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീ​െകാളുത്തിയ നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി

text_fields
bookmark_border
തീ​െകാളുത്തിയ നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി
cancel

പെരിന്തല്‍മണ്ണ: നഗരത്തിലെ ഉൗട്ടി റോഡിൽ നിന്ന് തീകൊളുത്തിയ നിലയില്‍ യുവാവ്​ ആശുപത്രിയിലേക്ക് ഓടിക്കയറി. ഗുരുതര പൊള്ളലേറ്റ എടക്കര തച്ചുപറമ്പന്‍ ഫവാസിനെ​ (30) കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക്​ മാറ്റി. ആത്​മഹത്യശ്രമമാണെന്ന നിഗമനത്തിലാണ്​ പൊലീസ്. തിങ്കളാഴ്ച വൈകീട്ട് നാലോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിക്ക്​ മുന്നിലായിരുന്നു സംഭവം. ആശുപത്രിക്ക്​ എതിര്‍വശത്ത് പണി നടക്കുന്ന കടവരാന്തയില്‍ നിന്നാണ് തീപിടിച്ച നിലയില്‍ ഫവാസ് ഓടിയതെന്ന് പറയുന്നു. റോഡ് മുറിച്ചുകടന്ന് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിന് മുന്നിലേക്കെത്തിയപ്പോൾ അവിടെയുണ്ടായിരുന്നവര്‍ തുണിയും മറ്റും എറിഞ്ഞ് തീകെടുത്തി അടിയന്തര ചികിത്സ നല്‍കി. 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth suicide attempt at Chungathara-Kerala news
Next Story