Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉഷ്‌ണതരംഗം:...

ഉഷ്‌ണതരംഗം: ചങ്ങരംകുളത്ത് യുവാവിന് സൂര്യാതാപമേറ്റു

text_fields
bookmark_border
ഉഷ്‌ണതരംഗം: ചങ്ങരംകുളത്ത് യുവാവിന് സൂര്യാതാപമേറ്റു
cancel
camera_alt

സൂര്യാതാപമേറ്റ ചിയ്യാനൂർ സ്വദേശി ചുള്ളിയിൽ ഷെരീഫ്

ചങ്ങരംകുളം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന ശക്തമായ ചൂടിൽ മലപ്പുറം ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിക്ക് സൂര്യാതാപമേറ്റു. ചിയ്യാനൂർ ചുള്ളിയിൽ ഷെരീഫ് (48) നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് ടാങ്ക് പൊളിക്കുന്ന ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. കടുത്ത നീറ്റലും അസ്വസ്ഥതയും തോന്നിയതിനെ തുടർന്ന് ജോലി നിർത്തുകയായിരുന്നു.

തുടർന്ന് വൈകിട്ടോടെയാണ് ശരീരഭാഗത്തെ തൊലി അടർന്ന നിലയിൽ കാണുന്നത്. പിന്നീട് ഷെരീഫ് ചങ്ങരംകുളത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടിയപ്പോഴൊണ് സൂര്യാതാപമേറ്റതാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചത്. ചികിത്സക്ക് ശേഷം മരുന്നുകൾ നൽകിയ ഷെരീഫിനോട് പൂർണമായി വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunburnChangaramkulamHeatwavesLatest News
News Summary - Heat wave: Youth suffers from sunburn in Changaramkulam
Next Story