സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കം: മാവേലിക്കരയിൽ യുവാവ് കുത്തേറ്റ് മരിച്ചു
text_fieldsമരിച്ച സജേഷും പ്രതി വിനോദ്
മാവേലിക്കര: മുള്ളിക്കുളരങ്ങയിലെ അൻപൊലിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാർക്കുതർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാവേലിക്കര ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. തെക്കേക്കര പഞ്ചായത്ത് 19ാം വാർഡിൽ വില്ലേജ് ഓഫിസ് ജങ്ഷന് വടക്ക് കനാൽ പാലത്തിന് താഴെ അശ്വതി ജങ്ഷനിലെ അൻപൊലി കളത്തിൽ വെച്ച് വ്യാഴാഴ്ച രാത്രി 12നാണ് സംഭവം. പ്രതി ഉമ്പർനാട് വിഷ്ണു ഭവനം വിനോദ് (വെട്ടുകത്തി വിനോദ്-50) ഒളിവിലാണ്. കൃഷ്ണപുരം സ്വദേശിയായ സജേഷ് ഭാര്യവീടായ ചക്കാല കിഴക്കതിലായിരുന്നു താമസം.
പെയിന്റിങ് തൊഴിലാളിയാണ്. ഇടത് കൈയുടെ മസിലിൽ കുത്തേറ്റ സജേഷിന്‍റെ ഞരമ്പ് മുറിഞ്ഞിരുന്നു. മാവേലിക്കര ജില്ല ആശുപത്രിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി രക്തം വാർന്നായിരുന്നു മരണം. ഭാര്യ: സൗമ്യ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

