വൈദ്യുതി മുടക്കം; കെ.എസ്.ഇ.ബി ഓഫിസിൽ പ്രതിഷേധ ഉറക്കം
text_fieldsതിരൂരങ്ങാടി (മലപ്പുറം): തിരൂരങ്ങാടിയുടെ വിവിധ ഭാഗങ്ങളിൽ അർധരാത്രി കൊടിഞ്ഞിയിലെ ഒരു സംഘം യുവാക്കളാണ് കഴിഞ്ഞദിവസം അർധരാത്രി ഓഫിസിലെത്തി കിടന്നുറങ്ങി പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചൂട് അസഹ്യമായതിനാൽ ഉറങ്ങാൻ കഴിയാത്തതിനാലും കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ചാൽ കൃത്യമായി മറുപടി ലഭിക്കാത്തതിനാലുമാണ് പ്രതിഷേധമെന്ന് യുവാക്കൾ പറഞ്ഞു.
എന്നാൽ, തിരൂരങ്ങാടി മേഖലയിലേക്ക് പരപ്പനങ്ങാടി, എടരിക്കോട് ഫീഡറുകളിൽ നിന്നാണ് വൈദ്യുതിയെത്തുന്നതെന്നും എല്ലായിടത്തും വിതരണത്തിനായി ഓരോ ട്രാൻസ്ഫോർമറുകൾ നിശ്ചിതസമയത്ത് ഓഫാക്കി ലോഡ് കുറക്കുകയാണ് ചെയ്യുന്നതെന്നും കെ.എസ്.ഇ.ബി തിരൂരങ്ങാടി അസിസ്റ്റന്റ് എൻജിനീയർ കെ. ഷാനവാസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

