Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
വയനാട്ടിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ
cancel

കൽപറ്റ: കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ വെടിയേറ്റ് യുവാവ് മരിക്കുകയും സുഹൃത്തിന് പരിക്കേൽക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ പൂളകൊല്ലി കോളനിയിലെ ചന്ദ്രന്‍ (48), ലിനീഷ് (21) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ അറസ്റ്റിലായത്.

കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയപ്പോള്‍ പന്നിയാണെന്ന് കരുതി വെടിയുതിര്‍ത്തതാണെന്നാണ് പ്രതികള്‍ പൊലീസിന് നൽകിയ മൊഴി. കഴിഞ്ഞ നവംബര്‍ 29ന് ആണ് മെച്ചന ചുണ്ട്റങ്ങോട് കോളനിയിലെ ജയന്‍ (36) വെടിയേറ്റ് മരിച്ചത്. വെടിയേറ്റ ശരുണ്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജയനും ശരുണും ഉൾപ്പെടെ നാലംഗ സംഘം കാട്ടുപന്നികളെ തുരത്താൻ പോയപ്പോഴാണ് വെടിയേൽക്കുന്നത്. വെടിയുണ്ടകൾ ദൂരെ നിന്നാണ് തറച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് വേട്ടക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth shot dead in Wayanad: Two arrested
Next Story