പ്രായപൂർത്തിയാകാത്ത ബാലനെ ലൈംഗികമായി പീഡിപ്പിച്ചു: യുവാവിന് 13 വർഷം കഠിന തടവും 1.50 ലക്ഷം രൂപ പിഴയും
text_fieldsചാവക്കാട്: പ്രായപൂർത്തിയാവാത്ത ബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 13 വർഷം കഠിന തടവും 1.50 ലക്ഷം പിഴയും.
വാടാനപ്പള്ളി മൊയ്തീൻ പള്ളി വലിയകത്ത് ഷമീറിനെയാണ് (42) ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ഒൻപത് മാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയിൽ നിന്ന് പിഴ ഈടാക്കുന്ന പക്ഷം കുട്ടിക്ക് നൽകാനും കോടതി വിധിച്ചു.
2013 ഒക്ടോബർ എട്ടിന് വൈകുന്നേരം സ്ഥലത്തെത്തിയ ഷമീർ പുതുതായി പണികഴിപ്പിക്കുന്ന വീട് കാണിച്ചു തരാൻ കുട്ടിയോട് ആവശ്യപ്പെട്ട് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വീടിനകത്തേക്ക് അതിക്രമിച്ചു കയറി കുട്ടിയുടെ എതിർപ്പ് മറികടന്ന് അടുക്കളയിൽ വച്ചും മുകളിലെ മുറിയിൽ വച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്.
പ്രതി പോയ ശേഷം കുട്ടി മാതാവിനോട് പറഞ്ഞതനുസരിച്ച് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

